ETV Bharat / international

മരണമുനമ്പായി ഗാസ, അടിയന്തര വെടിനിര്‍ത്തല്‍ പ്രമേയം അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ട് യുഎന്‍ രക്ഷാസമിതി - ഇസ്രയേല്‍ ആക്രമണം

Israel Hamas Conflict: ഇസ്രയേല്‍ ഹമാസ് യുദ്ധം ഒരു മാസം പിന്നിട്ടു. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍. പ്രമേയം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട് യുഎന്‍. മരണ സഖ്യ 10,000 കടന്നു.

Gaza death toll passes 10000  UN Security Council  Ceasefire Resolution  ഇസ്രയേല്‍ ഹമാസ് യുദ്ധം  യുഎന്‍ രക്ഷാസമിതി  Israel Hamas Conflict  യുഎന്‍ സെക്രട്ടറി ജനറല്‍  Israel News Updates  Latest News From Palestine  യുഎന്‍ രക്ഷാസമിതി  ഇസ്രയേല്‍ ആക്രമണം  അന്‍റോണിയോ ഗുട്ടെറസ്
UN Security Council Fails To Agree On Ceasefire Resolution
author img

By ETV Bharat Kerala Team

Published : Nov 7, 2023, 9:30 AM IST

യുഎന്‍: കഴിഞ്ഞ ഒരുമാസമായി നീണ്ടു നില്‍ക്കുന്ന ഇസ്രയേല്‍ ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ടുള്ള പ്രമേയം അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ട് യുഎന്‍ രക്ഷാസമിതി. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ (നവംബര്‍ 7) ചേര്‍ന്ന യോഗത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ തുടര്‍ന്നു. ഗാസയ്‌ക്ക് മേലുള്ള ഇസ്രയേല്‍ ആക്രമണം തടയുന്നതിനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനും നടപടിയെടുക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യമുന്നയിച്ചപ്പോള്‍ ഗാസയിലേക്ക് സഹായം എത്തിക്കണമെന്നാണ് യുഎസ് ആവശ്യപ്പെട്ടത് (Israel Hamas Conflict).

വിഷയം സംബന്ധിച്ച് രണ്ട് മണിക്കൂറിലേറെ സമയം ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിഫലമായി. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ലെബനന്‍, സിറിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സംഘര്‍ഷം നിര്‍ത്തലാക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗാസയിലെ സിവിലിയന്മാര്‍ക്ക് സംരക്ഷണ ഏര്‍പ്പെടുത്തണം. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനിടെ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നും സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.

ഇസ്രയേല്‍ ഹമാസ് യുദ്ധം: ഇസ്രയേല്‍ ഹമാസ് പോരാട്ടം തുടങ്ങിയിട്ട് ഇന്നത്തേക്ക് ഒരു മാസം. ഒക്‌ടോബര്‍ ഏഴിനാണ് പലസ്‌തീനിലെ ഹമാസ് സംഘം ഇസ്രയേല്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറി അപ്രതീക്ഷിത മിന്നല്‍ ആക്രമണം നടത്തിയത്. ഇതോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സമാധാനാന്തരീക്ഷം പൂര്‍ണമായും നിലച്ചു. അതിര്‍ത്തി കലാപ കലുഷിതമായി.

തീര്‍ത്തും അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഇസ്രയേല്‍ മാത്രമല്ല മുഴുവന്‍ ലോകരാജ്യങ്ങളും അമ്പരന്നു. അതിര്‍ത്തിയില്‍ ആക്രമണം നടത്തിയ സംഘം നിരവധി പേരെ ബന്ദികളാക്കുകയും ചെയ്‌തു. ഇന്നത്തേക്ക് ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ പലസ്‌തീനിന് നേരെയുള്ള ഇസ്രയേല്‍ പ്രത്യേക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000 കടന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും സ്‌ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഹമാസിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രയേലിയരുടെ എണ്ണം 2000ത്തോട് അടുക്കുകയാണ്.

ഇസ്രയേല്‍ ആക്രമണത്തില്‍ സിവിലയന്മാരുടെ മരണ സംഖ്യ ഉയര്‍ന്നതോടെ ലോകരാജ്യങ്ങളെല്ലാം അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ തങ്ങള്‍ക്ക് നേരെയുള്ള അപ്രതീക്ഷിത ആക്രമണത്തില്‍ രോഷാകുലരായ ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കും വരെ ആക്രമണം തുടരുക തന്നെ ചെയ്യുമെന്ന നിലപാടിലാണ്.

തങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണം കനത്തതോടെ സ്വന്തം നാടും വീടും ഉപേക്ഷിച്ച് ലക്ഷ കണക്കിന് ഗാസ നിവാസികളാണ് മറ്റിടങ്ങളിലേക്ക് പലായനം ചെയ്‌തത്. നിരവധി പേര്‍ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് ചേക്കേറി. എന്നാല്‍ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെയും ഇസ്രയേലിന്‍റെ ആക്രമണമുണ്ടായി. ജബലിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ മാത്രം നിരവധി പേരാണ് കൊല്ലപ്പെട്ടത്.

also read: ഇസ്രയേല്‍ ഹമാസ് പോരാട്ടം; ഗാസ രണ്ടായി പിളര്‍ന്നു, വെടിനിര്‍ത്തില്ലെന്ന് ആവര്‍ത്തിച്ച് നെതന്യാഹു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.