ETV Bharat / international

യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു - യുക്രൈൻ പ്രസിഡന്‍റ്

യുക്രൈൻ തലസ്ഥാനമായ കീവിൽ വച്ച് ഒരു പാസഞ്ചർ കാർ സെലെൻസ്‌കി സഞ്ചരിച്ച കാറിലും എസ്കോർട്ട് വാഹനത്തിലും വന്നിടിക്കുകയായിരുന്നു

UKRAINE PRESIDENT  ZELENSKY  CAR ACCIDENT  കീവ്  സെലൻസ്‌കി  യുക്രൈൻ പ്രസിഡന്‍റ്  സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
യുക്രൈൻ പ്രസിഡന്‍റ് സെലൻസ്‌കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
author img

By

Published : Sep 15, 2022, 8:01 AM IST

കീവ് : യുക്രൈൻ പ്രസിഡന്‍റ് വ്‌ളാദിമിര്‍ സെലെൻസ്‌കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ബുധനാഴ്‌ച രാത്രി യുക്രൈൻ തലസ്ഥാനമായ കീവിലായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഒരു പാസഞ്ചർ കാർ സെലെൻസ്‌കി സഞ്ചരിച്ച കാറിലും എസ്കോർട്ട് വാഹനത്തിലും വന്നിടിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ വക്താവ് സെർഹി നൈക്കിഫോറോവാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചത്. വിശദ പരിശോധനയ്ക്ക് ശേഷം സെലെൻസ്‌കിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാര്‍ വ്യക്തമാക്കി.

അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യൻ സൈന്യത്തിൽ നിന്ന് തിരിച്ചുപിടിച്ച നഗരമായ ഇസിയത്തിലെ സൈനികരെ ബുധനാഴ്‌ച സെലെൻസ്‌കി സന്ദർശിച്ചിരുന്നു. ശേഷം ഖാർകിവ് മേഖലയിൽ നിന്ന് കീവിലേക്ക് മടങ്ങി വരുമ്പോഴാണ് വാഹനാപകടമുണ്ടായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.