ETV Bharat / international

റഷ്യൻ സൈബർ സൈന്യം ലോക നേതാക്കളെ ലക്ഷ്യമിടുന്നുവെന്ന് ബ്രിട്ടൺ - വിദേശ നേതാക്കളെ ലക്ഷ്യമിട്ട് റഷ്യൻ സൈബർ സൈന്യം

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ പുടിനെയും യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെയും പിന്തുണയ്‌ക്കുന്ന അഭിപ്രായങ്ങൾ നിറയുന്നതായി യുകെ വിദേശകാര്യ മന്ത്രാലയം.

UK says Russian cyber soldiers target leaders  Russian cyber soldiers  russia ukraine war  റഷ്യ യുക്രൈൻ യുദ്ധം  വിദേശ നേതാക്കളെ ലക്ഷ്യമിട്ട് റഷ്യൻ സൈബർ സൈന്യം  റഷ്യൻ സൈബർ സൈന്യം
വിദേശ നേതാക്കളെ ലക്ഷ്യമിട്ട് റഷ്യൻ സൈബർ സൈന്യം; യുകെ
author img

By

Published : May 1, 2022, 7:36 PM IST

ലണ്ടൻ: യുക്രൈൻ അധിനിവേശം നിയമവിധേയമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യമിട്ട് റഷ്യൻ സൈന്യം വിദേശ നേതാക്കൾക്ക് എതിരെ ആക്രമണം നടത്തുന്നതായി യുകെ റിപ്പോർട്ടുകൾ.

സെന്‍റ് പീറ്റേഴ്‌സ്ബർഗിലെ ഫാക്‌ടറി തൊഴിലാളികൾ ടെലഗ്രാം ആപ്പ് ഉപയോഗിച്ച് റഷ്യൻ അധിനിവേശത്തെ പിന്തുണയ്ക്കുന്നവരെ ഏകോപിപ്പിക്കുകയും ക്രെംലിൻ വിമർശകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ പുടിനെയും യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെയും പിന്തുണയ്‌ക്കുന്ന അഭിപ്രായങ്ങൾ നിറഞ്ഞതായി യുകെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനുവേണ്ടി ട്രോൾ ഫാക്‌ടറി എന്ന് വിളിക്കപ്പെടുന്ന പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ടെലിഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക്, ടിക് ടോക്ക് എന്നിവയുൾപ്പെടെ എട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് സൂചന. യുകെ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ രാഷ്ട്രീയക്കാരെയും പ്രേക്ഷകരെയും ലക്ഷ്യമിട്ടാണ് ഈ ഓപ്പറേഷൻ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

പുടിന്‍റെ നിയമവിരുദ്ധമായ യുദ്ധത്തെ പിന്തുണച്ചുകൊണ്ട് ഓൺലൈൻ ഇടങ്ങൾ പിടിച്ചടക്കാൻ അനുവദിക്കില്ല എന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.