ETV Bharat / international

മരണനിരക്ക് കുത്തനെ ഉയര്‍ന്ന് തുര്‍ക്കി; 7 ദിവസത്തെ ദേശീയ ദുഃഖാചരണം - തുർക്കി മരണസംഘ്യ

ഭൂകമ്പത്തെ തുടർന്ന് തുർക്കിയിലേയും സിറിയയിലേയും മരണസംഖ്യ മിനിറ്റുകൾ വച്ച് ഉയരുന്നതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

national mourning  Turkey declares 7 days of national mourning  turkey earthquack  national mourning after earthquakes  Syria earthquack  building collapsed  ഭൂകമ്പം  തുർക്കി ഭൂകമ്പം  ഭൂചലനം  ഭൂകമ്പപ്രദേശങ്ങൾ  തുർക്കി  തുർക്കിയിൽ ഏഴ്‌ ദിവസത്തെ ദുഃഖാചരണം  ദുഃഖാചരണം  തുർക്കി മരണസംഘ്യ  turkey death toll
തുർക്കിയിൽ 7 ദിവസത്തെ ദേശീയ ദുഃഖാചരണം
author img

By

Published : Feb 7, 2023, 9:57 AM IST

അങ്കാറ: രാജ്യത്തെ തെക്കുകിഴക്കൻ പ്രവശ്യകളിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് തുർക്കിയിൽ ഏഴ്‌ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മരണസംഖ്യ നാലായിരം കവിഞ്ഞു. മരണം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  • UPDATE, Turkey quake

    • Turkey declares national mourning for 7 days, Erdogan orders flags to be flown half-mast
    • The death toll reached to 1651, injured 11119 and 3471 building have collapsed
    • Greek, Israeli, Saudi, Russian leaders called Erdoganhttps://t.co/nHroqARcYA

    — Ragıp Soylu (@ragipsoylu) February 6, 2023 " class="align-text-top noRightClick twitterSection" data=" ">

റിക്‌ടർ സ്‌കെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഗാസിയാൻടെപ്, സാൻലിയുർഫ, ദിയാർബാകിർ, അദാന, അടിയമാൻ, മലത്യ, ഉസ്‌മാനിയ, ഹതയ്, കിലിസ് എന്നിവയുൾപ്പെടെ പ്രവിശ്യകളിൽ നിരവധി നാശനഷ്‌ടവും ആളപായവും രേഖപ്പെടുത്തിയിട്ടുണ്ട്. കഹ്‌റാമൻമാരസിലെ എൽബിസ്ഥാൻ ജില്ലയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഈ മേഖലയേയും പിടിച്ചു കുലുക്കിയിട്ടുണ്ട്.

  • Turkey declares 7 days of national mourning after deadly earthquakes in southern provinces.#Turkey was hit by three consecutive devastating earthquakes of magnitude 7.8, 7.6 & 6.0.#TurkeyEarthquake

    — ANI (@ANI) February 6, 2023 " class="align-text-top noRightClick twitterSection" data=" ">

ഭൂകമ്പത്തിൽ മൊത്തം 145 തുടർചലനങ്ങൾ ഉണ്ടായതായും 3,741 കെട്ടിടങ്ങൾ തകർന്നതായുമാണ് റിപ്പോർട്ടുകൾ. ലെബനൻ, സിറിയ എന്നിവയുൾപ്പെടെ നിരവധി അയൽ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 9700ഓളം രക്ഷാപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് തുർക്കി ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്‍റ് പ്രസിഡൻസി (എഎഫ്എഡി) അറിയിച്ചു. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾക്കിടയിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയുടെ ദുരന്തനിവാരണ സേനയും തുർക്കിയിലേക്ക് തിരിച്ചിട്ടുണ്ട്.

also read: തകർന്നടിഞ്ഞ് തുർക്കിയും സിറിയയും; മരണം 4,000 കടന്നു

ഫെബ്രുവരി 13 വരെ തുർക്കിയിലെ വിദ്യാഭ്യാസം താൽകാലികമായി നിർത്തിവച്ചതായി തുർക്കി ദേശീയ വിദ്യാഭ്യാസ മന്ത്രി മെഹമൂദ് ഉസര്‍ അറിയിച്ചു. അതേസമയം രാജ്യത്തെ എല്ലാ ദേശീയ കായിക മത്സരങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി തുർക്കി യുവജന കായിക മന്ത്രി മുഹമ്മദ് കസപോഗ്ലു പറഞ്ഞു.

തുർക്കി വിദേശകാര്യ മന്ത്രാലയവുമായുള്ള ചർച്ചയ്‌ക്ക് ശേഷം എമർജൻസി റെസ്‌പോൺസ് കോർഡിനേഷൻ സെന്‍റർ വഴി അന്താരാഷ്‌ട്ര സഹായം ആവശ്യപ്പെട്ടതായി എഎഫ്‌എഡി പറഞ്ഞു. രാജ്യത്തെ നടുക്കിയ ഭൂകമ്പത്തിന്‍റെ പ്രത്യാഘാതങ്ങൾ നേരിടാൻ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഐക്യരാഷ്‌ട്രസഭയിലെ അംഗരാജ്യങ്ങളോടും മറ്റ് അന്താരാഷ്‌ട്ര സംഘടനകളോടും സിറിയൻ സർക്കാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.