ലണ്ടൺ: ലണ്ടനിൽ കൊല്ലപ്പെട്ട 19 കാരിയായ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് കാമുകൻ (tunisian man admits killing his indian origin girlfriend). 2022 ലാണ് കേസിനാസ്‌പദമായ സംഭവം. ലണ്ടനിലെ ക്ലെർക്കൻവെൽ ഏരിയയിലെ വീട്ടിൽ തലവെട്ടിയ നിലയിലായിരുന്നു സൈക്കോളജിസ്റ്റായ സബിത തൻവാനി എന്ന യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം വിചാരണ വേളയിൽ കൊലനടത്തിയ സമയത്ത് തനിക്ക് സ്‌കീസോ അഫെക്റ്റീവ് ഡിസോർഡർ എന്ന മാനസിക രോഗം ഉണ്ടായിരുന്നെന്ന് പറഞ്ഞാണ് പ്രതിയായ മറൂഫ് കുറ്റം സമ്മതിച്ചത്. ഇത് കൂടാതെ പിടികൂടുമ്പോൾ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച കേസിലും ഇയാൾ കുറ്റം സമ്മതിച്ചു. തിങ്കളാഴ്‌ച നടന്ന വിധി പ്രസ്‌താവത്തിൽ കുറ്റം നടത്തുമ്പോൾ പ്രതി മാനസിക രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നുവെന്ന് ജഡ്‌ജി നൈജൽ ലിക്ലി കെസി (Nigel Lickley KC) ചൂണ്ടിക്കാട്ടിയതായാണ് ബിബിസി റിപ്പോർട്ട് (BBC reported).
തൻവാനിയുമായുള്ള ബന്ധത്തിനിടയിൽ ഒരിക്കലെങ്കിലും പ്രതി അവളെ മർദിച്ചിട്ടുണ്ടെങ്കിൽ അത് അയാളുടെ അസുഖത്തിന്‍റെ ഭാഗമാകാം. സബിതയ്ക്ക് അവളുടെ ജീവിതം മുന്നിലുണ്ടായിരുന്നു. എന്നാൽ പ്രതി അവളുടെ ജീവിതം ഇല്ലാതാക്കി എന്നും ജഡ്‌ജി വധിയിൽ പറഞ്ഞു. നിയമപരമായി യുകെയിൽ എത്തിയ പ്രതി സംഭവസമയത്ത് താമസത്തിനായി ഇടം തേടുകയായിരുന്നു. ആക്രമണം നടക്കുന്നതിന്‍റെ തലേന്ന് പ്രതി താൻവിയെ കാണുകയും ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്‌തിരുന്നു.
തൻവാനിയുടെ താമസസ്ഥലത്ത് എത്തിയ ശേഷം പ്രതി ആക്രമിക്കുകയായിരുന്നു. ഉച്ചത്തിലുള്ള നിലവിളിയും കൊല്ലരുതെന്ന് അപേക്ഷിക്കുന്നതായി കേട്ടിരുന്നുവെന്ന് മറ്റു വിദ്യാർഥികൾ പറഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. പോസ്‌റ്റ് മോർട്ടം പരിശോധനയിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകമെന്നാണ് കണ്ടെത്തല്‍. വീടിനോട് ചേർന്ന ഷെഡിൽ ടാർപോളിന് അയിൽ ഉറങ്ങുമ്പോഴാണ് മറൂഫിനെ പൊലീസ് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍റെ തലയ്ക്ക് മർദനമേൽപ്പിക്കുകയും ചെയ്‌തിരുന്നു.
Also Read: ദിവ്യ പഹൂജയുടെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍; മൃതദേഹം കണ്ടെത്താനാകാതെ പൊലീസ്