ETV Bharat / international

യുഎസ് ചൈന ടെക്‌വാറില്‍ കുടുങ്ങി തായ്‌വാനിലെ ചിപ്പ് ഭീമന്‍ ടിഎസ്‌എംസി

ആത്യാധുനിക ചിപ്പുകളുടെ ഉല്‍പ്പാദന ഫാക്‌ടറികള്‍ യുഎസില്‍ തുടങ്ങണമെന്ന വലിയ സമ്മര്‍ദമാണ് ടിഎസ്‌എംസി നേരിടുന്നത്. അമേരിക്കയിലെ അരിസോണയില്‍ രണ്ടാമത്തെ ഉല്‍പ്പാദന ഫാക്‌ടറി ആരംഭിച്ചിരിക്കുകയാണ് ടിഎസ്‌എംസി

us china tech war  tsmc  യുഎസ് ചൈന ടെക്‌വാറില്‍  ആത്യാധുനിക ചിപ്പുകളുടെ ഉല്‍പ്പാദന ഫാക്‌ടറികള്‍  ചിപ്പ് നിര്‍മാണത്തില്‍ ടിഎസ്‌എംസി  market share of tsmc in chip  us china trade war  chip manufacturing in us  tsmc in us  ടിഎസ്‌എംസി യുഎസില്‍
യുഎസ് ചൈന ടെക്‌വാറില്‍ കുടുങ്ങി തായ്‌വാനിലെ ചിപ്പ് ഭീമന്‍ ടിഎസ്‌എംസി
author img

By

Published : Dec 10, 2022, 8:40 PM IST

ചൈനയും അമേരിക്കയും തമ്മിലുള്ള കിടമത്സരത്തില്‍ പെട്ടിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മാതാക്കളായ തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിഎസ്‌എംസി. എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ് ചിപ്പുകള്‍ അഥവ സെമികണ്ടക്‌ടറുകള്‍. അത്യാധുനികമായ കമ്പ്യൂട്ടറുകള്‍ ആവട്ടെ സൈനിക ആയുധങ്ങള്‍ ആവട്ടെ ഇവയൊക്കെ പ്രവര്‍ത്തിക്കാന്‍ ചിപ്പുകള്‍ ആവശ്യമാണ്. എന്നാല്‍ ഈ ചിപ്പുകള്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്.

ചിപ്പ് നിര്‍മാണത്തില്‍ ടിഎസ്‌എംസി ആധിപത്യം: അത്യാധുനിക ചിപ്പുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ആര്‍ജിക്കുക എന്നത് വളരെ ശ്രമകരണമാണ് എന്നുള്ളതും ചിപ്പുകള്‍ നിര്‍മിക്കുന്നതിന് വന്‍മുതല്‍ മുടക്കും ആവശ്യമാണ് എന്നതുമാണ്. ലോകത്തിലെ 90 ശതമാനം സൂപ്പര്‍ അഡ്‌വാന്‍സ്‌ഡ് കമ്പ്യൂട്ടര്‍ ചിപ്പുകളും ഉല്‍പ്പാദിപ്പിക്കുന്നത് ടിഎസ്‌എംസിയാണ്. അതുകൊണ്ടുതന്നെ ലോകസമ്പദ്‌വ്യവസ്ഥയില്‍ ടിഎസ്‌എംസിക്കുള്ള സ്ഥാനം വളരെ വലുതാണ്.

സൈനികരംഗത്തും ആധുനിക വ്യവസായ രംഗത്തും ആവശ്യമായ ചിപ്പുകള്‍ ലഭ്യമാകുക എന്നുള്ളത് ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ കാണുന്നത്. ചൈനയും അമേരിക്കയും തമ്മിലുള്ള കിടമത്സരത്തിന്‍റെ ഒരു പ്രധാന ഭാഗമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ടെക് വാര്‍. ഈ ടെക് വാറിന്‍റെ ഭാഗമായി വലിയ സമ്മര്‍ദ്ദമാണ് അമേരിക്കയില്‍ നിന്ന് ടിഎസ്‌എംസി നേരിടുന്നത്.

ആപ്പിള്‍, ക്വാൽകോം അടക്കമുള്ള അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌ഭീമന്‍മാര്‍ അത്യാധുനിക ചിപ്പുകള്‍ വാങ്ങുന്നത് ടിഎസ്‌എംസിയില്‍ നിന്നാണ്. എന്നാല്‍ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വന്ന സാഹചര്യത്തില്‍ ചിപ്പുകളുടെ ഉല്‍പ്പാദനം അമേരിക്കയിലേക്ക് മാറ്റണമെന്ന ആവശ്യം അവര്‍ ഉന്നയിച്ചിരിക്കുകയാണ്. യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നും ഇതേസമ്മര്‍ദ്ദം ടിഎസ്‌എംസി നേരിടുകയാണ്.

ഈ സമ്മര്‍ദം ഫലം കണ്ട് വരികയാണ്. അമേരിക്കയിലെ അരിസോണയില്‍ രണ്ടാംമത്തെ സെമികണ്ടക്റ്റര്‍ ഫാക്‌ടറിയുടെ പണി ആരംഭിച്ചിരിക്കുകയാണ് ടിഎസ്‌എംസി. അവരുടെ അമേരിക്കയിലെ നിക്ഷേപം 40 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ജപ്പാനിലും പുതിയ ഉല്‍പ്പാദന ഫാക്‌ടറി ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് ടിഎസ്‌എംസി.

തായ്‌വാനില്‍ ആശങ്ക: അമേരിക്കയിലെ അരിസോണയിലെ ഫാക്‌ടറി അത്യാധുനിക ചിപ്പായ 3നാനോ മീറ്റര്‍ ചിപ്പായിരിക്കും നിര്‍മിക്കുക എന്നാണ് കമ്പനി പ്രഖ്യാപിച്ചത്. എന്നാല്‍ ടിഎസ്‌എംസി ഫാക്‌ടറികള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനെതിരെ തായ്‌വാനില്‍ ആശങ്ക ഉയരുന്നുണ്ട്.

തായ്‌വനെ സംബന്ധിച്ചിടത്തോളം ടിഎസ്‌എംസി ഒരു ദേശീയ സ്വത്താണ്. ടിഎസ്‌എംസി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ രാജ്യത്ത് തൊഴിലുകള്‍ നഷ്‌ടപ്പെടും എന്നുള്ളതിനേക്കാള്‍ ഉപരി ഭൗമ രാഷ്‌ട്രീയത്തില്‍ തായ്‌വാന്‍റെ പ്രസക്തി നഷ്‌ടപ്പെടും എന്നും തായ്‌വാനില്‍ ആശങ്ക ഉയരുന്നു. ചിപ്പ് നിര്‍മാണത്തിലെ സാങ്കേതിക വിദ്യയും മറ്റ് രാജ്യങ്ങളിലേക്ക് പറിച്ച് നടപ്പെടുകയാണ്.

തായ്‌വനിലെ പ്രതിപക്ഷ പാര്‍ട്ടിയായ തായ്‌വാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നിയമനിര്‍മാണ സഭ അംഗം ചിയു ചെന്‍യുആന്‍ തായ്‌വാന്‍ വിദേശകാര്യ മന്ത്രി ജോസഫ് വൂവിനോട് ചോദിച്ചത് ടിഎസ്‌എംസിയുടെ ഉല്‍പ്പാദന യൂണിറ്റുകള്‍ അമേരിക്കയിലേക്ക് മാറ്റുന്നതിന് അമേരിക്കയുമായി എന്തെങ്കിലും രഹസ്യ ധാരണയുണ്ടോ എന്നാണ്. ഒരു രഹസ്യ ധാരണയും ഇല്ലാ എന്ന് ജോസഫ് വൂ പറഞ്ഞെങ്കിലും അമേരിക്കയില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം ടിഎസ്‌എംസി നേരിടുന്നുണ്ട് എന്ന് വ്യക്തമാണ്.

ടിഎസ്എംസിയുടെ വിദഗ്‌ധ എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ 300 പേരെ അരിസോണ പ്ലാന്‍റിലേക്ക് ടിഎസ്‌എംസി മാറ്റിയെന്ന് ചിയു ചെന്‍യുആന്‍ ചൂണ്ടികാട്ടി.

തായ്‌വാന്‍ വിഷയത്തില്‍ ചൈനയുമായി അമേരിക്ക ഇടയുന്നതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ടിഎസ്‌എംസിയാണ്. തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമായാണ് ചൈന തായ്‌വാനെ കണക്കാക്കുന്നത്. തായ്‌വാനെ ചൈനയുമായി ഏകീകരിക്കുന്നതിന് ബലംപ്രയോഗം പോലും ഉണ്ടാകും എന്നാണ് ചൈന പ്രഖ്യാപിച്ചത്.

എന്നാല്‍ തായ്‌വാന്‍ ചൈനയുടെ ഭാഗമായാല്‍ ടിഎസ്എംസിയുടെ നിയന്ത്രണം ചൈനയ്‌ക്ക് കൈവരും എന്നുള്ളത് അമേരിക്കയെ ആശങ്കയിലാക്കുന്നു. ടിഎസ്എംസിയില്‍ നിന്നുള്ള ചിപ്പുകള്‍ തടഞ്ഞ് അമേരിക്കന്‍ ടെക്‌വ്യവസായത്തിന്‍റെ നടുവൊടിക്കാന്‍ ചൈനയ്‌ക്ക് ആകും. 1987ലാണ് മോറിസ് ചാങ് ടിഎസ്‌എംസി രൂപികരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.