വാഷിങ്ഡണ്‍: അക്കൗണ്ട് പുനഃസ്ഥാപിച്ചാലും ട്വിറ്റലറിലേക്ക് തിരിച്ചുവരാനില്ലന്ന് അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. തന്‍റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
'താൻ ട്വിറ്ററിലേക്ക് മടങ്ങിവരാനില്ല, ഇലോണ്‍ ട്വിറ്റർ കൂടുതൽ മെച്ചപ്പെടുത്തും കാരണം അദേഹം ഒരു നല്ല മനുഷ്യനാണ്. പക്ഷേ ഞാൻ ആഗ്രഹിക്കുന്നത് ട്രൂത്തിനൊപ്പം മുന്നോട്ട് പോകാനാണ്' ട്രംപ് വ്യക്തമാക്കി.
2021 ജനുവരി 6ലെ ക്യാപിറ്റൽ കലാപവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പ്രകോപനപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ട്രംപിനെ സസ്പൻഡ് ചെയ്തത്. 88 ദശലക്ഷം ഫോളോവേഴ്‌സായിരുന്നു ട്വിറ്ററിൽ ട്രംപിന് ഉണ്ടായിരുന്നത്.
ALSO READ ഇലോണ്‍ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കി: കരാര്‍ ഒപ്പ് വച്ചത് 3.67 ലക്ഷം കോടി രൂപയ്ക്ക്
ഇലോണ്‍ മസ്‌ക് ട്വിറ്റർ ഏറ്റടുത്തതോടെ ട്രംപ് പ്ളാറ്റ്‌ഫോമിലേക്ക് മടങ്ങിയെത്തുമോ എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്.. ട്രംപ് തിരിച്ചെത്തിയാൽ 2024 യുഎസ് ഇലക്ഷൻ പ്രതികൂലമായി ബാധിക്കുമെന്ന് ബൈഡൻ ക്യാമ്പും ആശങ്കപ്പെടുന്നതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.