ETV Bharat / international

അമേരിക്കയിൽ മൂന്ന് പലസ്‌തീൻ വിദ്യാർഥികൾക്ക് വെടിയേറ്റു; വിദ്വേഷ കുറ്റകൃത്യമെന്ന് ആരോപണം - പലസ്‌തീൻ ഇസ്രയേൽ യുദ്ധം

Three Palestinian students shot in US: അമേരിക്കയിലെ വെർമോണ്ടിൽ പലസ്‌തീൻ വിദ്യാർഥികൾക്ക് വെടിയേറ്റു. കോളജ് വിദ്യാർഥികളായ ഹിഷാം അവർത്താനി, കിന്നൻ അബ്‌ദൽഹമിദ്, തഹ്‌സീൻ അഹ്‌മ്മദ് എന്നിവർക്കാണ് വെടിയേറ്റത്.

Palestinian students shot in US  Three Palestinian college students were shot in US  Vermont US Palestine students fired  Palestine Israel war  gaza  Hamas Israel war  പലസ്‌തീൻ വിദ്യാർഥികൾക്ക് വെടിയേറ്റു  അമേരിക്ക പലസ്‌തീൻ വിദ്യാർഥികൾ  പലസ്‌തീൻ വിദ്യാർഥികൾക്ക് നേരെ അമേരിക്കയിൽ ആക്രമണം  പലസ്‌തീൻ വെടിയേറ്റു  അമേരിക്കയിൽ വെടിവയ്‌പ്പ്  വെർമോണ്ട് വെടിവയ്‌പ്പ്  പലസ്‌തീൻ ഇസ്രയേൽ ആക്രമണം  ഗാസ  പലസ്‌തീൻ ഇസ്രയേൽ യുദ്ധം  ഹമാസ് ഇസ്രയേൽ
Three Palestinian students shot in US
author img

By ETV Bharat Kerala Team

Published : Nov 27, 2023, 7:39 AM IST

Updated : Nov 27, 2023, 2:31 PM IST

വാഷിങ്ടൺ : അമേരിക്കയിൽ മൂന്ന് പലസ്‌തീൻ കോളജ് വിദ്യാർഥികൾക്ക് വെടിയേറ്റു (Three Palestinian college students were shot in Vermont US). യുഎസിലെ വെർമോണ്ടിലെ ബർലിങ്‌ടൺ സിറ്റിയിൽ ശനിയാഴ്‌ച വൈകുന്നേരമാണ് സംഭവം. വെടിയേറ്റ മൂന്ന് പേരും വെർമോണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററിൽ ചികിത്സയിലാണ്.

റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി വിദ്യാർഥി ഹിഷാം അവർത്താനി, പെൻസിൽവാനിയയിലെ ഹാവർഫോർഡ് കോളജ് വിദ്യാർഥി കിന്നൻ അബ്‌ദൽഹമിദ്, കണക്റ്റിക്കട്ടിലെ ട്രിനിറ്റി കോളജ് വിദ്യാർഥിയായ തഹ്‌സീൻ അഹ്‌മ്മദ് എന്നിവർക്കാണ് വെടിയേറ്റത് (Palestinian college students attacked in US). ഇതിൽ രണ്ട് പേരുടെ ആരോഗ്യനില തൃപ്‌തികരമാണ്. ഒരാളുടെ നില ഗുരുതരമായി തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

യുഎസിലെ താങ്ക്സ്‌ഗിവിങ് ഹോളിഡേയിൽ ബർലിങ്‌ടണിലെ ഒരു ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് മൂന്ന് യുവാക്കൾക്കും വെടിയേറ്റത്. വിദ്യാർഥികൾ പ്രോസ്‌പെക്‌റ്റ് സ്‌ട്രീറ്റിലൂടെ നടക്കുമ്പോൾ അക്രമി ഇവർക്ക് നേരെ നടന്നെത്തുകയും വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഓടിരക്ഷപ്പെട്ടു.

വെടിയേറ്റ വിദ്യാർഥികൾ പരമ്പരാഗത പലസ്‌തീൻ കെഫിയ ആയിരുന്നു ധരിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തെ വിദ്വേഷ കുറ്റകൃത്യമായി കണ്ട് അന്വേഷിക്കണമെന്നാണ് യുവാക്കളുടെ കുടുംബം പറയുന്നത്.

ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ: ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിനാണ് ഹമാസ്, അതിര്‍ത്തി കടന്ന് ഇസ്രയേലില്‍ എത്തി 1200ഓളം പേരെ വധിച്ചത്. നൂറുകണക്കിന് ആളുകളെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതിന് പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെടുകയായിരുന്നു (Israel Hamas conflict). ഗാസയില്‍ ആഴ്‌ചകള്‍ നീണ്ട വ്യോമാക്രമണം നടത്തിക്കൊണ്ട് ഇസ്രയേൽ ഇതിന് തിരിച്ചടി നൽകി.

ഇസ്രയേൽ-ഹമാസ് യുദ്ധം 1,200-ലധികം ഇസ്രായേലികളുടെ ജീവനാണ് അപഹരിച്ചത്. പ്രാഥമിക ആക്രമണത്തിൽ ഹമാസ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. 13,300-ലധികം ഫലസ്‌തീനികൾ കൊല്ലപ്പെട്ടു എന്നാണ് ഹമാസ് ഭരിക്കുന്ന ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ. കൊല്ലപ്പെട്ടവരിൽ മൂന്നിൽ രണ്ട് ഭാഗവും സ്‌ത്രീകളും പ്രായപൂർത്തിയാകാത്തവരുമാണ്.

അതേസമയം, ഇസ്രയേലും ഹമാസും നാല് ദിവസത്തെ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചിരുന്നു. ഇതോടെ ഹമാസ് ബന്ധികളാക്കിയ 50 ഇസ്രായേലികളെയും ഇസ്രയേൽ തടവിലാക്കിയ 150 പലസ്‌തീൻ തടവുകാരെയും മോചിപ്പിക്കുമെന്നും അറിയിച്ചിരുന്നു. സ്‌ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയുമാണ് മോചിപ്പിക്കുന്നത്.

Also read: ഇസ്രയേലിനും ഹമാസിനും മുകളില്‍ വെള്ളരിപ്രാവുകള്‍ പറക്കുന്നു; പരസ്‌പരമുള്ള ബന്ദികളുടെ കൈമാറ്റം പുരോഗമിക്കുന്നു

പശ്ചിമേഷ്യൻ രാജ്യങ്ങളുടെ സാഹചര്യത്തെ വിലയിരുത്താനായി ബ്രിക്‌സ് രാജ്യങ്ങളിലെ നേതാക്കൾ ചേർന്ന് നടത്തുന്ന വെർച്വൽ യോഗത്തിൽ സംസാരിക്കവെ ഇസ്രയേലിന്‍റേത് സയണിസ്റ്റ് 'ക്രിമിനൽ' ഭരണകൂടമാണെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി ആരോപിച്ചിരുന്നു. ഗാസയിൽ നടക്കുന്നത് (Israel Hamas war) അന്യായമായ അന്താരാഷ്ട്ര വ്യവസ്ഥയുടെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

Also read: ഇസ്രയേലിനെതിരെ ഇറാൻ പ്രസിഡന്‍റ്, സയണിസ്റ്റ് 'ക്രിമിനൽ' ഭരണകൂടമെന്ന് രൂക്ഷ വിമർശനം

Last Updated : Nov 27, 2023, 2:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.