ETV Bharat / international

ആദ്യ രക്ഷാദൗത്യസംഘം തുര്‍ക്കിയില്‍, രണ്ടാം ബാച്ച് ഇന്ത്യയില്‍ നിന്നും പുറപ്പെട്ടു

ഇന്ത്യയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ വ്യോമസേനയുടെ വിമാനത്തിലാണ് ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻ‌ഡി‌ആർ‌എഫ്) 50 ലധികം ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തുര്‍ക്കിയിലേക്ക് പുറപ്പെട്ടത്

turkey  turkey earthquake  earthquake relief material left for turkey  india sent earthquake relief materials  തുര്‍ക്കി ഭൂചലനം  രക്ഷാപ്രവര്‍ത്തകരുടെ ആദ്യ സംഘം പുറപ്പെട്ടു  തുര്‍ക്കി  ഭൂചലനം രക്ഷാപ്രവര്‍ത്തകര്‍  എന്‍ഡിആര്‍എഫ്
earthquake relief material left for Turkey
author img

By

Published : Feb 7, 2023, 10:29 AM IST

Updated : Feb 7, 2023, 2:48 PM IST

ഇന്ത്യയില്‍ നിന്നുള്ള രക്ഷാദൗത്യസംഘം പുറപ്പെടുന്നതിന് മുന്‍പുള്ള ദൃശ്യങ്ങള്‍

ന്യൂഡല്‍ഹി: ഭൂചലനം വിനാശം വിതച്ച തുര്‍ക്കിയില്‍ ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യസംഘം എത്തി. ഇന്ന് പുലര്‍ച്ചയോടെ ഗാസിയാബാദില്‍ നിന്നും പുറപ്പെട്ട വ്യോമസേനയുടെ വിമാനം തുര്‍ക്കിയിലെ അദാനയില്‍ എത്തിച്ചേര്‍ന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻ‌ഡി‌ആർ‌എഫ്) 50 ലധികം ഉദ്യോഗസ്ഥരും പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡ്, മെഡിക്കൽ സപ്ലൈസ്, ഡ്രില്ലിംഗ് മെഷീനുകൾ, സഹായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മറ്റ് ഉപകരണങ്ങൾ എന്നിവയാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ തുര്‍ക്കിയിലെത്തിയത്.

  • First Indian C17 flight with more than 50 @NDRFHQ Search & Rescue personnel, specially trained dog squads,drilling machines, relief material, medicines and other necessary utilities & equipment reaches Adana,Türkiye.

    Second plane getting ready for departure. @MevlutCavusoglu pic.twitter.com/sSjuRJJrIO

    — Dr. S. Jaishankar (@DrSJaishankar) February 7, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം, ഇന്ത്യന്‍ രക്ഷാദൗത്യ സേനയുടെ രണ്ടാം സംഘവും തുര്‍ക്കിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്‌ചി ട്വിറ്ററിലൂടെ അറിയിച്ചു. തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിത ബാധിത രാജ്യങ്ങള്‍ക്കായി സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ ബാച്ച് ഇന്ത്യയില്‍ നിന്നും ഇന്ന് പുലര്‍ച്ചയോടെ യാത്ര തിരിച്ചത്. ഭൂകമ്പത്തില്‍ ജനജീവിതം താറുമാറായ തുര്‍ക്കിയെ സഹായിക്കാന്‍ നിരവധി ലോകരാഷ്‌ട്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

  • Second @IAF_MCC C-17 with self-contained @NDRFHQ teams including dog squads, search & rescue equipment, extrication tools and vehicles leaves for Türkiye.

    India continues to support the people of Türkiye in their hour of need. pic.twitter.com/Pkfbwrg8FF

    — Arindam Bagchi (@MEAIndia) February 7, 2023 " class="align-text-top noRightClick twitterSection" data=" ">

തുര്‍ക്കിയുടെ തെക്ക് കിഴക്കന്‍ മേഖലയിലും വടക്കന്‍ സിറിയയിലും ഇന്നലെയാണ് തുടര്‍ച്ചയായി ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ഇരു രാജ്യങ്ങളിലുമായി നാലായിരത്തിലധികം മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തുര്‍ക്കിയില്‍ 14,000-ത്തിലധികം പേര്‍ക്കും സിറിയയില്‍ 1400-ലധികം പേര്‍ക്കും പരിക്കേറ്റതായാണ് സൂചന. അതേസമയം, ഭൂചലനത്തില്‍ മരണസംഖ്യ 20,000 കടന്നേക്കാമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്ക് കൂട്ടല്‍.

More Read: തുർക്കി – സിറിയ ഭൂകമ്പം, നടുക്കം മാറാതെ ലോകം: മരണം 4900 കടന്നു

Last Updated : Feb 7, 2023, 2:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.