ETV Bharat / international

ട്വിറ്റർ വാങ്ങാന്‍ ഇലോൺ മസ്‌ക് ; വിലയിട്ടത് 41 ബില്യൻ ഡോളർ

author img

By

Published : Apr 14, 2022, 7:13 PM IST

9 ശതമാനത്തിൽ കൂടുതൽ ഓഹരി മസ്‌കിന് നിലവിലുണ്ട്, കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയുമാണ്

Tesla CEO Elon Musk offers to buy Twitter in cash deal  Elon Musk to buy Twitter  ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങാനൊരുങ്ങുന്നു  ട്വിറ്റർ ഓഹരി ഇലോൺ മസ്‌ക്
ട്വിറ്റർ വാങ്ങാനുള്ള നീക്കവുമായി ഇലോൺ മസ്‌ക്

ന്യൂയോർക്ക് : പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങാനുള്ള നീക്കവുമായി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. അടുത്തിടെ ട്വിറ്റർ ബോർഡിൽ ചേരില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇലോൺ മസ്‌ക് കമ്പനി വാങ്ങാനുള്ള നീക്കം നടത്തിയിരിക്കുന്നത്. 41 ബില്യൻ ഡോളറാണ്(ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) കമ്പനിക്ക് വിലയിട്ടിരിക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളർ(ഏകദേശം 4,125 രൂപ) ആണ് മസ്‌ക് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.

കമ്പനിയുടെ 9 ശതമാനത്തിൽ കൂടുതൽ ഓഹരി മസ്‌ക് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതോടെ ട്വിറ്ററിന്‍റെ ഏറ്റവും വലിയ ഓഹരി ഉടമയായി അദ്ദേഹം. ട്വിറ്ററിന്‍റെ ശേഷിക്കുന്ന ഓഹരികൾ കൂടി വാങ്ങാനുള്ള നിർദേശമടങ്ങിയ കത്ത് മസ്‌ക് ബുധനാഴ്‌ച കമ്പനിക്ക് നൽകുകയായിരുന്നു.

ലോകമെമ്പാടും സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പ്ലാറ്റ്‌ഫോം ആകാനുള്ള ട്വിറ്ററിന്‍റെ സാധ്യതയിൽ വിശ്വസിക്കുന്നതിനാലാണ് താൻ കമ്പനിയില്‍ നിക്ഷേപിച്ചതെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു. സ്വതന്ത്രമായ ജനാധിപത്യത്തിന് അഭിപ്രായ സ്വാതന്ത്ര്യം സാമൂഹിക അനിവാര്യതയാണെന്ന് വിശ്വസിക്കുന്നുവെന്നും മസ്‌ക് കത്തിൽ ചൂണ്ടിക്കാട്ടി.

നിലവിലെ സ്ഥിതിയിൽ സാമൂഹികമായ അനിവാര്യത നിർവഹിക്കാനോ അഭിവൃദ്ധിപ്പെടാനോ ഈ നിലയില്‍ കമ്പനിക്കാകില്ലെന്ന് ട്വിറ്ററിൽ നിക്ഷേപം നടത്തിയതുമുതൽ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ ട്വിറ്ററിനെ ഒരു സ്വകാര്യ കമ്പനിയായി മാറ്റേണ്ടതുണ്ടെന്നും മസ്‌ക് കത്തിൽ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.