ETV Bharat / international

ഇന്ത്യന്‍ പരിശീലനത്തിന് 'ബിഗ് സല്യൂട്ട്'; മടങ്ങിയെത്തിയ സൈനികര്‍ക്ക് ഊഷ്‌മള വരവേല്‍പ്പ് നല്‍കി താലിബാന്‍

നയതന്ത്ര തലത്തില്‍ നല്ല ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യയില്‍ നിന്ന് പരിശീലനം കഴിഞ്ഞ് എത്തിയ കേഡറ്റുകള്‍ക്ക് താലിബാന്‍റെ വന്‍ വരവേല്‍പ്പ്

Taliban welcomes back India-trained Afghan Defence personnel  Afghan Cadets trained in India  മടങ്ങിയെത്തിയ സൈനികര്‍ക്ക് ഊഷ്‌മള വരവേല്‍പ്പ്  കേഡറ്റുകള്‍ക്ക് താലിബാന്‍റെ വന്‍ വരവേല്‍പ്പ്  ഇന്ത്യയില്‍ നിന്ന് പരിശീലനം കഴിഞ്ഞെത്തിയ അഫ്‌ഗാന്‍ മിലിറ്ററി കേഡറ്റുകള്‍  അഫ്‌ഗാനില്‍ താലിബാന്‍ ഭരണം  കാബൂളിലെ ഇന്ത്യൻ എംബസി  Taliban welcomes Indian trained cadets
ഇന്ത്യന്‍ പരിശീലനത്തിന് 'ബിഗ് സല്യൂട്ട്'; മടങ്ങിയെത്തിയ സൈനികര്‍ക്ക് ഊഷ്‌മള വരവേല്‍പ്പ് നല്‍കി താലിബാന്‍
author img

By

Published : Jul 30, 2022, 1:12 PM IST

കാബൂള്‍: ഇന്ത്യയില്‍ നിന്ന് പരിശീലനം കഴിഞ്ഞ് എത്തിയ അഫ്‌ഗാന്‍ മിലിറ്ററി കേഡറ്റുകള്‍ക്ക് താലിബാന്‍ വക ഊഷ്‌മള സ്വീകരണം. ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ (ഐഎംഎ) നിന്ന് പരിശീലനം കഴിഞ്ഞ് എത്തിയ രണ്ട് ഡസനോളം സേനാംഗങ്ങള്‍ക്കാണ് അഫ്‌ഗാന്‍ ഭരണകൂടം കാബൂളില്‍ വരവേല്‍പ്പ് നല്‍കിയത്. അഫ്‌ഗാനില്‍ താലിബാന്‍ ഭരണം പിടിക്കുന്നതിന് മുമ്പ് ജൂണ്‍ 11നാണ് ഈ സംഘം ഡെറാഡൂണിലെ സൈനിക അക്കാദമിയില്‍ പരിശീലനത്തിനായി എത്തിയത്. അതേസമയം, നയതന്ത്ര തലത്തില്‍ ഇരുരാജ്യങ്ങളും നല്ല ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നു എന്നതിന്‍റെ വിളംബരം കൂടിയാണ് അഫ്‌ഗാന്‍ കേഡറ്റുകള്‍ക്ക് ഇന്ത്യയില്‍ ലഭ്യമാക്കിയ പരിശീലനം.

Also Read: പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ തുറക്കണമെന്ന് താലിബാനോട് ഹമീദ് കര്‍സായി

മാനുഷിക സഹകരണവും, കാബൂളിലെ ഇന്ത്യൻ എംബസിയിൽ സാങ്കേതിക ടീമിനെ വിന്യസിച്ചതും ഉള്‍പ്പടെ ചൂണ്ടിക്കാണിച്ച് ഐഎംഎയില്‍ പരിശീലനം നേടിയ അഫ്‌ഗാൻ കേഡറ്റുകളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ജൂണ്‍ 25 ന് അഫ്‌ഗാന്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി കത്തയച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അഫ്‌ഗാന്‍ പ്രതിരോധ മന്ത്രാലയവുമായും, അഫ്‌ഗാന്‍ കേഡറ്റുകളുമായും ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചകള്‍ സുഗമമാവുകയും, പരിശീലനം നേടിയ കേഡറ്റുകള്‍ക്ക് ജൂലൈ 28 ന് അഫ്‌ഗാന്‍ പ്രതിരോധ മന്ത്രി ജോലിയും സുരക്ഷയും ഉറപ്പുനല്‍കിയതിനും ശേഷമാണ് ഇവർ മടങ്ങിയതെന്നും അഫ്‌ഗാന്‍ പ്രതിരോധ മന്ത്രാലയം കേഡറ്റുകളുടെ മടങ്ങിവരവിനെ കുറിച്ചുള്ള പ്രസ്‌താവനയിൽ അറിയിച്ചു.

Also Read: താലിബാന്‍റെ കീഴിലുള്ള സ്‌ത്രീകള്‍, പുതിയ ചിത്രങ്ങള്‍

പരിശീലനം കഴിഞ്ഞ് എത്തിയ ഈ സംഘത്തിന്‍റെ വൈദഗ്‌ധ്യം രാജ്യത്തിന്‍റെ സുരക്ഷയ്‌ക്ക് ഉപയോഗിക്കാനാണ് താലിബാന്‍ ഭരണകൂടം ശ്രമിക്കുക എന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. താലിബാന്‍ ഭരണത്തില്‍ എത്തിയതോടെ അഫ്‌ഗാന്‍ കേഡറ്റുകൾക്ക് ഭാവിയിൽ ഇത്തരം പരിശീലന സാധ്യതകളെ കുറിച്ചുള്ള പ്രതീക്ഷകളും ഇല്ലാതായിരുന്നു. ഇന്ത്യയില്‍ പരിശീലനം കഴിഞ്ഞ് എത്തിയ സംഘത്തിന് ലഭ്യമാക്കിയ മികച്ച വരവേല്‍പ്പ് വഴി ഈ പ്രതീക്ഷകളും വര്‍ധിക്കുന്നുണ്ട്.

അഫ്‌ഗാന്‍ സുരക്ഷ ഉദ്യോഗസ്ഥരെ താലിബാൻ തടങ്കലിലാക്കുകയും വധിക്കുകയും ചെയ്‌തതിന്‍റെ റിപ്പോർട്ടുകൾ ഫെബ്രുവരിയിൽ പുറത്തുവന്നതോടെ ഇന്ത്യൻ സൈനിക പരിശീലന കേന്ദ്രങ്ങളിലുള്ള 80 ഓളം അഫ്‌ഗാന്‍ കേഡറ്റുകൾക്ക് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ദീർഘനാളത്തേക്ക് താമസിക്കാൻ സൗകര്യമൊരുക്കിയിരുന്നു. ഇന്ത്യന്‍ സാങ്കേതിക സാമ്പത്തിക സഹകരണ പ്രോഗ്രാമിന്‍റെ കീഴില്‍ ഒരു വര്‍ഷത്തെ ഇംഗ്ലീഷ് പഠനത്തിനുള്ള സൗകര്യവും ഇവര്‍ക്ക് ഇന്ത്യ ലഭ്യമാക്കിയിരുന്നു. ഇവരില്‍ ചിലര്‍ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ വിസമ്മതിച്ചുകൊണ്ട് ഇന്ത്യ, യുഎസ്, മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ അഭയം തേടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.