ETV Bharat / international

ദക്ഷിണകൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കുംതിരക്കും: 151 മരണം, 150ലേറെ പേര്‍ക്ക് പരിക്ക് - മരണ സംഖ്യ ദക്ഷിണ കൊറിയ ഹലോവിൻ

ദക്ഷിണ കൊറിയയിലെ ഹലോവിൻ ആഘോഷത്തിനിടെ മരിച്ചവരിൽ അധികവും കൗമാരക്കാരും യുവാക്കളുമാണ്. ശനിയാഴ്‌ച രാത്രി 10.20ഓടെയാണ് സംഭവം. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

south korea halloween death toll  south korea halloween  south korea halloween death  south korea halloween dozens of people dies  south korea halloween dies  south korea  halloween  South Korea Death toll  ദക്ഷിണ കൊറിയയിലെ ഹലോവിൻ ആഘോഷം  ദക്ഷിണ കൊറിയ  തിക്കിലും തിരക്കിലും പെട്ട് 149 മരണം  ദക്ഷിണ കൊറിയ  ദക്ഷിണ കൊറിയ ദുരന്തം  ദക്ഷിണ കൊറിയ ഹലോവിൻ പാർട്ടി  ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സിയോൾ  സിയോളിലെ ഹലോവിൻ  മരണ സംഖ്യ ദക്ഷിണ കൊറിയ ഹലോവിൻ  ഹലോവിൻ ആഘോഷം
ദക്ഷിണ കൊറിയയിലെ ഹലോവിൻ ആഘോഷം: തിക്കിലും തിരക്കിലും പെട്ട് 149 മരണം, 150 പേർക്ക് പരിക്ക്
author img

By

Published : Oct 30, 2022, 7:24 AM IST

Updated : Oct 30, 2022, 9:47 AM IST

സിയോൾ: ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സിയോളിലെ ഹലോവിൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 151 ആയി. 150ലേറെ പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗവും കൗമാരക്കാരും യുവാക്കളുമാണ്.

മരിച്ചവരിൽ 19 വിദേശ പൗരന്മാരും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്‌ച (ഒക്‌ടോബർ 29) രാത്രി പ്രാദേശിക സമയം 10.20ഓടെയാണ് സംഭവം. കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം നടന്ന ആദ്യത്തെ ഹലോവീൻ ആഘോഷമായിരുന്നു ഇത്തവണത്തേത്. ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഇറ്റാവോൺ നഗരത്തിലെ ഇടുങ്ങിയ തെരുവിൽ ഒരു ലക്ഷത്തിലധികം പേർ എത്തിയതായാണ് റിപ്പോർട്ട്.

ഹാമിൽട്ടൻ ഹോട്ടലിന് സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടലിന് സമീപമുള്ള ഇടുങ്ങിയ ഇടവഴിയിലൂടെ ജനക്കൂട്ടം മുന്നോട്ട് നീങ്ങിയയതാണ് ദുരന്തത്തിന് കാരണം. മുന്നോട്ട് നീങ്ങിയ ജനാവലിക്കിടയില്‍ പെട്ട് നിര്‍വധിപേര്‍ ഹൃദയാഘാതവും ശ്വാസതടസവും മൂലം മരിക്കുകയായിരുന്നു.

ശ്വാസതടസം നേരിട്ടവര്‍ക്ക് തെരുവിൽ വച്ച് തന്നെ കൃത്രിമ ശ്വാസം (സിപിആര്‍) നല്‍കിയെന്നും മറ്റുള്ളവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി 400ലധികം പ്രവർത്തകരെയും 140 റെസ്‌ക്യു വാഹനങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് നാഷണൽ ഫയർ ഏജൻസിയിലെ ഉദ്യോഗസ്ഥൻ ചോയി ചിയോൺ-സിക് പറഞ്ഞു.

സംഭവത്തെ തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യോൾ അടിയന്തര യോഗം ചേർന്നു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനും ആശുപത്രികളിൽ അധിക കിടക്കകൾ ഒരുക്കണമെന്നും ഉത്തരവിട്ടു.

അതേസമയം പേര് റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു അജ്ഞാത സെലിബ്രിറ്റി സന്ദർശിച്ച വാര്‍ത്ത കേട്ട് തടിച്ചുകൂടിയ ജനം കാണാന്‍ തിരക്കുകൂട്ടിയതാണ് അപകടകാരണമെന്ന് പ്രാദേശിക കൊറിയന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അപകടത്തിന്‍റെ കൃത്യമായ കാരണം അധികൃതർ അന്വേഷിച്ച് വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ശ്രമിക്കുകയാണ്.

Also read: ദക്ഷിണ കൊറിയയില്‍ തിക്കിലും തിരക്കിലും പത്ത് മരണം, അമ്പതിലേറെ പേര്‍ക്ക് പരിക്ക്

Last Updated : Oct 30, 2022, 9:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.