ETV Bharat / international

ഇന്ധന പ്രതിസന്ധി: പൊതുഗതാഗതം ശക്തപ്പെടുത്താൻ ശ്രീലങ്ക - ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ജോലിസ്ഥലങ്ങളിലേക്കുമുള്ള യാത്രയ്‌ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് സര്‍ക്കാര്‍

Sri Lanka to restructure public transport to minimize impact of fuel crisis  Sri Lanka transport fuel crisis  Sri Lanka economic crisis  latest news on Sri Lanka economic crisis  ശ്രീലങ്കയിലെ ഇന്ധന ക്ഷാമം  ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി  ശ്രീലങ്ക പൊതു ഗതാഗതം
ഇന്ധന പ്രതിസന്ധിയെ തുടര്‍ന്നുള്ള യാത്രക്ലേശം:പൊതുഗതാഗതം ശക്‌തിപ്പെടുത്താന്‍ ഒരുങ്ങി ശ്രീലങ്ക
author img

By

Published : May 27, 2022, 12:58 PM IST

കൊളംബോ: ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പൊതുഗതാഗതം ശക്‌തിപ്പെടുത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനം. പെട്രോള്‍ - ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് നാട്ടുകാര്‍ നേരിടുന്ന യാത്രാപ്രശ്‌നം ലഘൂകരിക്കാന്‍ പൊതുഗതാഗതം ഉടനെ പുനഃസംഘടിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ബണ്ടുല ഗുണവര്‍ധന പറഞ്ഞു. സാധരണക്കാര്‍ക്ക് അവരുടെ ജീവിത നിര്‍ധാരണത്തിനായി ചെയ്യേണ്ടിവരുന്ന യാത്രകള്‍, വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായുള്ള യാത്രകള്‍ എന്നിവയ്‌ക്കായിരിക്കും പ്രഥമ പരിഗണന.

ശ്രീലങ്കയുടെ പൊതുഗതാഗതത്തില്‍ റെയില്‍വെയ്‌ക്ക് നിര്‍ണായക പങ്കുണ്ട്. യാത്ര ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദേശ നാണ്യത്തിന്‍റെ അഭാവം മൂലം പെട്രോളിയം ഉത്പന്നങ്ങള്‍ വേണ്ടത്ര അളവില്‍ ഇറക്കുമതി ചെയ്യാന്‍ ശ്രീലങ്കയ്‌ക്ക് സാധിക്കുന്നില്ല. ഇത് വലിയ ഗതാഗത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.

ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമൊക്കെ യാത്ര ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടാണ് സാധാരണ ജനങ്ങള്‍ നേരിടുന്നത്. അവരുടെ ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങളില്‍ അടിക്കാനുള്ള ഇന്ധനം പലപ്പോഴും ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. ഈ യാത്ര ക്ലേശം പരിഹരിക്കാനാണ് സര്‍ക്കാറിന്‍റെ നേതൃത്വത്തിലുള്ള പൊതു ഗതാഗതം ശക്‌തിപ്പെടുത്താന്‍ തീരുമാനിച്ചത്.

ശ്രീലങ്ക സ്വതന്ത്രമായതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഇന്ധന ക്ഷാമത്തിന് പുറമെ ഭക്ഷണസാധനങ്ങള്‍ക്കും രാജ്യത്ത് ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മഹിന്ദാ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള റനില്‍ വിക്രമസിംഗെയാണ് പുതിയ പ്രധാനമനമന്ത്രി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.