ETV Bharat / international

ശ്രീലങ്കയില്‍ കര്‍ഫ്യൂവിന് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ - sri lanka curfew

ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ്, വാട്‌സ്ആപ്പ്, സ്‌നാപ്‌ചാറ്റ്, ടിക്ടോക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്

ശ്രീലങ്ക സമൂഹ മാധ്യമങ്ങള്‍ വിലക്ക്  ശ്രീലങ്ക കര്‍ഫ്യൂ  ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി  ശ്രീലങ്ക അടിയന്തരാവസ്ഥ  sri lanka social media blackout  sri lanka imposes emergency  sri lanka curfew  sri lanka financial crisis
ശ്രീലങ്കയില്‍ കര്‍ഫ്യൂവിന് പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍
author img

By

Published : Apr 3, 2022, 12:04 PM IST

കൊളംബോ (ശ്രീലങ്ക): സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ജന പ്രക്ഷോഭം തടയിടുന്നതിനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ്, വാട്‌സ്ആപ്പ്, സ്‌നാപ്‌ചാറ്റ്, ടിക്ടോക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി രണ്ട് ഡസനോളം സമൂഹ മാധ്യമങ്ങള്‍ക്കാണ് വിലക്ക്. സൈബര്‍ സുരക്ഷ രംഗത്തെ വിദഗ്‌ധ സംഘടനയായ നെറ്റ് ബ്ലോക്ക്‌സാണ് ഇക്കാര്യം അറിയിച്ചത്.

  • ⚠️ Confirmed: Real-time network data show Sri Lanka has imposed a nationwide social media blackout, restricting access to platforms including Twitter, Facebook, WhatsApp, YouTube, and Instagram as emergency is declared amid widespread protests.

    📰 Report: https://t.co/XGvXEFIqom pic.twitter.com/KEpzYfGKjV

    — NetBlocks (@netblocks) April 2, 2022 " '="" class="align-text-top noRightClick twitterSection" data=" ">

'വ്യാപകമായ പ്രതിഷേധങ്ങൾക്കിടയിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ട്വിറ്റർ, ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ശ്രീലങ്ക രാജ്യവ്യാപകമായി സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയതായി തത്സമയ നെറ്റ്‌വർക്ക് ഡാറ്റ കാണിയ്ക്കുന്നു,' നെറ്റ് ബ്ലോക്ക്‌സ് ട്വിറ്ററില്‍ കുറിച്ചു.

വെള്ളിയാഴ്‌ച രാത്രി രാജ്യത്ത് അടിയന്തരവാസ്ഥ പ്രഖ്യാപിച്ച പ്രസിഡന്‍റ് ഗോതബയ രാജപക്‌സെ സര്‍ക്കാര്‍, ഞായറാഴ്‌ച രാജ്യവ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ശനിയാഴ്‌ച വൈകിട്ട് ആറുമണി മുതല്‍ 36 മണിക്കൂർ കര്‍ഫ്യൂ പ്രഖ്യാപിയ്ക്കുകയായിരുന്നു. പൊതു സുരക്ഷ മുൻനിർത്തിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് സര്‍ക്കാരിന്‍റെ വാദം. അതേസമയം, പൊതുസുരക്ഷയുടെ പേരിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാവരുതെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also read: ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കില്ല; റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ ഹൈക്കമ്മിഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.