ETV Bharat / international

Shireen Mazari against Pakistan Government 'ഇത് സ്‌റ്റേറ്റ് ഫാസിസമാണ്, എന്‍റെ മകളെ പൊലീസുകാർ തട്ടിക്കൊണ്ടുപോയി': ഷിറീൻ മസാരി

Shireen Mazari about Police Raid at Her House അർധരാത്രിയിൽ തന്‍റെ വസതിയിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ സർക്കാരിനെതിരെ ആരോപണവുമായി മുൻ പിടിഐ നേതാവ് ഷിറീൻ മസാരി

author img

By

Published : Aug 20, 2023, 3:41 PM IST

Pakistan former minister Shireen Mazari  former PTI leader Mazari  Islamabad news  Imran Khan party  Pakistan daughter abducted  Former Minister daughter abducted  Shireen Mazari  ഷിറീൻ മസാരി  ഷിറീൻ മസാരിയുടെ മകളെ അറസ്‌റ്റ് ചെയ്‌തു  ഷിറീൻ മസാരിയുടെ മകൾ  ഷിറീൻ മസാരിയുടെ വീട്ടിൽ റെയ്‌ഡ്  പാകിസ്ഥാൻ തെഹ്‌രീക ഇ ഇൻസാഫ്  പിടിഐ
Shireen Mazari allegation against Pakistan Government

ഇസ്‌ലാമാബാദ് : അർധരാത്രിയിൽ വനിത പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലേക്ക് അതിക്രമിച്ച് കയറി തന്‍റെ മകളെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയതായി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (Pakistan Tehreek-e-Insaaf) മുൻ നേതാവും മുൻ ഫെഡറൽ മന്ത്രിയുമായ ഷിറീൻ മസാരി (Shireen Mazari) ആരോപിച്ചു. ഷിറിൻ മസാരിയുടെ മകൾ ഇമാൻ സൈനബ് മസാരി-ഹാസിറിനെ (Imaan Zainab Mazari-Hazir) ആണ് കഴിഞ്ഞ ദിവസം അർധരാത്രി പൊലീസ് അവരുടെ വസതിയിൽ നിന്ന് റെയ്‌ഡിന് (overnight raid) പിന്നാലെ അറസ്‌റ്റ് ചെയ്‌തത്.

സംഭവത്തെ ശക്തമായി അപലപിച്ച ഷിറീൻ മസാരി പൊലീസ് നടപടിയെ സ്‌റ്റേറ്റ് ഫാസിസമാണെന്നും (state fascism) തട്ടിക്കൊണ്ടുപോകൽ (abduction) ആണെന്നും വിശേഷിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഒരു അറസ്‌റ്റ് വാറണ്ട് പോലും കാണിക്കാതെ വനിത പൊലീസുകാരും സിവിൽ വേഷത്തിലുണ്ടായിരുന്ന ചിലരും അർധരാത്രി തന്‍റെ വീടിന്‍റെ മുൻ വാതിൽ തകർത്ത് അകത്തുകയറിയെന്നും ഷിറിൻ ആരോപിച്ചു. അവർ അവിടെ വന്നതിന്‍റെ ഉദ്ദേശ്യത്തെ കുറിച്ച് ചോദിച്ചെങ്കിലും മറുപടി തരാതെ ഉദ്യോഗസ്ഥർ ഇമാനെ വലിച്ചിഴച്ച് വീടിന്‍റെ എല്ലാ മൂലകളിലും തെരച്ചിൽ നടത്തി.

  • Just now police women, plainclothes people and r ager types took my daughter away after braking down our front door. Taking away our security cameras and her laptop and cell. We asked who they had xome for and they just dragged Imaan out. They marched all over the house. My…

    — Shireen Mazari (@ShireenMazari1) August 19, 2023 " class="align-text-top noRightClick twitterSection" data=" ">

Also Read : പാകിസ്ഥാനെ കലാപഭൂമിയാക്കി പിടിഐ പ്രവര്‍ത്തകര്‍ ; സൈനിക ആസ്ഥാനത്ത് ഇരച്ചുകയറി ആക്രമണം

നൈറ്റ്‌ഡ്രസിലായിരുന്ന ഇമ്രാൻ വസ്‌ത്രം മാറാൻ ഒരു നിമിഷം അനുവദിക്കണമെന്ന് അഭ്യർഥിച്ചപ്പോൾ പോലും അവർ അതിനെ അവഗണിച്ചു. പൊലീസ് വീട്ടിൽ അതിക്രമിച്ച് കയറിയ സമയത്ത് വീട്ടിൽ ഞങ്ങൾ രണ്ട് സ്‌ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും മുൻ ഫെഡറൽ മന്ത്രി പറഞ്ഞു. ശേഷം ഉദ്യോഗസ്ഥർ തങ്ങളുടെ സുരക്ഷ ക്യാമറകളും ഇമാനിന്‍റെ ലാപ്‌ടോപ്പും സെൽഫോണും എടുത്തുകൊണ്ടുപോയി. ഇത് ഫാസിസം തന്നെയാണെന്ന് ഷിറീൻ മസാരി എക്‌സിൽ (Former Twitter) പറഞ്ഞു.

Also Read : Imran Khan| തോഷഖാന അഴിമതി കേസ്; പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 3 വർഷം തടവ്, പിന്നാലെ അറസ്റ്റ്

ഇമ്രാൻ ഖാന്‍റെ അറസ്‌റ്റിന് പിന്നാലെ രാജി : അഴിമതി കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ (Imran Khan) അറസ്‌റ്റിന് പിന്നാലെ രാജ്യത്ത് വലിയ രീതിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. പാക് മണ്ണ് ഇമ്രാന്‍റെ അനുയായികൾ കലാപ ഭൂമിയാക്കി മാറ്റി. ഈ പശ്ചാത്തലത്തിൽ ഷിറീൻ മസാരി പിടിഐയിൽ നിന്നും രാഷ്‌ട്രീയത്തിൽ നിന്നും രാജിവയ്‌ക്കുകയായിരുന്നു. മെയ്‌ ഒൻപതിന് നടന്ന അക്രമങ്ങൾക്ക് പിന്നാലെ ഷിറിൻ മസാരി നിരവധി തവണ അറസ്‌റ്റ് നേരിട്ടുണ്ട്. പിന്നീട് കോടതി ഇവരെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു, മെയ് 9 ന് പാർട്ടി അനുഭാവികളെ ആക്രമണത്തിന് പ്രേരിപ്പിച്ചതിനാണ് ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

Read More : പിടിഐ നേതാക്കൾക്കെതിരെ പൊലീസ് നടപടി തുടരുന്നു; വൈസ് പ്രസിഡന്‍റ് ഡോ.ഷിറീൻ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.