ETV Bharat / international

സൂയസ് കനാലിൽ മുങ്ങിയ ചരക്ക് കപ്പൽ വീണ്ടും ഒഴുകി; വിവരങ്ങൾ പുറത്തുവിട്ട് 'ലെത്ത്' - സൂയസ് കനാലിൽ മുങ്ങിയ ചരക്ക് കപ്പൽ

കഴിഞ്ഞ ദിവസം ഈജിപ്‌റ്റിന്‍റെ വടക്കൻ പ്രവിശ്യയിലുൾപ്പടെ മോശം കാലാവസ്ഥ ആയിരുന്നെന്നും എന്നാൽ അതുതന്നെയാണോ ചരക്ക് കപ്പൽ മുങ്ങാൻ കാരണമായതെന്ന് വ്യക്തമായിട്ടില്ലെന്നും സൂയസ് കനാൽ അതോറിറ്റി അറിയിച്ചു

സൂയസ് കനാൽ  മലയാളം വാർത്തകൾ  അന്താരാഷ്‌ട്ര വാർത്തകൾ  Ship that went aground in Suez Canal  Suez Canal  Suez Canal ship refloated  malayalam news  international news  ലെത്ത്  എംവി ഗ്ലോറി  സൂയസ് കനാലിൽ മുങ്ങിയ ചരക്ക് കപ്പൽ  leth
സൂയസ് കനാലിൽ മുങ്ങിയ ചരക്ക് കപ്പൽ വീണ്ടും ഒഴുക്കി
author img

By

Published : Jan 9, 2023, 3:53 PM IST

കെയ്‌റോ: യൂറോപ്പും ഏഷ്യയും തമ്മിലുള്ള ജലഗതാഗതം സാധ്യമാക്കുന്ന സൂയസ് കനാലിൽ മുങ്ങിയ ചരക്ക് കപ്പൽ വീണ്ടും ഒഴുകിയതായി സൂയസ് കനാൽ അതോറിറ്റി അറിയിച്ചു. 'എംവി ഗ്ലോറി' എന്ന കപ്പലാണ് ഇന്ന് സൂയസ് കനാൽ പ്രവിശ്യയായ ഇസ്‌മയിലിയയിലെ ഖന്തറ നഗരത്തിന് സമീപം കരയ്‌ക്കടിഞ്ഞത്. കനാൽ സേവന സ്ഥാപനമായ ലെത്ത് ഏജൻസിയാണ് വിവരം റിപ്പോർട്ട് ചെയ്‌തത്.

  • M/V GLORY has been refloated by the Suez Canal Authority tugs.

    21 vessels going southbound will commence/resume their transits. Only minor delays expected.

    — Leth (@AgenciesLeth) January 9, 2023 " class="align-text-top noRightClick twitterSection" data=" ">

കപ്പൽ തീരത്തടിഞ്ഞതിന്‍റെ കാരണത്തെ കുറിച്ച് ഇതുവരെ വിവരം ഒന്നും ലഭ്യമായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈജിപ്‌റ്റിന്‍റെ വടക്കൻ പ്രവിശ്യകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഞായറാഴ്‌ച മോശം കാലാവസ്ഥ അനുഭവപ്പെട്ടിരുന്നു. മൂന്ന് കനാൽ ടഗ് ബോട്ടുകൾ കപ്പൽ വീണ്ടും ഒഴുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇതേ ജലപാതയിൽ പല തവണ കപ്പലുകൾ മുങ്ങുകയും ജലഗതാഗതത്തിന് തടസമുണ്ടാകുകയും ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.