ETV Bharat / international

ഒപ്പമുള്ളവർക്ക് ഉരുക്കുവനിത, വിമർശകർക്ക് സ്വേച്ഛാധിപതി...അധികാരത്തുടർച്ചയില്‍ ഷെയ്‌ഖ് ഹസീന - ഷെയ്‌ഖ് ഹസീന

Sheikh Hasina ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വനിത നേതാവ്. തുടർച്ചയായി നാല് തവണയടക്കം അഞ്ച് തവണയാണ് ഷെയ്‌ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി പദം അലങ്കരിച്ചത്.

Sheikh Hasina Bangladesh prime minister
Sheikh Hasina Bangladesh prime minister
author img

By ETV Bharat Kerala Team

Published : Jan 8, 2024, 5:08 PM IST

ധാക്ക: വർഷങ്ങളോളം പട്ടാള ഭരണത്തിലായിരുന്ന ബംഗ്ലാദേശില്‍ സ്ഥിരമായൊരു ജനാധിപത്യ സർക്കാർ എന്നതാണ് ഷെയ്‌ഖ് ഹസീന എന്ന പേരും അവരുടെ രാഷ്ട്രീയവും. ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന വനിത നേതാവ് എന്ന വിശേഷണവും ഷെയ്‌ഖ് ഹസീനയ്ക്ക് സ്വന്തം. ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്മാന്‍റെ മകൾ തുടർച്ചയായി നാലാം തവണയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുന്നത്. ഇതുവരെ അഞ്ച് തവണയാണ് ബംഗ്ലാദേശ് അവാമി ലീഗ് ദേശീയ അധ്യക്ഷ കൂടിയായ ഷെയ്‌ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുള്ളത്.

76 കാരിയായ ഹസീന 2009 മുതൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയാണ്. 2014 ജനുവരി 14-ന് നടന്ന തെരഞ്ഞെടുപ്പിലും 2018 ‍‍ഡിസംബർ 30ന് നടന്ന തെരഞ്ഞെടുപ്പിലും ഷേഖ് ഹസീന പ്രധാനമന്ത്രി പദത്തിലെത്തി. 2018ലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് വിജയിച്ചതെന്ന ആക്ഷേപവുമുണ്ടായി. ഇത്തവണയും വിവിധ കാരണങ്ങൾ ആരോപിച്ച് പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

1996 മുതൽ 2001 വരെയും ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്നു. അതിനുശേഷം 12 വർഷത്തോളം ഷേഖ് ഹസീന പ്രതിപക്ഷനേതൃസ്ഥാനത്തിരുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ 2004-ൽ ഹസീനയ്ക്കെതിരേ വധശ്രമമുണ്ടായിരുന്നു. 2007-ൽ ഹസീനയെ അഴിമതിക്കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി.

1981 മുതൽ ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതൃസ്ഥാനവും വഹിക്കുന്നുണ്ട്. ഷേയ്ഖ് മുജീബുർ റഹ്മാന്റെ അഞ്ചു കുട്ടികളിൽ മൂത്തവളാണ് ഷേഖ് ഹസീന. പരേതനായ ന്യൂക്ലിയർ ശാസ്ത്രജ്ഞൻ എം.എ. വഹീദ് മിയ ആണ് ഭർത്താവ്.

ഇനി കൂടുതല്‍ ശക്ത: മുൻ പ്രധാനമന്ത്രി ഖാലിദ സിയ നേതൃത്വം നല്‍കുന്ന പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി), സഖ്യകക്ഷികൾ എന്നിവരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനിടെയാണ് ഷെയ്‌ഖ് ഹസീന നേതൃത്വം നല്‍കുന്ന ബംഗ്ലാദേശ് അവാമി ലീഗ് വീണ്ടും അധികാരത്തിലെത്തിയത്. അതുകൊണ്ടു തന്നെ ഷെയ്‌ഖ് ഹസീന ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തയാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്.

വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നത്. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും വിസ നിഷേധിക്കുമെന്ന് അടക്കം യുഎസ് നിലപാട് എടുത്തു. ഇതിന് മറുപടിയായി, തന്നെ പുറത്താക്കി ജനാധിപത്യത്തെ ഇല്ലാതാക്കാൻ അമേരിക്ക ശ്രമിക്കുന്നതായി ഹസീന പാർലമെന്റിനെ അറിയിച്ചു.

കഴിഞ്ഞ 15 വർഷമായി ദക്ഷിണേഷ്യൻ രാജ്യത്ത് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെട്ട ജീവിതനിലവാരവും സൃഷ്‌ടിക്കാൻ ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വർഷങ്ങളോളം പട്ടാളഭരണത്തിന് സാക്ഷ്യം വഹിച്ച രാജ്യത്ത് സുസ്ഥിരത പ്രദാനം ചെയ്യുന്നതിനും വികസന പദ്ധതികൾ ആവിഷ്‌കരിച്ചതിനുമാണ് ജനം വീണ്ടും ഹസീനയെ പിന്തുണച്ചതെന്നും അവാമി ലീഗ് അവകാശപ്പെടുന്നു.

2017-ൽ സൈനിക പീഡനത്തെ തുടർന്ന് അയൽരാജ്യമായ മ്യാൻമറിലേക്ക് പലായനം ചെയ്ത ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യകൾക്ക് അഭയം നല്‍കിയ ഹസീന, ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധി കൈകാര്യം ചെയ്തതിന് വലിയ പ്രശംസ നേടിയിരുന്നു. അതിർത്തി രാജ്യങ്ങളും സാമ്പത്തിക, സൈനിക ശക്തികളുമായ ഇന്ത്യ, ചൈന, റഷ്യ എന്നിവരുടെ

താൽപ്പര്യങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്തതിന്റെ ബഹുമതിയും ഹസീനയ്ക്കാണ്. ബംഗ്ലാദേശിന്റെ ആളോഹരി വരുമാനവും മൊത്ത ആഭ്യന്തര ഉൽപ്പാദനവും (ജിഡിപി) കഴിഞ്ഞ വർഷങ്ങളില്‍ വർധിച്ചിരുന്നു.

ഏകദേശം 170 ദശലക്ഷം ജനങ്ങളുള്ള രാജ്യം ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയും ശരാശരി ആയുർദൈർഘ്യത്തില്‍ ഉയർന്ന നില കൈവരിക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം അഴിമതിയും സ്വജനപക്ഷപാതവും സൈന്യത്തിന്‍റെ നിയന്ത്രണവും മുൻപില്ലാത്ത വിധം വർധിച്ചതായും ആരോപണങ്ങളുണ്ട്.

പ്രതിസന്ധികളെ അതിജീവിച്ചെത്തിയ പാരമ്പര്യം: 1947 സെപ്റ്റംബറിൽ കിഴക്കൻ പാകിസ്ഥാനിൽ (ഇപ്പോൾ ബംഗ്ലാദേശ്) ജനിച്ച ഹസീന 1960 കളുടെ അവസാനത്തിൽ ധാക്ക സർവകലാശാലയിൽ പഠിക്കുമ്പോൾ രാഷ്ട്രീയത്തിൽ സജീവമായി. 1971 ൽ ബംഗ്ലാദേശ് പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, പിതാവ് മുജിബുർ റഹ്മാൻ രാജ്യത്തിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി. പക്ഷേ 1975 ഓഗസ്റ്റിൽ, റഹ്മാനും ഭാര്യയും അവരുടെ മൂന്ന് ആൺമക്കളും സൈനിക ഓഫീസർമാരാൽ വധിക്കപ്പെട്ടു.

ഹസീനയും ഇളയ സഹോദരി ഷെയ്ഖ് രഹനയും വിദേശത്തായിരുന്നതിനാൽ കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെട്ടു. ശേഷം ആറ് വർഷം ഇന്ത്യയിൽ പ്രവാസ ജീവിതം നയിച്ച ഹസീന, പിതാവ് സ്ഥാപിച്ച പാർട്ടിയായ അവാമി ലീഗിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 1981-ൽ, ഹസീന നാട്ടിലേക്ക് മടങ്ങുകയും സൈനിക ഭരണകൂടത്തിന് എതിരെ പോരാട്ടം നയിക്കുകയും ചെയ്‌തു. ഒന്നിലധികം തവണയാണ് ഹസീനയെ സൈന്യം വീട്ടുതടങ്കലിലാക്കിയത്.

1991ലെ പൊതുതെരഞ്ഞെടുപ്പിൽ ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന് ഭൂരിപക്ഷം നേടാനായില്ല. എതിരാളിയായ ബിഎൻപിയുടെ ഖാലിദ സിയ പ്രധാനമന്ത്രിയായി. അഞ്ച് വർഷത്തിന് ശേഷം, 1996 ലെ പൊതുതെരഞ്ഞെടുപ്പിൽ ഹസീന പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

2001 ലെ തെരഞ്ഞെടുപ്പിൽ ഹസീന അധികാരത്തിൽ നിന്ന് പുറത്തായെങ്കിലും 2008 ലെ തെരഞ്ഞെടുപ്പിൽ വൻ വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തി. 2004ൽ ഒരു പൊതുയോഗത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചെങ്കിലും ഹസീന വധശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. 2009-ൽ അധികാരത്തിലെത്തിയ ഉടൻ, 1971 യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യാൻ ഹസീന ഒരു ട്രൈബ്യൂണൽ സ്ഥാപിച്ചു. ട്രിബ്യൂണൽ പ്രതിപക്ഷത്തിന്റെ ചില ഉന്നത അംഗങ്ങളെ ശിക്ഷിച്ചു, ഇത് അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായി. ഇസ്ലാമിസ്റ്റ് പാർട്ടിയും ബിഎൻപിയുടെ പ്രധാന സഖ്യകക്ഷിയുമായ ജമാഅത്തെ ഇസ്ലാമിയെ 2013-ൽ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. അഴിമതിക്കേസിൽ ബിഎൻപി മേധാവി ഖാലിദ സിയയെ 17 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.