ETV Bharat / international

ബീജിങ്ങില്‍ കടുത്ത കൊവിഡ് നിയന്ത്രണം ; ആയിരക്കണക്കിനാളുകളെ ഒറ്റ രാത്രികൊണ്ട് ക്വാറന്‍റൈനിലാക്കി ; പ്രതിഷേധം - ബീജിങ്ങിലെ കൊവിഡ് നിയന്ത്രണങ്ങള്‍

സിറോ കൊവിഡ് സ്‌ട്രാറ്റജിയുടെ ഭാഗമായി കടുത്ത നിയന്ത്രണമാണ് ബീജിങ്ങില്‍ ഏര്‍പ്പെടുത്തിയത്

covid lockdown in beijing  China zero covid strategy  criticism against Chinese covid restrictions  ചൈനയിലെ കൊവിഡ്  ബീജിങ്ങിലെ കൊവിഡ് നിയന്ത്രണങ്ങള്‍  സിറോ കൊവിഡ് സ്ട്രാറ്റജി
ബീജിങ്ങില്‍ കടുത്ത കൊവിഡ് നിയന്ത്രണം; ആയിരകണക്കിനാളുകളെ ഒറ്റ രാത്രികൊണ്ട് ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി; പ്രതിഷേധിച്ച് ജനങ്ങള്‍
author img

By

Published : May 21, 2022, 8:08 PM IST

ബീജിങ് : ഷാങ്‌ഹായിക്ക് പിന്നാലെ ബീജിങ്ങിലും കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍. നഗരത്തിലെ ഒരു പ്രദേശത്തെ കുറച്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവിടുത്തെ ആയിരക്കണക്കിനാളുകളെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് ഒറ്റ രാത്രികൊണ്ട് മാറ്റി. സിറോ കൊവിഡ് സ്ട്രാറ്റജിയാണ് ചൈന പിന്തുടരുന്നത്. ഇതിന്‍റെ ഭാഗമായി കടുത്ത അടച്ചിടല്‍, താരതമ്യേന ദൈര്‍ഘ്യം കൂടിയ ക്വാറന്‍റൈന്‍, അതിര്‍ത്തികള്‍ അടച്ചിടല്‍ എന്നിവയാണ് ചൈന പിന്തുടരുന്നത്.

കൊവിഡ് വ്യാപനം പൂര്‍ണമായി തടയുക എന്നതാണ് സിറോ കൊവിഡ് കൊണ്ട് ലക്ഷ്യമാക്കുന്നത്. കൊവിഡിനെ പൂര്‍ണമായി തുടച്ചുനീക്കല്‍ പ്രായോഗികമല്ല എന്ന വിലയിരുത്തലില്‍ കൊവിഡിനൊപ്പം ജീവിക്കുക എന്ന തന്ത്രത്തിന്‍റെ നേര്‍ വിപരീത നീക്കമാണിത്. ബീജിങ്ങിലെ നാന്‍ക്‌സിന്‍യുആന്‍ എന്ന റസിഡന്‍ഷ്യല്‍ കോമ്പൗണ്ടിലെ 26 പേര്‍ക്ക് കൊവിഡ് പോസിറ്റീവായതിന്‍റെ പേരിലാണ് അവിടെയുള്ള 13,000 താമസക്കാരെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് ഒറ്റ രാത്രി മാറ്റിയത്.

മെയ് 21 അര്‍ധ രാത്രിമുതല്‍ 7 ദിവസത്തേക്ക്, 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതുകൊണ്ട്, നാന്‍ക്‌സിന്‍യുആനിലെ എല്ലാ താമസക്കാരും ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറണമെന്നാണ് വിദഗ്‌ധര്‍ തീരുമാനിച്ചതെന്നായിരുന്നു അധികൃതര്‍ പുറപ്പെടുവിച്ച നൊട്ടിസ്. ഇതുമായി ആരെങ്കിലും നിസ്സഹകരിച്ചാല്‍ അവര്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും നൊട്ടിസ് മുന്നറിയിപ്പുനല്‍കുന്നു. നൂറുകണക്കിന് താമസക്കാര്‍ രാത്രിസമയത്ത് അവരുടെ ലഗേജുകളുമായി അധികൃതര്‍ അയച്ച വണ്ടികളില്‍ കയറാനായി കാത്തുനില്‍ക്കുന്ന ചിത്രങ്ങള്‍ ചൈനീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.

അധികൃതരുടെ കടുത്ത നടപടിയില്‍ പലരും ട്വിറ്ററിന് സമാനമായ ചൈനയിലെ സമൂഹ്യ മാധ്യമമായ വെയിബോയില്‍ പ്രതിഷേധം രേഖപ്പെടുത്തി. യുദ്ധബാധിത പ്രദേശത്തിന് സമാനമായാണ് ഇത്രയുമധികം ആളുകളെ മാറ്റുന്നതെന്ന് ഒരു ചൈനീസ് പൗരന്‍ വെയിബോയില്‍ കുറിച്ചു. ഇങ്ങനെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമ്പോള്‍ ചെറിയ കുട്ടികളും പ്രായമായവരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പലരും പരാമര്‍ശിച്ചു.

28 ദിവസത്തോളം തങ്ങള്‍ ലോക്‌ഡൗണിലായിരുന്നുവെന്നും കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നിട്ടും പോലും ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും ചിലര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഷാങ്‌ഹായിലെ ആയിരക്കണക്കിന് താമസക്കാരെ അവര്‍ കൊവിഡ് പോസിറ്റീവല്ലായിരുന്നിട്ടുപോലും അവരുടെ വീടുകളില്‍ നിന്നും നൂറുകണക്കിന് കിലോമീറ്ററുകള്‍ അപ്പുറമുള്ള താല്‍ക്കാലിക ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങളിലെ അപര്യാപ്‌തത പലരും സാമൂഹ്യ മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ അവസാനത്തിലാണ് ഒമിക്രോണ്‍ വകഭേദം ബീജിങ്ങില്‍ വ്യാപിച്ചത്. ഇതുവരെ 1,300 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. നഗരത്തിലെ സ്‌കൂളുകള്‍ റസ്റ്റോറന്‍റുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.