ETV Bharat / international

Russia's Wagner Group| വിമത നീക്കത്തിൽ നിന്ന് പിന്മാറി വാഗ്നർ; പ്രിഗോഷിനെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് റഷ്യ - യെവ്ജെനി പ്രിഗോഷിൻ

ഉടമ്പടിയുടെ ഭാഗമായി വിമത നീക്കത്തിൽ നിന്ന് പിന്മാറി വാഗ്നർ സേന. പ്രിഗോഷിനെതിരെ എടുത്ത കേസുകളും പിൻവലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Russia drops charges against Wagner chief Prigozhin after his forces halt march to Moscow  Wagner Group  Russias Wagner Group  Wagner chief Prigozhin  Russia  Russia Wagner issue  വാഗ്നർ  വിമത നീക്കം വാഗ്നർ  വാഗ്നർ റഷ്യ  റഷ്യ വാഗ്നർ  വാഗ്നർക്കെതിരെയുള്ള കേസുകൾ പിൻവലിക്കും  യെവ്ജെനി പ്രിഗോഷിൻ  വാഗ്നർ പ്രിഗോഷിൻ
Russia
author img

By

Published : Jun 25, 2023, 8:16 AM IST

Updated : Jun 25, 2023, 9:28 AM IST

മോസ്കോ: വിമത നീക്കത്തിൽ നിന്ന് പിന്മാറി റഷ്യൻ സൈന്യത്തിന്‍റെ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാഗ്നർ സേനയുടെ മേധാവി യെവ്ഗ്‌നി പ്രിഗോഷിൻ. റഷ്യയുടെ സൈനിക നേതൃത്വത്തിനെതിരെ സായുധ കലാപത്തിന് നേതൃത്വം നൽകിയ പ്രിഗോഷിനെതിരെ എടുത്ത കേസുകളും പിൻവലിക്കുമെന്ന് ക്രെംലിൻ വക്താവ് അറിയിച്ചു. പ്രിഗോഷിൻ ബെലറൂസിലേക്ക് പോകുമെന്നും അദ്ദേഹത്തോടൊപ്പം കലാപം നടത്തിയ പോരാളികളെ അവരുടെ മുന്നണിയിലെ സേവനം കണക്കിലെടുത്ത് നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി എസ് പെസ്കോവ് പറഞ്ഞു.

കലാപത്തിൽ പങ്കെടുക്കാത്ത വാഗ്നർ പോരാളികൾക്ക് റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി കരാറിൽ ഒപ്പിടാമെന്ന് പെസ്കോവിനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു. ബെലറൂസ് പ്രസിഡന്‍റ് അലക്‌സാണ്ടര്‍ ലൂകാഷെങ്കോവിന്‍റെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വാഗ്നര്‍ സേന വിമത നീക്കം അവസാനിപ്പിച്ചത്. നേരത്തെ പിടിച്ചെടുത്ത റഷ്യന്‍ സൈനിക നഗരമായ റൊസ്തോവില്‍ നിന്ന് വാഗ്നര്‍ സേന പിന്‍വലിയുകയും ചെയ്‌തു.

'ഇന്ന് രാത്രി 9 മണിക്ക്, പ്രസിഡന്‍റുമാർ ഫോണിൽ സംസാരിച്ചു. വാഗ്നർ ഗ്രൂപ്പിന്‍റെ നേതാവുമായുള്ള ചർച്ചകളുടെ ഫലങ്ങളെക്കുറിച്ച് ബെലറൂസ് പ്രസിഡന്‍റ് ലുകാഷെങ്കോ റഷ്യൻ പ്രസിഡന്‍റിനെ അറിയിച്ചു. പ്രസിഡന്‍റ് പുടിൻ തന്‍റെ എതിരാളിക്ക് നന്ദി പറഞ്ഞു' -ട്വിറ്ററിൽ ബെലറൂസ് വിദേശകാര്യ മന്ത്രാലയം കുറിച്ചു.

റഷ്യക്കെതിരെ വാഗ്‌നർ ഗ്രൂപ്പ്: റഷ്യൻ സൈന്യത്തിന്‍റെ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാഗ്‌നർ ഗ്രൂപ്പ് റഷ്യൻ സൈനിക നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആഭ്യന്തര പ്രതിസന്ധിയും ആശങ്കയും ശക്തമായതോടെ മോസ്‌കോ അടക്കമുള്ള തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കാനും നിർദേശം ഉണ്ടായിരുന്നു.

അതിനിടെ രാജ്യത്തിനെതിരെ സായുധ വിപ്ലവം ആസൂത്രണം ചെയ്‌തു എന്ന് ചൂണ്ടിക്കാട്ടി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് വാഗ്‌നർ മേധാവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. വാഗ്‌നർ മേധാവി യെവ്‌ഗ്‌നി പ്രിഗോഷിനെ അനുസരിക്കരുതെന്ന് വാഗ്‌നർ സൈനികർക്ക് റഷ്യ നിർദേശം നൽകി. പിന്നാലെയാണ് വാഗ്‌നര്‍ സൈന്യം സായുധ വിപ്ലവത്തിനായി മോസ്‌കോയിലേക്ക് നീക്കം ആരംഭിച്ചത്.

വാഗ്‌നർ ഗ്രൂപ്പിന്‍റെ പ്രശ്‌നം: റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ ഉറ്റ സുഹൃത്തെന്നാണ് വാഗ്‌നർ ഗ്രൂപ്പിന്‍റെ തലവ അറിയപ്പെട്ടിരുന്ന യെവ്‌ഗ്‌നി പ്രിഗോഷിൻ അറിയപ്പെട്ടത്. പ്രിഗോഷിനും റഷ്യൻ സൈനിക നേതൃത്വവും തമ്മില്‍ തെറ്റിയതോടെയാണ് പ്രശ്‌നങ്ങൾ ഗുരുതരമായത്. നേരത്തെ യുക്രൈനിലെ ബഖ്‌മൂത്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ വാഗ്‌നര്‍ ഗ്രൂപ്പിന്‍റെ 20,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടു എന്ന് പ്രിഗോഷിന്‍ ആരോപിച്ചിരുന്നു.

റഷ്യയുടെ യുദ്ധനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ മറ്റൊരു വിപ്ലവത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നും പ്രിഗോഷിൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, റഷ്യൻ സൈനിക നേതൃത്വം ഇതൊന്നും മുഖവിലയ്ക്ക് എടുത്തില്ല. തുടർന്ന് വാഗ്‌നർ ഗ്രൂപ്പ് റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി സ്വരച്ചേർച്ചയില്ലാതെ വന്നതോടെയാണ് പ്രിഗോഷിൻ പരസ്യമായി റഷ്യൻ സൈന്യത്തിന് എതിരെ രംഗത്തെത്തിയത്.

റഷ്യൻ സേനയുടെ നേതൃത്വത്തെ തകർക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നാണ് പ്രിഗോഷിൻ ടെലഗ്രാം സന്ദേശത്തിലൂടെ അറിയിച്ചത്. തുടർന്ന് വാഗ്‌നർ ഗ്രൂപ്പിനോട് റഷ്യയ്ക്ക് എതിരായ നീക്കം അവസാനിപ്പിക്കണമെന്നും സ്വന്തം താവളങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നും റഷ്യൻ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാത്തതിനെ തുടർന്ന് പ്രിഗോഷിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു.

വാഗ്‌നർ ഗ്രൂപ്പ്: പരിചയ സമ്പന്നരായ മുൻ സൈനികരാണ് വാഗ്‌നർ ഗ്രൂപ്പിലുള്ളതിൽ ഭൂരിഭാഗവും. റഷ്യയിൽ കൂലിപ്പട നിയമവിരുദ്ധമാണെങ്കിലും, വാഗ്നർ ഗ്രൂപ്പ് 2022ൽ ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യുകയും സെന്‍റ് പീറ്റേഴ്‌സ്‌ബർഗിൽ ഒരു പുതിയ ആസ്ഥാനം തുറക്കുകയും ചെയ്‌തിരുന്നു. ദേശസ്നേഹ സംഘടന എന്ന നിലയിലാണ് റഷ്യയിൽ ഈ സംഘത്തെ അറിയപ്പെടുന്നത്. 'പുട്ടിന്‍റെ ഷെഫ്' എന്നാണ് പ്രിഗോഷിൻ അറിയപ്പെട്ടിരുന്നത്.

Also read : മറ്റൊരു വിപ്ലവമോ? മോസ്‌കോയില്‍ സുരക്ഷ മുന്നൊരുക്കം, റഷ്യയെ തിരിഞ്ഞുകുത്തിയ വാഗ്‌നർ ഗ്രൂപ്പ് തലവൻ യെവ്‌ഗ്‌നി പ്രിഗോഷിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

Last Updated : Jun 25, 2023, 9:28 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.