ETV Bharat / international

16.5 അടി നീളം, 150 കിലോയും ; അഞ്ച് ലക്ഷം വര്‍ഷം പഴക്കമുള്ള ആനക്കൊമ്പ് കണ്ടെത്തി

500,000 വര്‍ഷങ്ങള്‍ക്കുമുമ്പ് വംശനാശം സംഭവിച്ച ആനയുടെ കൊമ്പ് കണ്ടെത്തി ഗവേഷകര്‍.ഏകദേശം 150 കിലോഗ്രാം ആണ് ഭാരം. ആനയ്ക്ക് ആഫ്രിക്കന്‍ ആനയേക്കാള്‍ ഉയരമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു

500000 year old elephant tusk recovered  Researchers have found the tusk  tusk of an extinct elephant 500000 years ago  elephant tusk  elephant tusk recovered  ആനയുടെ കൊമ്പ് കണ്ടെത്തി ഗവേഷകര്‍  ഗവേഷകര്‍  Researchers  എയ്റ്റൻ മോർ  റെവാദിം  ഇസ്രായേൽ  ആഫ്രിക്കന്‍ ആന
ഉയരം 16.5 അടി, കൊമ്പ് 150 കിലോഗ്രാം; 500,000 വര്‍ഷങ്ങള്‍ക്കുമുമ്പ് വംശനാശം സംഭവിച്ച ആനയുടെ കൊമ്പ് കണ്ടെത്തി ഗവേഷകര്‍
author img

By

Published : Aug 31, 2022, 8:29 PM IST

റെവാദിം (ഇസ്രയേൽ) : അഞ്ചുലക്ഷം വര്‍ഷം പഴക്കമുള്ള അപൂര്‍വ ആനക്കൊമ്പ് പ്രദര്‍ശിപ്പിച്ച് ഇസ്രയേല്‍ പുരാവസ്‌തു ഗവേഷകര്‍. ഏകദേശം 150 കിലോഗ്രാം (330 പൗണ്ട്) ഭാരമുള്ള ആനക്കൊമ്പിന്‍റെ ഭാഗങ്ങള്‍ തെക്കൻ ഇസ്രയേലിലെ റെവാദിമിന് സമീപമുള്ള ഖനന സ്ഥലത്തുനിന്നും ഗവേഷകന്‍ എയ്റ്റൻ മോർ ആണ് കണ്ടെത്തിയത്. ഇസ്രയേൽ ആന്‍റിക്വിറ്റീസ് അതോറിറ്റി (ഐഎഎ) ആണ് പ്രദേശത്തെ ഖനനം നിയന്ത്രിച്ചത്.

ഏകദേശം 500,000 വര്‍ഷങ്ങള്‍ക്കുമുമ്പ് വംശനാശം സംഭവിച്ച ആനയുടെ കൊമ്പാണ് ഇതെന്ന് ഖനനത്തിന്‍റെ ഡയറക്‌ടര്‍ അവി ലെവി പറഞ്ഞു. ചരിത്രാതീത കാലത്തെ മനുഷ്യര്‍ മൃഗങ്ങളുടെ തോല്‍ എടുക്കുന്നതിന് ഇത്തരം ആനക്കൊമ്പുകള്‍ ആയുധങ്ങളാക്കി ഉപയോഗിച്ചിരുന്നുവെന്നും ലെവി വ്യക്തമാക്കി. റെവാദിം മേഖലയില്‍ നടത്തിയ ഖനനത്തില്‍ ആനയുടെ അസ്ഥി ഉപയോഗിച്ച് നിര്‍മിച്ച ഉപകരണങ്ങളും ലഭിച്ചിരുന്നു.

ഖനനം ചെയ്‌തെടുത്ത കൊമ്പിന്‍റെ വലിപ്പം കണക്കാക്കിയാല്‍ ആനയ്ക്ക് ഏകദേശം അഞ്ച് മീറ്റർ (16.5 അടി) വരെ ഉയരമുണ്ടാകും. അതായത് അന്നത്തെ ആനകള്‍ ഇന്നത്തെ ആഫ്രിക്കൻ ആനകളേക്കാൾ വലുതായിരുന്നുവെന്നാണ് നിഗമനം. അക്കാലത്ത് വേട്ടയാടുന്ന ആനകളുടെ മാംസം സൂക്ഷിക്കുകയെന്നത് വളരെ പ്രയാസമായിരുന്നിരിക്കുമെന്ന് ടെൽ അവീവ് സർവകലാശാലയിലെ നരവംശശാസ്‌ത്രജ്ഞനായ ഹെർഷ്കോവിറ്റ്സ് പറഞ്ഞു.

ടെൽ അവീവിലെയും നെഗേവിലെ ബെൻ-ഗൂറിയൻ യൂണിവേഴ്‌സിറ്റിയിലെയും അക്കാദമിക് വിദഗ്‌ധര്‍ നടത്തിയ ഖനനത്തില്‍ ലഭിച്ച കൊമ്പ് കൂടുതൽ ഗവേഷണത്തിന് വിധേയമാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.