ETV Bharat / international

പിടിഐ നേതാക്കൾക്കെതിരെ പൊലീസ് നടപടി തുടരുന്നു; വൈസ് പ്രസിഡന്‍റ് ഡോ.ഷിറീൻ അറസ്റ്റിൽ - ഷിറീൻ

ഡോ.ഷിറീന്‍റെ വസതിയിൽ വെള്ളിയാഴ്‌ച പുലർച്ചെ പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. ഈ റെയ്‌ഡിലാണ് ഷിറീൻ അറസ്‌റ്റിലായത്

PTI leader Shireen Mazari arrested in Islamabad  പിടിഐ നേതാക്കൾക്കെതിരെ പൊലീസ് നടപടി  വൈസ് പ്രസിഡന്‍റ് ഡോ ഷിറീൻ അറസ്‌റ്റിൽ  പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പിടിഐ നേതാക്കൾ  ഇസ്ലാമാബാദ് പൊലീസ് അറസ്‌റ്റ് ചെയ്‌തു
വൈസ് പ്രസിഡന്‍റ് ഡോ. ഷിറീൻ അറസ്‌റ്റിൽ
author img

By

Published : May 12, 2023, 8:46 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) നേതാക്കൾക്കെതിരെ പൊലീസ് അടിച്ചമർത്തൽ തുടരുന്നു. പാർട്ടിയുടെ മുതിർന്ന വൈസ് പ്രസിഡന്‍റ് ഡോ.ഷിറീൻ മസാരിയെ ഫെഡറൽ തലസ്ഥാനത്തെ വസതിയിൽ നിന്ന് ഇസ്ലാമാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച പുലർച്ചെ ദി ന്യൂസ് ഇന്‍റർനാഷണൽ ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്.

ഷിറീന്‍റെ വസതിയിൽ വെള്ളിയാഴ്‌ച പുലർച്ചെ പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. ഈ റെയ്‌ഡിലാണ് അവർ അറസ്റ്റിലായത്. ഇമ്രാൻ ഖാൻ, അസദ് ഉമർ, ഫവാദ് ചൗധരി, ഷാ മെഹ്‌മൂദ് ഖുറേഷി, അലി മുഹമ്മദ് ഖാൻ, സെനറ്റർ ഇജാസ് ചൗധരി എന്നിവരുൾപ്പെടെ നിരവധി പിടിഐ നേതാക്കൾ ഇതിനോടകം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. തൊട്ടു പിന്നാലെയാണ് ഡോ.ഷിറീനെയും അറസ്റ്റ് ചെയ്യുന്നത്.

ഇസ്ലാമാബാദ് ഹൈക്കോടതിയിൽ നിന്നായിരുന്നു അസദ് ഉമറിനെ അറസ്റ്റ് ചെയ്‌തത്. ഫവാദ് ചൗധരിയെ സുപ്രീം കോടതി വളപ്പിൽ നിന്ന് കസ്റ്റഡിയിലെടുത്തപ്പോൾ ഷാ മെഹ്‌മൂദ് ഖുറേഷിയെ ഇസ്ലാമാബാദിലെ ഗിൽജിത് ബാൾട്ടിസ്ഥാൻ ഹൗസിൽ നിന്ന് അറസ്റ്റ് ചെയ്‌തതായി ദി ന്യൂസ് ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്‌തു. ഈ നേതാക്കളെയെല്ലാം മെയിന്‍റനൻസ് ഓഫ് പബ്ലിക് ഓർഡർ (എംപിഒ) സെക്ഷൻ മൂന്ന് പ്രകാരമാണ് അറസ്റ്റ് ചെയ്‌തത് എന്നാണ് ജിയോ ന്യൂസ് റിപ്പോർട്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.