ETV Bharat / international

ടെക്‌സാസ് സ്‌കൂളിലെ വെടിവയ്‌പ്പ് : ഹൃദയഭേദകമെന്ന് മാധവന്‍, അനുശോചനം മാത്രം പോരെന്ന് പ്രിയങ്ക ചോപ്ര, അപലപിച്ച് താരങ്ങള്‍

author img

By

Published : May 25, 2022, 8:23 PM IST

ചലച്ചിത്ര താരങ്ങളായ പ്രിയങ്ക ചോപ്ര, ആര്‍ മാധവന്‍, സ്വര ഭാസ്‌കര്‍, റിച്ച ഛദ്ദ, ഗായകരായ സെലീന ഗോമസ്, ടെയ്‌ലര്‍ സ്വിഫ്‌റ്റ് തുടങ്ങിയവരാണ് ടെക്‌സാസ് സ്‌കൂളിലെ വെടിവയ്‌പ്പിനെ അപലപിച്ച് രംഗത്തെത്തിയത്

ടെക്‌സസ് സ്‌കൂള്‍ വെടിവയ്പ്പ്  അമേരിക്ക വെടിവയ്പ്പ് ചലചിത്ര താരങ്ങള്‍ പ്രതികരണം  ടെക്‌സസ് വെടിവയ്പ്പ് പ്രിയങ്ക ചോപ്ര  ടെക്‌സസ് വെടിവയ്‌പ്പ് സ്വര ഭാസ്‌കര്‍  സെലീന ഗോമസ് ടെക്‌സസ് വെടിവയ്‌പ്പ്  texas school shooting  texas school shooting celebrities reaction  selena gomez on texas school shooting  priyanka chopra texas shooting  r madhavan texas school shooting  ആര്‍ മാധവന്‍ സ്‌കൂള്‍ വെടിവയ്പ്പ്
ടെക്‌സസ് സ്‌കൂളിലെ വെടിവയ്‌പ്പ്: ഹൃദയഭേദകമെന്ന് മാധവന്‍, അനുശോചനം മാത്രം പോരെന്ന് പ്രിയങ്ക ചോപ്ര, അപലപിച്ച് താരങ്ങള്‍

ടെക്‌സാസ് : അമേരിക്കയിലെ ടെക്‌സാസിലെ എലിമെന്‍ററി സ്‌കൂളിലുണ്ടായ വെടിവയ്‌പ്പിനെ അപലപിച്ച് സെലിബ്രിറ്റികള്‍. ചലച്ചിത്ര താരങ്ങളായ പ്രിയങ്ക ചോപ്ര, ആര്‍ മാധവന്‍, സ്വര ഭാസ്‌കര്‍, റിച്ച ഛദ്ദ, ഗായകരായ സെലീന ഗോമസ്, ടെയ്‌ലര്‍ സ്വിഫ്‌റ്റ് എന്നിവരാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. അമേരിക്കയിലെ വ്യാപകമായ ആയുധ അക്രമങ്ങള്‍ അവസാനിപ്പിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു.

ടെക്‌സാസിലെ ഉവാള്‍ഡയിലെ റോബ് എലിമെന്‍ററി സ്‌കൂളില്‍ ചൊവ്വാഴ്‌ച രാവിലെ 11.30 ഓടെയുണ്ടായ (ഇന്ത്യന്‍ സമയം ബുധനാഴ്‌ച പുലർച്ചെ രണ്ട് മണി) വെടിവയ്‌പ്പില്‍ 19 കുട്ടികളും രണ്ട് മുതിർന്നവരും ഉൾപ്പടെ 21 പേരാണ് കൊല്ലപ്പെട്ടത്. 18കാരനായ സാല്‍വര്‍ റാമോസ് എന്നയാളാണ് അക്രമം നടത്തിയതെന്ന് ടെക്‌സാസ് ഗവര്‍ണര്‍ അറിയിച്ചു. ന്യൂയോർക്കിലെ ബഫല്ലോ എന്ന പ്രദേശത്ത് ഒരു സൂപ്പർമാർക്കറ്റിൽ ആയുധധാരി നടത്തിയ വെടിവയ്‌പ്പില്‍ പത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജർ കൊല്ലപ്പെട്ട സംഭവം നടന്ന് രണ്ടാഴ്‌ചയ്ക്കുള്ളിലാണ് ടെക്‌സാസിലെ വെടിവയ്പ്പ്.

  • What the hell is going on in the USA?!!
    This is horrific and tragic! Seems entirely avoidable too .. why are gun laws not changing in the USA? 14 children dead in a school & only 10 days after the #Buffalo shooting.
    My heart goes out to the parents & families 💔 https://t.co/h7Oa2eVnZP

    — Swara Bhasker (@ReallySwara) May 24, 2022 " class="align-text-top noRightClick twitterSection" data=" ">
  • Today in my home state of Texas 18 innocent students were killed while simply trying to get an education. A teacher killed doing her job; an invaluable yet sadly under appreciated job. If children aren’t safe at school where are they safe?

    — Selena Gomez (@selenagomez) May 25, 2022 " class="align-text-top noRightClick twitterSection" data=" ">

അപലപിച്ച് ചലച്ചിത്ര താരങ്ങള്‍ : 'അനുശോചനം മാത്രം പോരാ. ഇതിലും കൂടുതൽ ചെയ്യേണ്ടതുണ്ട്, ദുരന്തമാണ് നടന്നത്,' വെടിവയ്‌പ്പുമായി ബന്ധപ്പെട്ട ഒരു വാർത്താക്ലിപ്പിങ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച് കൊണ്ട് നടി പ്രിയങ്ക ചോപ്ര കുറിച്ചു. ഭയാനകവും ദാരുണവുമായ സംഭവമെന്നായിരുന്നു നടി സ്വര ഭാസ്‌കറിന്‍റെ പ്രതികരണം. സമാനമായ സംഭവങ്ങൾ മുന്‍പും ഉണ്ടായിട്ടും എന്തുകൊണ്ടാണ് യുഎസിലെ തോക്ക് നിയമങ്ങളിൽ ഭേദഗതി വരുത്താത്തതെന്ന് സ്വര ചോദിച്ചു.

'എന്താണ് അമേരിക്കയിൽ നടക്കുന്നത്, ഇത് ഭയാനകവും ദാരുണവുമാണ്, എന്തുകൊണ്ട് യുഎസില്‍ ആയുധ നിയമങ്ങൾ മാറുന്നില്ല,' സ്വര ട്വീറ്റ് ചെയ്‌തു. 'അമേരിക്കയിൽ തോക്കുകൾ ആളുകളെ കൊല്ലില്ലെന്ന് ജനസംഖ്യയുടെ പകുതിയോളം വിശ്വസിക്കുന്നു, ബാക്കി പകുതി തങ്ങളുടെ കുട്ടികളെ മരണത്തിലേക്കായാണോ സ്‌കൂളിലേക്ക് അയക്കുന്നുന്നതെന്ന് നിരന്തരം ആശങ്കപ്പെടുന്നു,' നടി റിച്ച ഛദ്ദ പറഞ്ഞു. 'ശരിക്കും ഹൃദയഭേദകമാണ്. ഇതിന് വ്യക്തമായ പരിഹാരമുണ്ടാകണം,' - നടന്‍ ആര്‍ മാധവൻ ട്വിറ്ററിൽ കുറിച്ചു.

  • Really heartbreaking and heart wrenching. There has to be an obvious solution to this.🙏🙏🙏 https://t.co/2sUJSfx7zE

    — Ranganathan Madhavan (@ActorMadhavan) May 25, 2022 " class="align-text-top noRightClick twitterSection" data=" ">
  • Filled with rage and grief, and so broken by the murders in Uvalde. By Buffalo, Laguna Woods and so many others. By the ways in which we, as a nation, have become conditioned to unfathomable and unbearable heartbreak. Steve’s words ring so true and cut so deep. https://t.co/Rb5uwSTxty

    — Taylor Swift (@taylorswift13) May 25, 2022 " class="align-text-top noRightClick twitterSection" data=" ">

നിയമം ശക്തമാക്കണമെന്ന് ആവശ്യം : സ്‌കൂളിൽ കുട്ടികള്‍ സുരക്ഷിതരല്ലെങ്കിൽ, പിന്നെ അവർ എവിടെയാണ് സുരക്ഷിതരെന്ന് ടെക്‌സാസ് സ്വദേശിയും നടിയും ഗായികയുമായ സെലീന ഗോമസ് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിച്ചു. 'ഇന്ന് എന്‍റെ ജന്മദേശമായ ടെക്‌സാസിൽ 18 നിരപരാധികളായ വിദ്യാർഥികൾ കൊല്ലപ്പെട്ടു. ജോലി ചെയ്‌തുകൊണ്ടിരുന്ന അധ്യാപിക കൊല്ലപ്പെട്ടു, ഭാവിയിൽ ഇത്തരം വെടിവയ്പ്പുകൾ തടയാൻ നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്' - സെലീന ട്വീറ്റ് ചെയ്‌തു.

Read more: യു.എസിലെ സ്‌കൂളില്‍ വെടിവയ്പ്പ്: 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

'ഇത് വളരെ നിരാശാജനകമാണ്, എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. ഭാവിയിൽ ഇത്തരം വെടിവയ്പ്പുകൾ തടയാൻ നിയമങ്ങൾ മാറ്റേണ്ടതുണ്ട് '- സെലീന ട്വിറ്ററില്‍ കുറിച്ചു. രോഷവും ദുഃഖവും നിറഞ്ഞ അവസ്ഥയിലാണ് താനെന്നായിരുന്നു ഗായികയായ ടെയിലര്‍ സ്വിഫ്റ്റിന്‍റെ പ്രതികരണം.

'ടെക്‌സാസിലെ റോബ് എലിമെന്‍ററി സ്‌കൂളിലെ വെടിവയ്‌പ്പിന് ഇരയായവർക്കും അവരുടെ കുടുംബത്തിനുമൊപ്പമാണ് ഞങ്ങളുടെ ഹൃദയം. ഈ രാജ്യത്ത് ഇതിനൊരു മാറ്റം വരണം. കുട്ടികൾക്ക് സ്‌കൂളിൽ പോയി വെടിയുതിർക്കാൻ കഴിയുന്ന ഒരേയൊരു രാജ്യം നമ്മുടേതാണ്' - മ്യൂസിക് ബാന്‍ഡായ ദ ചെയ്‌ന്‍സ്‌മോക്കേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.