ലണ്ടന്‍: ലോകമെമ്പാടും ആരാധകരുള്ള, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്‌ത വ്യക്തികളിലൊരാളായിരുന്ന, ബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ അപൂര്‍വ ശേഖരത്തിലെ വാഹനം ഇനി പേര് വെളിപ്പെടുത്താത്ത യുകെ സ്വദേശിക്ക് സ്വന്തം. 1980കളില്‍ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന C462FHK രജിസ്‌ട്രേഷനിലുള്ള ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍ എസ് 2 ടർബോ ആണ് ഡയാനയുടെ 25-ാം ചരമ വാര്‍ഷികത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ലേലത്തില്‍ വിറ്റുപോയത്.
-
Great discussion on our FB/IG on what this car will make...The late Diana, Princess of Wales Ford Escort RS Turbo. Offered at @Silverclassic
— Silverstone Auctions (@silverstoneauc) August 2, 2022 " class="align-text-top noRightClick twitterSection" data="
Full details below -https://t.co/LEwaECxtqF#silverstoneauctions #silverstone #silverstoneclassic #diana #princessofwales #classicford pic.twitter.com/7lLeKtn5B7
">Great discussion on our FB/IG on what this car will make...The late Diana, Princess of Wales Ford Escort RS Turbo. Offered at @Silverclassic
— Silverstone Auctions (@silverstoneauc) August 2, 2022
Full details below -https://t.co/LEwaECxtqF#silverstoneauctions #silverstone #silverstoneclassic #diana #princessofwales #classicford pic.twitter.com/7lLeKtn5B7Great discussion on our FB/IG on what this car will make...The late Diana, Princess of Wales Ford Escort RS Turbo. Offered at @Silverclassic
— Silverstone Auctions (@silverstoneauc) August 2, 2022
Full details below -https://t.co/LEwaECxtqF#silverstoneauctions #silverstone #silverstoneclassic #diana #princessofwales #classicford pic.twitter.com/7lLeKtn5B7
6,50,000 പൗണ്ടിനാണ് (ഇന്ത്യന്‍ രൂപ ഏകദേശം 6,10,75,582.07) പേര് വെളിപ്പെടുത്താത്ത നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ചെഷർ സ്വദേശി ഡയാനയുടെ വാഹനം സ്വന്തമാക്കിയത്. വാഹനത്തിനായി വാശിയേറിയ ലേലം വിളി നടന്നതായി ക്ലാസിക് കാറുകളുടെ ലേലം സംഘടിപ്പിക്കുന്ന യുകെയിലെ പ്രശസ്‌ത ഓക്ഷന്‍ ഹൗസായ സിൽവർസ്റ്റോൺ ഓക്ഷന്‍സ് അറിയിച്ചു. ഒരു ലക്ഷം പൗണ്ടിന് ആരംഭിച്ച ലേലം വിളിയില്‍ ദുബായ് സ്വദേശിയും യുകെ സ്വദേശിയും തമ്മിലുള്ള മത്സരത്തിനൊടുവില്‍ യുകെ സ്വദേശി ലേലം ഉറപ്പിക്കുകയായിരുന്നു. ഡയാനയുടെ കാര്‍ സ്വന്തമാക്കിയ യുകെ സ്വദേശി വിൽപന വിലയ്ക്ക് പുറമേ 12.5 ശതമാനം ബയ്യേഴ്‌സ് പ്രീമിയം അടച്ചുവെന്ന് സിൽവർസ്റ്റോൺ ഓക്ഷന്‍സ് വെളിപ്പെടുത്തി.
കാറിന്‍റെ പ്രത്യേകത: ചാള്‍സ് രാജകുമാരനുമായുള്ള വിവാഹ ശേഷം 1985 മുതൽ 1988 വരെയാണ് വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്‍റെ കറുപ്പ് നിറത്തിലുള്ള ഏക കാറായ ആര്‍ എസ് ടർബോ സീരീസ് 1 ഡയാന ഉപയോഗിച്ചത്. തന്‍റെ സെക്യൂരിറ്റി സംഘത്തിലെ (റോയല്‍റ്റി പ്രൊട്ടക്ഷന്‍ കമാന്‍ഡ്) ഒരംഗത്തെ സമീപത്ത് ഇരുത്തിക്കൊണ്ട് ഡയാന തന്നെയാണ് ഈ കാര്‍ ഓടിച്ചിരുന്നത്. ചെല്‍സിയിലെ ബോട്ടിക്ക് ഷോപ്പിലും കെന്‍സിങ്‌ടണിലെ റസ്റ്റോറന്‍റിലും വാഹനത്തിനൊപ്പമുള്ള ഡയാനയുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തിയിട്ടുണ്ട്.
സാധാരണയായി വെള്ള നിറത്തില്‍ നിര്‍മിക്കുന്ന കാര്‍ ഡയാനയുടെ താല്‍പര്യപ്രകാരം കമ്പനി കറുത്ത നിറത്തില്‍ നിർമിച്ച് നല്‍കുകയായിരുന്നു. പ്രൊട്ടക്ഷൻ ഓഫിസർക്കായി രണ്ടാമത്തെ റിയർ വ്യൂ മിറർ പോലുള്ള ഫീച്ചറുകളും ഫോർഡ് ഡയാനയുടെ സുരക്ഷയ്ക്കായി പ്രത്യേകം ചേർത്തു. 25,000 മൈലിൽ താഴെ മാത്രമേ കാര്‍ ഓടിയld. കഴിഞ്ഞ വർഷം, ഡയാന ഉപയോഗിച്ച ഫോർഡിന്‍റെ തന്നെ മറ്റൊരു വാഹനം 52,000 പൗണ്ടിനാണ് ലേലത്തിൽ വിറ്റുപോയത്.