ETV Bharat / international

ഇക്വഡോർ പ്രസിഡന്‍റ് സ്ഥാനാർഥി ഫെർണാണ്ടോ വില്ലവിസെൻസിയോ വെടിയേറ്റ് മരിച്ചു, ആക്രമണം പ്രചാരണ റാലിക്കിടെ

author img

By

Published : Aug 10, 2023, 9:37 AM IST

അഴിമതിക്കെതിരെ ശബ്‌ദമുയർത്തിയ ഫെർണാണ്ടോ വില്ലവിസെൻസിയോ അജ്‌ഞാതരുടെ വെടിയേറ്റ് മരിച്ചു

Presidential candidate in Ecuador  Ecuador shot and killed  President Guillermo Lasso  Fernando Villavicencio  Fernando Villavicencio shotted  ഫെർണാണ്ടോ വില്ലാവിസെൻസിയോ  ഇക്വഡോർ പ്രസിഡന്‍റ് സ്ഥാനാർഥി  ഫെർണാണ്ടോ വില്ലാവിസെൻസിയോ വെടിയേറ്റ് മരിച്ചു  ഗില്ലെർമോ ലാസ്സോ
Fernando Villavicencio shotted

ക്വിറ്റോ : ഇക്വഡോർ പ്രസിഡന്‍റ് സ്ഥാനാർഥി തലസ്ഥാനത്ത് വെടിയേറ്റ് മരിച്ചു. ഫെർണാണ്ടോ വില്ലവിസെൻസിയോ (Fernando Villavicencio (59)) ആണ് ക്വിറ്റോയിൽ നടന്ന രാഷ്‌ട്രീയ റാലിക്കിടെ ഉണ്ടായ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്. ഓഗസ്‌റ്റ് ഒൻപതിനാണ് സംഭവം. ഇക്വഡോർ പ്രസിഡന്‍റ് ഗില്ലെർമോ ലാസ്സോ (Guillermo Lasso) ആണ് ഫെർണാണ്ടോയുടെ മരണം സ്ഥിരീകരിച്ചത്.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ എട്ട് സ്ഥനാർഥികളിൽ ബിൽഡ് ഇക്വഡോർ പ്രസ്ഥാനത്തിന്‍റെ സ്ഥാനാർഥിയായിരുന്നു ഫെർണാണ്ടോ. ഓഗസ്‌റ്റ് 20 നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം നിശ്ചയിച്ചിരുന്നത്. അതേസമയം സംഘടിത കുറ്റകൃത്യങ്ങൾ രാജ്യത്ത് വർധിച്ചതായും കുറ്റക്കാരെ വെറുതെ വിടില്ലെന്നും ലാസ്സോ അറിയിച്ചു.

  • Indignado y consternado por el asesinato del candidato presidencial Fernando Villavicencio. Mi solidaridad y mis condolencias con su esposa y sus hijas. Por su memoria y por su lucha, les aseguro que este crimen no va a quedar impune.

    El Gabinete de Seguridad se reunirá en…

    — Guillermo Lasso (@LassoGuillermo) August 10, 2023 " class="align-text-top noRightClick twitterSection" data=" ">

ചുറ്റും സുരക്ഷ ഉദ്യോഗസ്ഥരോടെയാണ് ഫെർണാണ്ടോ റാലിയിൽ പങ്കെടുത്തത്. എന്നാല്‍ അദ്ദേഹം തന്‍റെ കാറിലേയ്‌ക്ക് കയറാൻ ശ്രമിക്കുന്നതിനിടെ അജ്‌ഞാതൻ ഫെർണാണ്ടോയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു.

എന്നാൽ ആക്രമണത്തിന് മുൻപ് ഫെർണാണ്ടോയ്‌ക്ക് വധഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ ഉപദേഷ്‌ടാവ് പട്രീസിയോ സുക്വിലാൻഡ പറഞ്ഞു. ഇത് അധികാരികളെ അറിയിച്ചിരുന്നതായി പറഞ്ഞ പട്രീസിയോ അക്രമത്തിനെതിരെ നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെട്ടു. ഇക്വഡോറിലെ ജനങ്ങൾ കരയുകയാണെന്നും രാഷ്‌ട്രീയം ഒരിക്കലും ഒരംഗത്തിന്‍റെയും മരണത്തിന് കാരണമാകില്ലെന്നും പട്രീസിയോ ചൂണ്ടിക്കാട്ടി.

അഴിമതിക്കെതിരെ ഉയർന്ന ശബ്‌ദം : അതേസമയം, തങ്ങൾ കൊല്ലപ്പെടുകയാണെന്നും ദുഃഖത്തിൽ ആണ്ടിരിക്കുകയാണെന്നും ഇത്തരമൊരു ജീവിതമല്ല തങ്ങൾ അർഹിക്കുന്നതെന്നും അക്രമണങ്ങൾക്കെതിരെ നടപടി ഉണ്ടാവണമെന്നും ഇക്വഡോറിലെ മുൻ വൈസ് പ്രസിഡന്‍റ് ഓട്ടോ സോണെൻഹോൾസ്‌നറിനൊപ്പം മറ്റു സ്ഥാനാർഥികൾ വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചു. 2007 മുതൽ 2017 വരെയുള്ള മുൻ പ്രസിഡന്‍റ് റാഫേൽ കൊറിയയുടെ ഭരണകാലത്ത് അഴിമതിക്കെതിരെ ഉയർന്ന ശക്തമായ ശബ്‌ദങ്ങളിൽ ഒന്നായിരുന്നു ഫെർണാണ്ടോ വില്ലവിസെൻസിയോയുടേത്.

Also Read : US Capitol Attack : ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റുചെയ്‌ത് വിട്ടയച്ചു, കുറ്റങ്ങള്‍ നിഷേധിച്ച് മുന്‍ പ്രസിഡന്‍റ്

മുൻ പ്രസിഡന്‍റിനെതിരെയും മറ്റ് പല ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും ജുഡീഷ്യൽ പരാതികളും ഇദ്ദേഹം നൽകിയിട്ടുണ്ട്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. അക്രമാസക്തമായ കൊലപാതകങ്ങളും മയക്കുമരുന്ന് കടത്തും ഇക്വഡോറിൽ വർധിച്ചുവരുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന കൊലപാതകം.

പാകിസ്ഥാനിൽ ബോംബ് ആക്രമണം : ഇക്കഴിഞ്ഞ ജൂലൈ 30 ന് പാകിസ്ഥാനലെ ഖൈബര്‍ പഖ്‌തൂണ്‍ഖ്വ പ്രവിശ്യയില്‍ ബോംബ് സ്‌ഫോടനം ഉണ്ടായിരുന്നു. 42 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 10 കിലോ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്‌ലാം, വിശുദ്ധ ഖുര്‍ആന്‍, പാകിസ്ഥാന്‍ എന്നിവയ്‌ക്ക് വേണ്ടി വാദിക്കുന്നവരെയാണ് ഭീകരര്‍ ലക്ഷ്യമിട്ടതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ഖേദം പ്രകടിപ്പിക്കുകയും കുറ്റക്കാരായവരെ കണ്ടെത്തുന്നതിന് നടപടിയെടുക്കുകയും ചെയ്‌തു.

Read More : Pakistan Bomb blast| ഖൈബര്‍ പഖ്‌തൂണ്‍ഖ്വയിലെ ബോംബ് ആക്രമണം; മരിച്ചവരുടെ എണ്ണം 42 ആയി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.