ETV Bharat / international

എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു - Queen Elizabeth II dies

രാജ്ഞിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന വെസ്റ്റ്മിൻസ്റ്റർ ഹാളിൽ എത്തിയാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു ആദരാഞ്ജലി അർപ്പിച്ചത്. കേന്ദ്ര സർക്കാരിന് വേണ്ടി അനുശോചന പുസ്‌തകത്തിലും രാഷ്‌ട്രപതി ഒപ്പുവച്ചു

President Murmu in UK  രാഷ്‌ട്രപതി ദ്രൗപതി മുർമു  രാഷ്‌ട്രപതി ദ്രൗപതി മുർമു ലണ്ടനിൽ  എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലി  എലിസബത്ത് രാജ്ഞി ശവസംസ്‌കാരം  വെസ്റ്റ്മിൻസ്റ്റർ ആബി  state funeral of Queen Elizabeth II  Queen Elizabeth II dies  Queen Elizabeth II funeral
എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു
author img

By

Published : Sep 18, 2022, 10:07 PM IST

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ലണ്ടനിലെത്തിയ മുർമു, ഞായറാഴ്‌ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ രാജ്ഞിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന വെസ്റ്റ്മിൻസ്റ്റർ ഹാളിൽ എത്തിയാണ് ആദരാഞ്ജലി അർപ്പിച്ചത്. ലണ്ടനിലെ ലാൻകാസ്റ്റർ ഹൗസിൽ ആക്‌ടിങ് ഹൈക്കമ്മിഷണർ സുജിത് ഘോഷിനൊപ്പമെത്തി ഇന്ത്യൻ സർക്കാരിന് വേണ്ടി മുർമു അനുശോചന പുസ്‌തകത്തിൽ ഒപ്പുവച്ചു.

എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

വെസ്റ്റ്മിൻസ്റ്റർ ആബിയിൽ തിങ്കളാഴ്‌ചയാണ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുക. പ്രാദേശിക സമയം രാവിലെ 11 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ ഏകദേശം രണ്ട് മിനിറ്റ് മൗന പ്രാർഥനയുണ്ടാകും. 500 ലോക നേതാക്കളും ലോകമെമ്പാടുമുള്ള രാജകുടുംബാംഗങ്ങളുമുൾപ്പെടെ 2000ഓളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്‌കാരത്തിന് മുൻപായി ചാൾസ് രാജാവും കാമില രാജ്ഞിയും ബക്കിങ്ഹാം കൊട്ടാരത്തിൽ ഒരുക്കുന്ന സ്വീകരണത്തിൽ മുർമു പങ്കെടുക്കും.

സംസ്‌കാര ചടങ്ങുകൾക്ക് റിയൽമ് പ്രതിനിധികളും കോമൺവെൽത്ത് പ്രതിനിധികളും പങ്കെടുക്കും. ചടങ്ങുകൾക്ക് മണിക്കൂറുകൾക്ക് മുൻപ് പൊതുദർശനം അവസാനിപ്പിക്കും. ശവസംസ്‌കാര ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്‌ടാതിഥികൾക്കും മറ്റ് അതിഥികൾക്കുമായി പ്രാദേശിക സമയം തിങ്കളാഴ്‌ച രാവിലെ 8 മണിക്ക് ആബിയിലേക്കുള്ള കവാടങ്ങൾ തുറക്കും. വെസ്റ്റ്മിൻസ്റ്റർ ഡീനിന്‍റെ നേതൃത്വത്തിലാണ് ശവസംസ്‌കാര ശുശ്രൂഷകൾ നടക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.