ETV Bharat / international

മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വത്തിക്കാന്‍ - റോം ഏറ്റവും പുതിയ വാര്‍ത്ത

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

pope improving since hospitalisation  francis pope  Vatican  latest news in rome  health condition of pope  മാര്‍പാപ്പ  മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി  ആശങ്കപ്പെടേണ്ട സാഹചര്യമില്ല  വത്തിക്കാന്‍  ശ്വാസകേശ സംബന്ധമായ അസുഖത്തെ  ഫ്രാന്‍സിസ് മാര്‍പ്പാപ്പ  റോം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വത്തിക്കാന്‍
author img

By

Published : Mar 30, 2023, 8:49 PM IST

Updated : Mar 30, 2023, 8:59 PM IST

റോം : ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി വത്തിക്കാന്‍. വളരെ ചെറുപ്പകാലത്ത് തന്നെ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നീക്കം ചെയ്‌തിരുന്നു. ഒരു രാത്രിയ്ക്കിപ്പുറം തന്നെ അദ്ദേഹം പത്രപാരായണമുള്‍പ്പടെയുള്ള ദൈനംദിന കാര്യങ്ങളില്‍ ഏര്‍പ്പെട്ടതായി വക്താവ് മറ്റീയോ ബ്രൂണി അറിയിച്ചു.

ഇന്ന് ഉച്ചഭക്ഷണത്തിന് ശേഷം അദ്ദേഹം സ്വകാര്യ അപ്പാര്‍ട്‌മെന്‍റിലെ ചെറിയ ചാപ്പലില്‍ പോവുകയും ദിവ്യബലിയില്‍ പങ്കാളിയാവുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും കുറച്ച് ദിവസങ്ങള്‍ അദ്ദേഹം ചികിത്സയില്‍ തന്നെ തുടരുമെന്ന് വത്തിക്കാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ശ്വാസകേശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് നെഗറ്റീവ് : മാര്‍പ്പാപ്പയ്‌ക്ക് കൊവിഡ് ഇല്ല എന്ന് മറ്റീയോ ബ്രൂണി അറിയിച്ചു. ബുധനാഴ്‌ച(29.03.2023)വൈകുന്നേരമാണ് മാര്‍പ്പാപ്പയെ ആശുപത്രിയിലേയ്‌ക്ക് മാറ്റിയത്. ഏറ്റവുമൊടുവില്‍ മാര്‍പ്പാപ്പ ചികിത്സ തേടിയത് ജെമെല്ലി ആശുപത്രിയിലായിരുന്നു.

2021 ജൂലൈയില്‍ 10 ദിവസമാണ് അദ്ദേഹം ജെമെല്ലി ആശുപത്രിയില്‍ കഴിഞ്ഞത്. കുടല്‍ ചുരുങ്ങല്‍ സംബന്ധിച്ച അസുഖത്തെ തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്കായി ആയിരുന്നു അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്. കൂടാതെ, അന്ന് അദ്ദേഹത്തിന്‍റെ വന്‍കുടലിന്‍റെ 13 ഇഞ്ചിളോം നീക്കം ചെയ്‌തിരുന്നു.

വിശുദ്ധ വാരം അടുത്തിരിക്കെ മാര്‍പ്പാപ്പയുടെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ വിശ്വാസികളെ സംബന്ധിച്ച് ഏറെ ആശങ്കാജനകമാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാര്‍പ്പാപ്പ വിശുദ്ധ വാര തിരു കര്‍മങ്ങളില്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.

ശസ്‌ത്രക്രിയ : വലതുകാലിലെ ലിഗ്‌മെന്‍റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നും കാല്‍ മുട്ടില്‍ ചെറിയ തോതിലുണ്ടായ പൊട്ടലിനെ തുടര്‍ന്നും ഏറെ നാളായി അദ്ദേഹം വീല്‍ചെയറിനെയാണ് ആശ്രയിച്ചിരുന്നത്. തുടര്‍ന്ന് കാലിലെ പരിക്കുകള്‍ നേരെയായപ്പോള്‍ മാര്‍പ്പാപ്പ വടി ഉപയോഗിച്ചാണ് നടന്നിരുന്നത്. 2021ല്‍ നടന്ന കുടല്‍ ശസ്‌ത്രക്രിയയില്‍ അനസ്‌തേഷ്യയോട് പ്രതികരിക്കാന്‍ സാധിക്കാത്തതിനാല്‍ കാല്‍മുട്ട് സംബന്ധമായ ശസ്‌ത്രക്രിയയെ അദ്ദേഹം എതിര്‍ക്കുകയായിരുന്നു.

സർജറി കഴിഞ്ഞ് ഉടൻ തന്നെ താൻ പൂർണമായി സുഖം പ്രാപിച്ചുവെന്നും സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ജനുവരിയിൽ ദ അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ, കുടൽ ഭിത്തിയിലെ വീക്കങ്ങൾ തിരിച്ചുവന്നെന്ന് മാര്‍പ്പാപ്പ അറിയിച്ചിരുന്നു.

266ാമത് മാര്‍പ്പാപ്പ : ആഗോള കത്തോലിക്ക സഭയിലെ നിലവിലെ മാര്‍പ്പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 2013 മാര്‍ച്ച് 13നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266ാമത് മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകള്‍ മൂലം ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഫെബ്രുവരി 28ന് രാജി വച്ചതിനെതുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.

അര്‍ജന്‍റീനക്കാരനായ ഇദ്ദേഹം മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു.

also read:ETV Bharat Exclusive | ടെലിവിഷന്‍ അവാര്‍ഡിന്‍റെ ചെലവ് കണക്കിലും പൊരുത്തക്കേട് ; ചലച്ചിത്ര അക്കാദമിയില്‍ 'ലക്ഷങ്ങളുടെ ധൂര്‍ത്ത്'

Last Updated : Mar 30, 2023, 8:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.