ഇസ്ലാമബാദ് : സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലിയിൽ നിന്ന് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന്‍റെ (പിടിഐ) പ്രവർത്തകരെ ഇസ്ലാമബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. തടവുകാരുടെ വാനിനൊപ്പം നിരവധി പൊലീസുകാരെ ഇസ്ലാമബാദിൽ വിന്യസിച്ചിട്ടുണ്ട്. റാലി എഫ് 9 പാർക്കിന് സമീപമെത്തിയപ്പോൾ പൊലീസ് പിടിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ആരംഭിക്കുകയായിരുന്നു.
രണ്ട് സ്ത്രീകളുൾപ്പടെ നാല് പിടിഐ പ്രവർത്തകരെ ഇസ്ലാമബാദ് പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ജിന്ന അവന്യൂവിൽ നിന്ന് പൊലീസ് പിടിഐ പ്രവർത്തകരെ ഒഴിപ്പിച്ചു. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് ജുഡീഷ്യറിയും സർക്കാരും തമ്മിലുള്ള തർക്കത്തിനിടെ സുപ്രീം കോടതിയോടും പാകിസ്ഥാൻ ചീഫ് ജസ്റ്റിസിനോടും (സിജെപി) ഉമർ അത്താ ബാൻഡിയലിനോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ശനിയാഴ്‌ച പിടിഐ പാകിസ്ഥാനിലുടനീളം റാലികൾ നടത്തുകയായിരുന്നു.
-
Despite IHC recognising peaceful rally as a fundamental right under Articles 15,16,17 &19 of Constitution in its ruling on our petition; & despite being a rally in support of Constitution & Rule of Law, ICT police unleashed violence against our women & men. We have now descended pic.twitter.com/s7bjCXu1tE
— Imran Khan (@ImranKhanPTI) May 6, 2023 " class="align-text-top noRightClick twitterSection" data="
">Despite IHC recognising peaceful rally as a fundamental right under Articles 15,16,17 &19 of Constitution in its ruling on our petition; & despite being a rally in support of Constitution & Rule of Law, ICT police unleashed violence against our women & men. We have now descended pic.twitter.com/s7bjCXu1tE
— Imran Khan (@ImranKhanPTI) May 6, 2023Despite IHC recognising peaceful rally as a fundamental right under Articles 15,16,17 &19 of Constitution in its ruling on our petition; & despite being a rally in support of Constitution & Rule of Law, ICT police unleashed violence against our women & men. We have now descended pic.twitter.com/s7bjCXu1tE
— Imran Khan (@ImranKhanPTI) May 6, 2023
ശനിയാഴ്‌ച ലാഹോർ, റാവൽപിണ്ടി, ഇസ്ലാമബാദ്, കറാച്ചി, പെഷവാർ ഉൾപ്പടെയുള്ള നഗരങ്ങളിലാണ് റാലി സംഘടിപ്പിച്ചത്. അടുത്തയാഴ്‌ച മുതൽ മെയ് 14 വരെ എല്ലാ ദിവസവും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) റാലികൾ നടത്തുമെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശനിയാഴ്‌ച അറിയിച്ചിരുന്നു.
ഭരണഘടനയെയും സുപ്രീം കോടതിയെയും പാകിസ്ഥാൻ ചീഫ് ജസ്റ്റിസിനെയും പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടാണ് ലാഹോറിലെ ചൗക്ക് മെട്രോ സ്‌റ്റേഷനിലേക്ക് നടന്ന റാലിയിൽ ഇമ്രാൻ ഖാൻ സംസാരിച്ചത്.