ഹൈദരാബാദ്: വീട്ടിൽ വളർത്തിയിരുന്ന പെരുമ്പാമ്പ് ഉടമസ്ഥയായ സ്‌ത്രീയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. പാമ്പിനെ അടച്ചിട്ടിരുന്ന ചില്ല് പെട്ടി തുറക്കുന്നതിനിടയിൽ പെരുമ്പാമ്പ് സ്‌ത്രീയുടെ വലതുകൈയിൽ കടിക്കുകയും കയ്യിലുടനീളം ചുറ്റിപ്പിടിക്കുന്നതുമാണ് ദൃശ്യങ്ങൾ. പാമ്പിനെ വീണ്ടും കൂട്ടിലാക്കാൻ സ്‌ത്രീ ശ്രമിക്കുന്നുണ്ടെങ്കിലും പാമ്പ് പിടിവിടാതെ ചുറ്റിവരിഞ്ഞു.
ഇവരെ രക്ഷിക്കാൻ ഒരാൾ ശ്രമിക്കുന്നുണ്ടെങ്കിലും പാമ്പ് വഴങ്ങുന്നുണ്ടായിരുന്നില്ല. പാമ്പിന്‍റെ ആക്രമണത്തിൽ സ്‌ത്രീയുടെ കയ്യിൽ നിന്നും രക്തസ്രാവം സംഭവിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇത്രയും വലിയ പാമ്പിനെ വീട്ടിൽ വളർത്തിയതിന് വിമർശിച്ചുകൊണ്ട് നിരവധിപേർ വീഡിയോയുടെ ചുവടെ കമന്‍റുമായി എത്തി.