ടോക്കിയോ(ജപ്പാന്‍): ഇമോജി അല്ലെങ്കില്‍ ഇമോട്ടിയോണ്‍ എന്നത് വെബ് പേജുകളിലും ഇലക്‌ട്രോണിക് മെസേജുകളിലും ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍ അല്ലെങ്കില്‍ ചിത്രലിപികളാണ്. നമ്മുടെ വികാരങ്ങള്‍ പ്രകടമാക്കുന്നതിനായി ഇമോജികളില്‍ കൂടുതലും സ്‌മൈലികള്‍ ഉള്‍പെടുന്ന മുഖഭാവങ്ങള്‍, വസ്‌തുക്കള്‍, സ്ഥലങ്ങള്‍, കാലാവസ്ഥകള്‍, ജീവികള്‍ എന്നിങ്ങനെയാണ് ഉപയോഗിച്ച് പോരുന്നത്. എന്നാല്‍, ഇമോജികളുടെ ഉപയോഗം നെഗറ്റീവായ വികാരങ്ങള്‍ മയപ്പെടുത്തി പോസിറ്റീവ് വികാരങ്ങള്‍ പ്രകടമാക്കാന്‍ സഹായിച്ചതായി ഇമോജി ഉപയോഗത്തെക്കുറിച്ച് നിരീക്ഷണം നടത്തുന്ന ജപ്പാനിലെ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി.
ഇമോജികളിലൂടെ പോസിറ്റീവ് ഉന്മേഷം വ്യാപിപ്പിക്കുന്നത് എങ്ങനെ?: ഓണ്‍ലൈന്‍ വഴി പരസ്‌പരമുള്ള സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ പല അവസരങ്ങളിലും നമ്മുടെ വികാരങ്ങള്‍ എങ്ങനെ ഇമോജികളിലൂടെ പ്രകടമാകുന്നുവെന്ന് ശാസ്‌ത്രജ്ഞര്‍ വിലയിരുത്തി. ഇമോജികള്‍ അയക്കുമോ എന്തെങ്കിലും നിയമമുണ്ടോ? എങ്ങനെയാണ് ആളുകള്‍ക്ക് ഇത് പോസിറ്റീവ് ഉന്മേഷം പടരുന്നത് എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചും ഗവേഷണം നടത്തി.
ഓണ്‍ലൈന്‍ ആശയവിനിമയം വ്യാപകമാകുമ്പോള്‍ ആളുകള്‍ തങ്ങളുടെ വികാരങ്ങളെ മോടിവരുത്തുവാനും ആശയവിനിമയത്തിന്‍റെ അനുയോജ്യത പരിശോധിക്കുവാനും ശീലിച്ചിരിക്കുന്നുവെന്ന് ടോക്കിയോ സര്‍വകലാശാലയിലെ പ്രൊഫസര്‍ മൊയൂ ലിയൂ പറഞ്ഞു. എന്നിരുന്നാലും, ഇമോജികള്‍ നമ്മുടെ യഥാര്‍ഥ വികാരങ്ങളുമായുള്ള ബന്ധം വഷളാക്കുവാന്‍ ഉപയോഗിക്കുന്നുവെന്ന് മൊയൂ നിരീക്ഷിച്ചു. വികാരങ്ങള്‍ പ്രകടമാക്കുവാനും മറയ്‌ക്കുവാനും എങ്ങനെയാണ് ഇമോജി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുന്നതിനായി ലിയു 1,289 പേരെ ഉള്‍പെടുത്തി പഠനം നടത്തി.
ആളുകള്‍ കൂടുതലായും ഉപയോഗിക്കുന്ന ഇമോജികള്‍ മുഖഭാവങ്ങള്‍ക്ക് തുല്യമായവയാണ്. എന്നാല്‍, പ്രകടിപ്പിക്കുന്നതും അനുഭവിച്ചറിയുന്നതുമായ വികാരങ്ങള്‍ തമ്മില്‍ യാതൊരുവിധ ബന്ധവുമില്ലെന്ന് കണ്ടെത്തി. നമ്മള്‍ അനുഭവിക്കുന്ന വികാരങ്ങളും അനുഭവിച്ചറിയുന്ന വികാരങ്ങളും പ്രകടിപ്പിക്കാന്‍ കഴിയുന്ന വികാരങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെങ്കില്‍ വ്യത്യസ്‌തമായ സംസ്‌കാരങ്ങളിലെ വ്യക്തികള്‍ക്ക് നിങ്ങള്‍ പ്രകടിപ്പിക്കുന്ന വികാരങ്ങള്‍ വ്യത്യസ്‌തമായി തന്നെ അനുഭവപ്പെട്ടേക്കാം.
ബന്ധങ്ങള്‍ക്ക് അടുപ്പം കൂടുമ്പോള്‍ ഇമോജി ഉപയോഗവും വര്‍ധിക്കുന്നു: പ്രദര്‍ശന നിയമങ്ങള്‍ നെഗറ്റീവ് വികാരങ്ങളിലാണ് കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്. നിങ്ങളുമായി കൂടുതല്‍ അടുപ്പമുള്ള വ്യക്തികളോട് ഇമോജി വഴി വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് അംഗീകരിക്കപ്പെട്ടേക്കാം. കൂടാതെ, മറ്റൊരു ലിംഗത്തില്‍പെട്ട ആളുകളുമായി വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതും സ്വീകാര്യമായേക്കാം.
പലപ്പോഴും നെഗറ്റീവ് വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതാവും ആളുകള്‍ക്ക് കൂടുതല്‍ സ്വീകാര്യമാവുക. ഏറ്റവും അടുത്ത സുഹൃത്തക്കളുമായോ അല്ലെങ്കില്‍ സ്വകാര്യമായ അവസരങ്ങളിലോ ആണ് ആളുകള്‍ കൂടുതല്‍ ഇമോജികള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തികള്‍ക്ക് ഇമോജി അയക്കുന്നത് വളരെ കുറവായിരിക്കും. തീവ്രമായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിന് അനുയോജ്യമായ ഇമോജികള്‍ ആളുകള്‍ ഉപയോഗിക്കുന്നു.
അല്ലാത്ത പക്ഷം അവര്‍ തങ്ങളുടെ യഥാര്‍ഥ വികാരങ്ങളെ മറച്ചുവയ്‌ക്കുന്നു. ഉദാഹരണത്തിന്, നെഗറ്റീവ് ആയ വികാരങ്ങളെ മറയ്‌ക്കുന്നതിനായി ആളുകള്‍ അധികവും ഉപയോഗിക്കുന്നത് സ്‌മൈലി ഇമോജികളാണ്. നെഗറ്റീവ് ആയുള്ള വികാരങ്ങള്‍ അത്രമേല്‍ ശക്തമാകുമ്പോഴാണ് ഇമോജിയിലൂടെ ആളുകള്‍ അത് പ്രകടിപ്പിക്കുന്നത്.
ഇമോജിയിലും ലിംഗ അസമത്വം: എന്നാല്‍, വികാരങ്ങളെ മറച്ചുപിടിക്കുന്നതിനെക്കാള്‍ ഇമോജികളിലൂടെ അവ പ്രകടമാക്കുന്നതാണ് ഉചിതം. ഓൺലൈൻ സാമൂഹികവത്‌ക്കരണം കൂടുതൽ പ്രബലമായിക്കൊണ്ടിരിക്കുമ്പോൾ, അത് നമ്മുടെ യഥാർഥ വികാരങ്ങളിൽ നിന്ന് കൂടുതൽ അകന്നുപോകാൻ കാരണമാകുന്നുണ്ടോ എന്ന് പരിഗണിക്കേണ്ടതുണ്ടെന്ന് ലിയൂ പറയുന്നു. ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ സത്യസന്ധമായ വികാരങ്ങള്‍ ഇമോജി വഴി പ്രകടമാക്കിയാല്‍ വ്യാജ വേഷം കെട്ടുക എന്നത് സാധ്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
നിലവിലെ കാലഘട്ടത്തില്‍ മാത്രമല്ല, ഭാവി തലമുറയിലേക്കും ലിയൂ തന്‍റെ പഠനം വിപുലീകരിച്ചു. ജപ്പാനിലെ സിമേജി കീബോര്‍ഡ് ഏറ്റവുമധികം ഉപയോഗിക്കുന്നത് യുവതികളാണെന്നാണ് റിപ്പോര്‍ട്ട്. ഇമോജി ഉപയോഗത്തിലും ലിംഗ അസമത്വമുണ്ടെന്ന് ലിയു കണ്ടെത്തി. കൂടാതെ, വിവിധ രാജ്യങ്ങളിലും സംസ്‌കാരങ്ങളിലും പ്രകടിപ്പിക്കുന്ന ഇമോജികള്‍ വ്യത്യസ്‌തപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയ ലിയൂ, ഭാവിയില്‍ വിവിധ രാജ്യങ്ങളിലേക്ക് പഠനം വ്യാപിപ്പിക്കുമെന്ന് പറഞ്ഞു.