ഇസ്ലാമാബാദ്: പാകിസ്ഥാനിലെ നോർത്ത് വസീറിസ്ഥാനിലെ ഗുൽമിർ കോട്ടിൽ നടന്ന ബോബ് സഫോടനത്തിൽ 11 തൊഴിലാളികൾ കൊലപ്പെട്ടതായും രണ്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. എആർവൈ ന്യൂസ് (ARY NEWS) റിപ്പോർട്ട് ചെയ്‌തത് പ്രകാരം വടക്കൻ വസീറിസ്ഥാനിൽ ഒരു വാനിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. ബജൗറിലെ വൻ ചാവേർ സ്‌ഫോടനം നടന്ന് ആഴ്‌ചകൾക്ക് ശേഷമാണ് ഈ ആക്രമണം നടക്കുന്നത്. ബജൗറിലെ ചാവേർ സ്‌ഫോടനത്തിൽ 23 കുട്ടികളടക്കം 63 പേരെങ്കിലും കൊലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽകുകയും ചെയ്‌തിരുന്നു.
സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പ് (The Islamic State) ഏറ്റെടുത്തതായി അൽ ജസീറ (AL Jazeera) റിപ്പോർട്ട് ചെയ്‌തു. പാക് അതിർത്തിയിൽ തെരഞ്ഞെടുപ്പ് റാലിക്ക് നേരെയാണ് സ്‌ഫോടനം നടന്നത്. അഫ്‌ഖാനിസ്ഥാനിലെ അതിർത്തിക്കടുത്തുളള ഖാർ പട്ടണത്തിൽ ഫസ്‌ലുർ റഹ്‌മാന്‍റെ നേതൃത്വത്തിലുളള ഗവണ്‍മെന്‍റ് സഖ്യകക്ഷിയായ ജമിയത്ത് ഉലമ ഇ ഇസ്‌ലാം (JUI-F) പാർട്ടിയിലെ 400 ഓളം അംഗങ്ങൾ പ്രസംഗം കേൾക്കുമ്പോഴായിരുന്നു സ്‌ഫോടനം നടന്നത്.
ഉച്ച കഴിഞ്ഞ് 2 മണിക്ക് കണ്‍വൻഷൻ ആരംഭിക്കുകയും തുടർന്ന് 4.10 ന് സ്‌ഫോടനം നടന്നെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. 18 ചാവേർ ആക്രമണങ്ങളാണ് 2023 ന്‍റെ ആദ്യ ഏഴു മാസങ്ങൾ പിന്നിടുമ്പോൾ പാകിസ്ഥാനിൽ ഉണ്ടായത്. ഈ സ്ഫോടനങ്ങളിൽ 200 പേരുടെ ജീവൻ നഷ്‌ടപ്പെടുകയും 450 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇത്തരം ആക്രമണങ്ങൾ ഭീകരവാദ ചർച്ചകൾ പുനരാരംഭിക്കാനുള്ള ഭീകരരുടെ പാഴ്‌ശ്രമം ആണെന്ന് പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ പറഞ്ഞു.
also read: പഞ്ചാബ് അതിര്‍ത്തി വഴി വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; പാകിസ്ഥാനിയെ വധിച്ച് ബിഎസ്‌എഫ്
പഞ്ചാബ് അതിർത്തിയിൽ നുഴഞ്ഞുകയറ്റം: പഞ്ചാബിലെ പത്താൻക്കോട്ട് ജില്ലയിലെ അന്തർ ദേശീയ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച പാക്കിസാഥാനിലെ ബിഎസ്‌എഫ് വെടിവെച്ചു കൊന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ വെടിയേറ്റ ആൾ കൊല്ലപ്പട്ടിരുന്നു. പത്താൻകോട്ടിലെ സിമ്പൽ സകോൽ ഗ്രാമത്തിൽ തിങ്കളാഴ്‌ച അർധരാത്രി 12.30 ന് സംശയാസ്‌പദമായി കണ്ട ആളെയാണ് ബിഎസ്‌എഫ് കൊന്നത്.
മുൻപേ തന്നെ പാക്കിസ്ഥാനിൽ നിന്ന ഇന്ത്യയിലേക്ക് നുഴഞ്ഞു കയറ്റമുണ്ടാവുമെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തെ തുടർന്ന് അതിർത്തിയിൽ കനത്ത ജാഗ്രത നിരീക്ഷണമാണ് ഏർപ്പെടുത്തിയത്. നുഴഞ്ഞു കയറാൻ ശ്രമിച്ചയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് വകവെക്കാതെ വീണ്ടും മുന്നോട്ട് വന്നതിനാലാണ് തങ്ങൾക്ക് വെടിവയ്ക്കേണ്ടി വന്നതെന്ന് ബിഎസ്‌എഫ് പറഞ്ഞു.
ഈ മാസം അതിർത്തിയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ പാകിസ്ഥാനിയാണ്. ഇന്ത്യ പാക് അതിർത്തിയിൽ കനത്ത നീരിക്ഷണമാണ് സൈന്യം ഏർപ്പെടുത്തിയത്.
പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഖുറാന്‍ അവഹേളനത്തിന് മറുപടിയായി ക്രിസ്‌ത്യ പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്.