ETV Bharat / international

'എക്‌സ്ഇ മറ്റ് വകഭേദങ്ങളേക്കാൾ പകർച്ചാശേഷിയുള്ളത്'; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന - ലോകാരോഗ്യ സംഘടന കൊവിഡ് വകഭേദം

ഒമിക്രോൺ വകഭേദത്തിന്‍റെ രണ്ട് മുൻ പതിപ്പുകളായ ബിഎ.1, ബിഎ.2 എന്നിവയുടെ സങ്കരയിനം വകഭേദമാണ് പുതിയ ഒമിക്രോൺ വകഭേദം

Omicron variant XE WHO  new Omicron variant  covid variant  ലോകാരോഗ്യ സംഘടന കൊവിഡ് വകഭേദം  എക്‌സ്ഇ വകഭേദം ഒമിക്രോൺ
'എക്‌സ്ഇ മറ്റ് വകഭേദങ്ങളേക്കാൾ പകർച്ചാശേഷിയുള്ളത്'; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
author img

By

Published : Apr 2, 2022, 10:54 PM IST

ജനീവ : ഒമിക്രോണിന്‍റെ പുതിയ വകഭേദത്തിനെതിരെ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ഒമിക്രോണിന്‍റെ ജനിതക വ്യതിയാനം സംഭവിച്ച 'എക്‌സ്ഇ' എന്ന പുതിയ വകഭേദം കൊവിഡിന്‍റെ മറ്റ് വകഭേദങ്ങളേക്കാൾ പകർച്ചാശേഷി ഉള്ളതാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഒമിക്രോൺ വകഭേദത്തിന്‍റെ രണ്ട് മുൻ പതിപ്പുകളായ ബിഎ.1, ബിഎ.2 എന്നിവയുടെ സങ്കരയിനം വകഭേദമാണ് പുതിയ ഒമിക്രോൺ വകഭേദം. ഏറ്റവും പകർച്ചാശേഷിയുള്ള വകഭേദമായ ബിഎ.2വിനേക്കാൾ 10 മടങ്ങ് കൂടുതൽ പകർച്ചാശേഷിയുള്ളതാണ് പുതിയ വകഭേദമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഒമിക്രോണിന്‍റെ ഉപവിഭാഗമായ ബിഎ.2 ഏറ്റവും അപകടകാരിയായതും ലോകത്തെ ഒമിക്രോൺ കേസുകളിൽ 86 ശതമാനത്തിനും കാരണം ഈ വകഭേദമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. നിലവിൽ എക്‌സ്ഇയുടെ വളരെ കുറച്ച് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്‌തിട്ടുള്ളൂവെങ്കിലും സമീപഭാവിയിൽ വളരെയധികം വ്യാപിച്ചേക്കാം.

Also Read: മലൈക അറോറയുടെ കാര്‍ നിയന്ത്രണം വിട്ട് 4 വാഹനങ്ങളിലിടിച്ചു ; തലയ്ക്ക് പരിക്കേറ്റ നടി ചികിത്സയില്‍

വേരിയന്‍റ് ഓഫ് കൺസേൺ വിഭാഗത്തിൽപ്പെടുന്ന പുതിയ വകഭേദത്തെക്കുറിച്ചുള്ള പ്രാഥമിക കണ്ടെത്തലുകൾ വിവരിച്ചുകൊണ്ട് ഡബ്ലുഎച്ച്ഒ അടുത്തിടെ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. അതിൽ പുതിയ വകഭേദം ജനുവരി 19ന് യുകെയിലാണ് ആദ്യമായി കണ്ടെത്തുന്നതെന്നും അതിനുശേഷം 600ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്‌തുവെന്നും പറയുന്നു.

ബിഎ.2വിനെ അപേക്ഷിച്ച് 10 ശതമാനം കമ്യൂണിറ്റി വ്യാപന നിരക്ക് ഉള്ളതായി ആദ്യ ദിവസങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും കണ്ടെത്തലിന് കൂടുതൽ സ്ഥിരീകരണം ആവശ്യമാണ്.

തീവ്രത ഉൾപ്പെടെയുള്ള സംക്രമണത്തിലും രോഗ സ്വഭാവസവിശേഷതകളിലും കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്താൻ കഴിയുന്നതുവരെ എക്‌സ്ഇ ഒമിക്രോൺ വകഭേദത്തിന്‍റെ ഭാഗമായി കണക്കാക്കപ്പെടുമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.