സ്റ്റോക്ക് ഹോം: സാമ്പത്തിക ശാസ്‌ത്ര നൊബേൽ പുരസ്‌കാരം ഇന്ന് (ഒക്‌ടോബർ 10) പ്രഖ്യാപിക്കും. ഈ വർഷത്തെ നൊബേൽ പുരസ്‌കാരങ്ങളിൽ സാമ്പത്തിക ശാസ്‌ത്രം ഒഴികെ മറ്റ് അഞ്ച് വിഭാഗങ്ങളിലുള്ള വിജയികളുടെ പ്രഖ്യാപനം നടന്നിരുന്നു. ഒക്‌ടോബർ 3ന് വൈദ്യശാസ്‌ത്രത്തിലെ അവാർഡ് ജേതാവിനെ സ്വീഡിഷ് റോയൽ അക്കാദമി ഓഫ് സയൻസ് പ്രഖ്യാപിച്ചതോടെയാണ് ഒരാഴ്‌ച നീണ്ടു നിൽക്കുന്ന നൊബേൽ സീസണിന് തുടക്കമായത്.
ഇന്ന് സാമ്പത്തിക ശാസ്‌ത്രത്തിലെ പുരസ്‌കാരം പ്രഖ്യാപിക്കുന്നതോടെ ഈ വർഷത്തെ നൊബേൽ പുരസ്‌കാര സീസണിനാണ് സമാപനമാകുന്നത്. പുരസ്‌കാരത്തിന് അർഹരായ വ്യക്തികൾക്ക് ഡിപ്ലോമയും സ്വർണ്ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (ഏകദേശം 900,000 ഡോളർ) നൽകും. ആൽഫ്രഡ് നൊബേലിന്‍റെ ചരമവാർഷിക ദിനമായ ഡിസംബർ 10-നാണ് സമ്മാനദാനം നടക്കുക.
സമാധാനത്തിനുള്ള നോബൽ സമ്മാനം നോർവീജിയൻ തലസ്ഥാനമായ ഓസ്‌ലോയിൽ വെച്ചാണ് വിതരണം ചെയ്യുന്നത്. മറ്റ് അവാർഡുകൾ സ്വീഡന്‍റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിൽ വച്ച് നൽകും.