ETV Bharat / international

'പെട്രോളിനായി പമ്പുകളില്‍ ക്യൂ നില്‍ക്കരുത്' ; ജനങ്ങളോട് അഭ്യര്‍ഥിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍

author img

By

Published : May 18, 2022, 5:07 PM IST

പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍ വിദേശ നാണ്യമില്ലെന്ന് ശ്രീലങ്കന്‍ ഊര്‍ജ മന്ത്രി

says Lankan govt as it urges citizens not to queue up for fuel  economic crisis in Srilanka  srilankan foreign exchange crisis  srilankan fuel shortages  ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി  ശ്രീലങ്ക പെട്രോള്‍ പ്രതിസന്ധി  ശ്രീലങ്ക പെട്രോള്‍ ദൗര്‍ലഭ്യം
പെട്രോളിനായി പമ്പുകളില്‍ ക്യു നില്‍ക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍

കൊളംബോ : രണ്ട് മാസമായി ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ചരക്ക് കപ്പലില്‍ നിന്നും പെട്രോള്‍ ഇറക്കാന്‍ പണമില്ലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. പമ്പുകളില്‍ പെട്രോളിനായി കാത്തുനില്‍ക്കരുതെന്നും സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. എന്നാല്‍ രാജ്യത്ത് ആവശ്യത്തിന് ഡീസല്‍ ശേഖരമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മാര്‍ച്ച് 28 മുതല്‍ ശ്രീലങ്കന്‍ തുറമുഖത്ത് പെട്രോള്‍ ശേഖരവുമായി ഒരു ചരക്കുകപ്പല്‍ നങ്കൂരമിട്ടിരിക്കുകയാണെന്ന കാര്യം ശീലങ്കന്‍ ഊര്‍ജമന്ത്രി കാഞ്ചന വിജിശേഖര പാര്‍ലമെന്‍റിനെയാണ് അറിയിച്ചത്. ഈ കപ്പലിലുള്ള പെട്രോളിനായി കൊടുക്കാനുള്ള യുഎസ് ഡോളര്‍ സര്‍ക്കാറിന്‍റെ കൈവശമില്ല. ഇതേ കപ്പല്‍ കമ്പനിക്ക് 2022 ജനുവരിയില്‍ ഇറക്കിയ പെട്രോളിന്‍റെ വകയില്‍ 53 ദശലക്ഷം യുഎസ് ഡോളര്‍ കുടിശ്ശികയുണ്ട്.

കുടിശ്ശികയായ ഈ 53 ദശലക്ഷം ഡോളറും ഇപ്പോഴത്തെ പെട്രോളിനുമുള്ള തുക ഒരുമിച്ച് കൊടുത്താല്‍ മാത്രമേ പെട്രോള്‍ ഇറക്കുകയുള്ളൂവെന്നാണ് ഷിപ്പിങ് കമ്പനി പറയുന്നത്. ഇതിനുവേണ്ട പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്നും വിജിശേഖര പറഞ്ഞു. പെട്രോളിന്‍റെ പരിമിതമായ ശേഖരം മാത്രമേ രാജ്യത്തുള്ളൂ.

ALSO READ: എരിഞ്ഞമര്‍ന്ന് ശ്രീലങ്ക ; പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്‌

അത്യാവശ്യ സേവനങ്ങള്‍ക്കായി ഇത് മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ടാണ് പെട്രോളിനായി പമ്പുകളില്‍ വരി നില്‍ക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് പെട്രോളിന്‍റെ ലഭ്യത ഉറപ്പാക്കാന്‍ കഴിയുമെന്നും ശ്രീലങ്കന്‍ ഊര്‍ജ മന്ത്രി പറഞ്ഞു.

1948ല്‍ ശ്രീലങ്ക സ്വതന്ത്രമായതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സ്വന്തം സഹോദരനായ മഹിന്ദ രാജപക്‌സെയുടെ നേതൃത്വത്തിലുള്ള കാബിനറ്റിനെ ഗോതബാായ രജപക്സെ പിരിച്ചുവിട്ടിരുന്നു. മഹിന്ദ രാജപക്സെ മെയ്‌ 9 നാണ് രാജിവയ്ക്കുന്നത്. ഇതിനെ തുടര്‍ന്ന് റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള പുതിയ ഇടക്കാല മന്ത്രിസഭ അധികാരത്തില്‍ വരികയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.