ETV Bharat / international

'ഓരോ സ്‌ത്രീയും പരിധിയില്ലാത്ത ഊര്‍ജ സ്രോതസ്'; 2022 മിസ് യൂണിവേഴ്‌സില്‍ 'കാളി' വേഷത്തില്‍ ശ്രദ്ധ നേടിയ നേപ്പാള്‍ സുന്ദരി പറയുന്നു

മിസ് യൂണിവേഴ്‌സ് 2022ല്‍ അവസാന റൗണ്ടില്‍ എത്താനായില്ലെങ്കിലും നേപ്പാള്‍ സുന്ദരി സോഫിയ ഭുജേല നാഷണല്‍ കോസ്‌റ്റ്യൂം റൗണ്ടില്‍ ധരിച്ച കാളിയുടെ വേഷമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം

Miss Universe 2022 National Costume round  Miss Universe 2022  Sophiya Bhujel as Goddess Kali  Nepal miss universe Sophiya Bhujel as Goddess Kali  Divita Rai National Costume round look  Sophiya Bhujel news  nepal contestent sophiya bhujel  sophiya bhujel  miss universe contest  നേപ്പാള്‍ സുന്ദരി  മിസ് യൂണിവേഴ്‌സ്  സോഫിയ ഭുജേല  സോഫിയ ഭുജേല നാഷണല്‍ കോസ്‌റ്റ്യൂം റൗണ്ടില്‍  സോഫിയ ഭുജേലയുടെ കാളി വസ്‌ത്രം  മിസ് ബോണി ഗബ്രിയേല്‍  ഹിന്ദു ദേവതയായ കാളിയുടെ വേഷം  ദിവിത റായി  മിസ് യൂണിവേഴ്‌സ് ഇന്ത്യയുടെ മത്സരാര്‍ഥി  അഭിഷേക് ശര്‍മ  ഏറ്റവും പുതിയ വാര്‍ത്ത  മിസ് യൂണിവേഴ്‌സ് വിജയി  ഇന്നത്തെ പ്രധാന വാര്‍ത്ത
2022 മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ശ്രദ്ധ നേടി നേപ്പാള്‍ സുന്ദരിയുടെ 'കാളി' വസ്‌ത്രം
author img

By

Published : Jan 16, 2023, 5:46 PM IST

ഹൈദരാബാദ് : 2022ലെ 71ാമത് മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത് അമേരിക്കന്‍ സുന്ദരി മിസ് ബോണി ഗബ്രിയേല്‍ ആണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് നേപ്പാളില്‍ നിന്നുമുള്ള മത്സരാര്‍ഥി സോഫിയ ഭുജേലാണ്. നാഷണല്‍ കോസ്‌റ്റ്യൂം റൗണ്ടില്‍ ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ചാണ് മത്സരത്തില്‍ സോഫിയ കൈയ്യടി ഏറ്റുവാങ്ങിയത്. 'ശക്തി, ആത്മീയമായ സ്‌ത്രീത്വം' എന്ന പേരിലാണ് സോഫിയ തന്‍റെ വേഷം സമൂഹമാധ്യമങ്ങളിലുടനീളം പങ്കുവച്ചത്.

മത്സരത്തില്‍ ചുവപ്പ് നിറമുള്ള സാരി ധരിച്ചാണ് സോഫിയ എത്തിയത്. കാളിയുടെ തൃക്കണ്ണിനെ സൂചിപ്പിക്കുവാനായി നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് കൈയ്യില്‍ ത്രിശൂലവുമായാണ് സോഫിയ റാംപിലെത്തിയത്.

വസ്‌ത്രം പ്രതിനിധീകരിക്കുന്നത് : 'ഈ വര്‍ഷം നാഷണല്‍ കോസ്‌റ്റ്യൂം റൗണ്ടില്‍ കാളിയുടെ വേഷമാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. വസ്‌ത്രത്തിലെ ചുവപ്പുനിറം രക്തത്തെയാണ് സൂചിപ്പിക്കുന്നത്. രക്തം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് 'സൃഷ്‌ടിയുടെ ശക്തി' എന്നതാണ്. ത്രിശൂലം സൃഷ്‌ടി, ജീവിതം, മരണം എന്നിങ്ങനെ ത്രിത്വത്തെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ ഭൗതിക ശരീരം എങ്ങനെ പ്രപഞ്ചത്തില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുന്നു എന്നതിനെ ഇത് പ്രതിനിധീകരിക്കുന്നു' - ചിത്രം പങ്കുവച്ചുകൊണ്ട് സോഫിയ കുറിച്ചു.

'ഈ വസ്‌ത്രം നമ്മുടെ കരുത്തിനെക്കുറിച്ച് തന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഓരോ സ്‌ത്രീയും പരിധിയില്ലാത്ത ഊര്‍ജ സ്രോതസാണ് എന്നതും അര്‍ഥമാക്കുന്നു. ഉള്‍മനസിലേക്ക് നോക്കാനും ഉള്ളില്‍ വസിക്കുന്ന ശക്തിയെ പുനരുജ്ജീവിപ്പിക്കുവാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു വസ്‌ത്രത്തിന് പിന്നിലുള്ള ലക്ഷ്യമെന്ന് നേപ്പാള്‍ സുന്ദരി വ്യക്തമാക്കി.

ഇന്ത്യയുടെ മത്സരാര്‍ഥി ദിവിത റായി ധരിച്ചത് : അതേസമയം, ഇതേ റൗണ്ടില്‍ ഇന്ത്യയുടെ മത്സരാര്‍ഥിയായ ദിവിത റായി സ്വര്‍ണ പക്ഷിയുടെ വേഷം ധരിച്ചായിരുന്നു എത്തിയത്. ഇന്ത്യന്‍ സംസ്‌കാരം, പൈതൃകം, സമ്പന്നത, വൈവിദ്ധ്യങ്ങളോട് ഇണങ്ങി ജീവിക്കുക എന്നിങ്ങനെ ആത്മീയതയെയാണ് സ്വര്‍ണ പക്ഷി സൂചിപ്പിക്കുന്നത്. ഡിസൈനറായ അഭിഷേക് ഷര്‍മയാണ് ദിവിതയുടെ വസ്‌ത്രം ഒരുക്കിയത്.

'പ്രയാസമേറിയ സമയങ്ങളില്‍ ഇന്ത്യ എന്ന രാജ്യം ലോകം മുഴുവനുമുള്ള പൗരന്‍മാരോട് കാണിച്ച സംരക്ഷണത്തിന്‍റെയും ഒരു ലോകം ഒരു കുടുംബം എന്ന പേരില്‍ പ്രകടമാക്കിയ പിന്തുണയെയുമാണ് വസ്‌ത്രത്തിലെ ചിറകുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ കോസ്‌റ്റ്യൂം ആധുനിക ഇന്ത്യയുടെ യഥാര്‍ഥ സത്താണെന്നും പുരോഗമന ചിന്താഗതിയുടെയും കാഴ്‌ചപ്പാടിന്‍റെയും ആവിഷ്‌കരണമാണെന്നും' - അഭിഷേക് ശര്‍മ വ്യക്തമാക്കി.

ആദ്യ 16ല്‍ ഇന്ത്യയുടെ മത്സരാര്‍ഥി : ജനുവരി 15നാണ് 71ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിന്‍റെ അവസാന ഘട്ടം നടന്നത്. 86 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളായിരുന്നു മത്സരാര്‍ഥികളായി എത്തിയത്. ലൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സിലെ ഏണസ്‌റ്റ് എന്‍ മൊറിയല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍വച്ചായിരുന്നു മത്സരം നടന്നത്.

അമേരിക്കയുടെ മത്സരാര്‍ഥി ആര്‍ ബോണി ഗബ്രിയേല്‍ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി. ചരിത്രത്തിലാദ്യമായാണ് അമേരിക്കന്‍-ഫിലിപ്പീന്‍സ് സുന്ദരി മിസ് യൂണിവേഴ്‌സ് കിരീടം ചൂടുന്നത്. ഇന്ത്യയുടെ ദിവിത റായി ആദ്യ 16ല്‍ ഇടം പിടിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.