ETV Bharat / international

Modi In US | 'ഇന്ത്യ - യുഎസ്‌ പതാകകള്‍ കൂടുതല്‍ ഉയരത്തില്‍ പറക്കട്ടെ' ; 140 കോടി ജനങ്ങളോടൊപ്പം താനും അത് ആഗ്രഹിക്കുന്നെന്ന് മോദി - നരേന്ദ്ര മോദി

വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് ഇരു രാജ്യങ്ങളുടെയും ബന്ധം വ്യക്തമാക്കുന്ന വാക്കുകളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം

Etv Bharat
Etv Bharat
author img

By

Published : Jun 22, 2023, 10:37 PM IST

വാഷിങ്‌ടണ്‍ : ഇന്ത്യയുടെ ത്രിവർണ പതാകയും അമേരിക്കയുടെ നക്ഷത്രങ്ങളും വരകളുമാര്‍ന്ന പതാകയും കൂടുതൽ ഉയരത്തിൽ പറക്കട്ടേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളുടെ പതാകകളും ഉയരത്തില്‍ പറക്കാന്‍, ഇന്ത്യയിലെ 140 കോടി ജനങ്ങളോടൊപ്പം താനും ആഗ്രഹിക്കുന്നു. വൈറ്റ് ഹൗസിൽ നടക്കുന്ന ഈ മഹത്തായ ചടങ്ങ്, ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് നല്‍കുന്ന ബഹുമതി കൂടിയാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

യുഎസിലുള്ള നാല് ദശലക്ഷത്തിലധികം ഇന്ത്യൻ വംശജർക്കുള്ള ബഹുമതി കൂടിയാണിത്. കൊവിഡിന് ശേഷമുള്ള കാലഘട്ടം, പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. ഈ കാലഘട്ടത്തിൽ, ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം ലോകത്തിന്‍റെ മുഴുവൻ ശക്തി വർധിപ്പിക്കുന്നതിൽ നിർണായകമാവും. ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ആഗോള നന്മയും സമാധാനവും സ്ഥിരതയും സമൃദ്ധിയുമാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.

ഇന്ത്യയിലേയും യുഎസിലേയും സമൂഹങ്ങളും സ്ഥാപനങ്ങളും ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്‌ഠിതമാണ്. രണ്ട് രാജ്യങ്ങളുടേയും ഭരണഘടനകൾ ആരംഭിക്കുന്നത് 'ഞങ്ങൾ ജനങ്ങൾ' (We The People) എന്ന മൂന്ന് വാക്കുകളിലാണ്. ഇരു രാജ്യങ്ങളും അവരുടെ വൈവിധ്യത്തിൽ അഭിമാനിക്കുകയും എല്ലാവരുടെയും താത്‌പര്യം, ക്ഷേമം എന്നീ അടിസ്ഥാന തത്വങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നു.

തങ്ങളുടെ പ്രവാസികള്‍ അവരുടെ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും യുഎസിൽ ഇന്ത്യയുടെ മഹത്വം വർധിപ്പിക്കുകയാണ്. ഇന്ത്യയും യുഎസും തമ്മിലെ ബന്ധത്തിന്‍റെ യഥാർഥ ശക്തി രാജ്യത്തിന്‍റെ പ്രവാസികളാണ്. ഈ ബഹുമതി നൽകിയതിന് പ്രസിഡന്‍റ് ബൈഡനും ഡോ. ജിൽ ബൈഡനും താൻ നന്ദി പറയുന്നെന്നും മോദി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

മോദി വൈറ്റ് ഹൗസിലെത്തിയത് വ്യാഴാഴ്‌ച രാവിലെ : യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 22ന് രാവിലെയാണ് (കിഴക്കൻ സ്റ്റാൻഡേർഡ് സമയം) വൈറ്റ് ഹൗസിലെത്തിയത്. അമേരിക്കന്‍ സന്ദർശനത്തിന്‍റെ മൂന്നാം ദിവസമാണ് മോദി വൈറ്റ് ഹൗസിലെത്തിയത്. പ്രധാനമന്ത്രി മോദിയും ജോ ബൈഡനും വൈറ്റ് ഹൗസിൽ ചര്‍ച്ച നടത്തുകയാണ്. തുടർന്ന്, ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

READ MORE | Modi US Visit | വൈറ്റ് ഹൗസിലെത്തി ബൈഡനെ കണ്ട് മോദി ; നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ച

ഇന്ത്യ - യുഎസ്‌ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന രണ്ട് ചോദ്യങ്ങളാണ് വാര്‍ത്താസമ്മേളത്തില്‍ ഉയരുക. ഇന്ത്യയും യുഎസും തമ്മില്‍ വിവിധ മേഖലകളിൽ തന്ത്രപരമായ ബന്ധം വർധിപ്പിക്കാൻ പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള ഉന്നതതല ചർച്ച വേദിയാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. പ്രതിരോധം, ബഹിരാകാശം, ഊർജം, നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങള്‍ ബൈഡനുമായുള്ള ചര്‍ച്ചയില്‍ മോദി മുന്നോട്ടുവയ്‌ക്കുമെന്നാണ് വിവരം.

'ജോ ബൈഡനുമായുള്ള ഇന്നത്തെ ചർച്ചകൾക്കായി കാത്തിരിക്കുന്നു. ഞങ്ങള്‍ തമ്മിലെ ചർച്ചകൾ ഇന്ത്യ - യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.' - വൈറ്റ് ഹൗസിൽ എത്തുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ് മോദി ട്വീറ്റ് ചെയ്‌തു. വൈറ്റ് ഹൗസിൽ എത്തിയ പ്രധാനമന്ത്രി മോദിയെ, പ്രസിഡന്‍റ് ബൈഡൻ തന്‍റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.