ETV Bharat / international

പേയ്‌മെന്‍റ് സേവനം ലഭ്യമാക്കാന്‍ ഒരുങ്ങി ട്വിറ്റര്‍ ; അക്കൗണ്ട് ബാലന്‍സിന് പലിശ നല്‍കലും ലക്ഷ്യമെന്ന് മസ്‌ക് - ഇലോണ്‍ മസ്‌ക്‌ ലേറ്റസ്റ്റ് വാര്‍ത്ത

പരസ്യങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ സേവനങ്ങള്‍ ഒരുക്കി ട്വിറ്റര്‍ ഉപയോക്‌താക്കളുടെ എണ്ണം വര്‍ധിപ്പിക്കുകയും വരുമാനം വര്‍ധിപ്പിക്കുകയുമാണ് ഇലോണ്‍ മസ്‌കിന്‍റെ ലക്ഷ്യം

Twitter  Elon Musk  Digital Payments  WeChat  paid verification  Blue subscription  Twitter Blue  പേയ്‌മെന്‍റ് സേവനം  ട്വിറ്റര്‍  ട്വിറ്റര്‍ പേയ്‌മെന്‍റ് സേവനം  ട്വിറ്റര്‍ വാര്‍ത്തകള്‍  ഇലോണ്‍ മസ്‌ക്‌ ലേറ്റസ്റ്റ് വാര്‍ത്ത  Elon Musk latest news
പേയ്‌മെന്‍റ് സേവനം ലഭ്യമാക്കാന്‍ ഒരുങ്ങി ട്വിറ്റര്‍; ട്വിറ്റര്‍ അക്കൗണ്ടിലെ ബാലന്‍സ് പണത്തിന് പലിശയും നല്‍കുക ലക്ഷ്യമെന്ന് മസ്‌ക്
author img

By

Published : Nov 10, 2022, 3:02 PM IST

സാന്‍ഫ്രാന്‍സിസ്‌കോ : കൂടുതല്‍ കമ്പനികള്‍ ട്വിറ്ററില്‍ പരസ്യം നല്‍കുന്നത് മരവിപ്പിച്ച സാഹചര്യത്തില്‍, ട്വിറ്ററിന്‍റെ ജനപ്രിയത വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഡിജിറ്റല്‍ പേയ്‌മെന്‍റ് സേവനം ഒരുക്കുന്നത് സംബന്ധിച്ചുള്ള പദ്ധതി വ്യക്തമാക്കി ഇലോണ്‍ മസ്‌ക്. ചൈനീസ് മൊബൈല്‍ ആപ്പായ വീചാറ്റിന്‍റെ മാതൃകയില്‍ പേയ്‌മെന്‍റ് സേവനം ഒരുക്കുകയാണ് ലക്ഷ്യം. പരസ്യദാതാക്കളുമായുള്ള ചര്‍ച്ചയിലാണ് ട്വിറ്റര്‍ സിഇഒ ഡിജിറ്റല്‍ പേയ്‌മെന്‍റ് സംബന്ധിച്ച തന്‍റെ പദ്ധതി വ്യക്തമാക്കിയത്.

പണം അയക്കാനും അവ അംഗീകൃത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും ഭാവിയില്‍ പലിശ ലഭിക്കുന്ന രീതിയിലുള്ള അക്കൗണ്ട് രൂപീകരിക്കാനുമാണ് മസ്‌കിന്‍റെ പദ്ധതി. ബാലന്‍സ് ആയിട്ടുള്ള പണത്തിന് പലിശ ലഭിക്കുമ്പോള്‍ കൂടുതല്‍ പേര്‍ തങ്ങളുടെ പണം ട്വിറ്ററിലേക്ക് മാറ്റുമെന്നാണ് മസ്‌ക് പ്രതീക്ഷിക്കുന്നത്. പേയ്‌മെന്‍റ് സേവനം നടത്തുന്നതിനായിട്ടുള്ള അനുമതിക്കായി യുഎസ് അധികൃതര്‍ക്ക് ട്വിറ്റര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കുന്ന സൂപ്പര്‍ ആപ്പ് ലക്ഷ്യം : ബ്ലൂടിക്ക് ലഭിക്കുന്നതിന് പണം അടയ്‌ക്കുന്നതും കണ്ടന്‍റ് ക്രിയേറ്റര്‍ ഇക്കോസിസ്റ്റത്തിനായുള്ള സേവനങ്ങളും ട്വിറ്ററിലൂടെ പണം കൈമാറ്റം ചെയ്യപ്പെടുന്നതിന്‍റെ തുടക്കമാകുമെന്നും പരസ്യദാതാക്കളോട് മസ്‌ക് വ്യക്തമാക്കി. ബ്ലൂടിക്ക് വരിക്കാര്‍ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചാണ് സൈന്‍ അപ്പ് ചെയ്യേണ്ടത്. ഇന്‍- ആപ്പ് പര്‍ച്ചേസ് സിസ്റ്റത്തിലൂടെയാണ് അവരുടെ പേയ്‌മെന്‍റ് പ്രൊസസ് ചെയ്യപ്പെടുക.

അതേസമയം പേയ്‌മെന്‍റ് സേവനത്തില്‍ ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് മസ്‌ക് വ്യക്തമാക്കിയിട്ടില്ല. X.com എന്ന് വിളിക്കുന്ന സൂപ്പര്‍ ആപ്പ് സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തിനായാണ് താന്‍ ട്വിറ്റര്‍ വാങ്ങുന്നത് എന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നത്. എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന രീതിയില്‍ ട്വിറ്ററിനെ മാറ്റുക എന്നതാണ് ഇതിലൂടെ ഇലോണ്‍ മസ്‌ക് ലക്ഷ്യം വയ്ക്കുന്നത്. വിനോദം, പേയ്‌മെന്‍റ്, വിവിധ ബുക്കിങ്ങുകള്‍, വാര്‍ത്ത എന്നീ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിന് മസ്‌ക് മാതൃകയാക്കുന്നത് ചൈനീസ് ടെക് ഭീമനായ ടെന്‍സന്‍റിന്‍റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ആപ്പ് വീ ചാറ്റിനെയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.