ETV Bharat / international

ന്യൂജേഴ്‌സിയില്‍ പള്ളി ഇമാം വെടിയേറ്റ് കൊല്ലപ്പെട്ടു; നെവാര്‍ക്കില്‍ സുരക്ഷ ശക്തം - ഇമാം കൊല്ലപ്പെട്ടു

Imam killed: നെവാര്‍ക്കില്‍ പള്ളിക്ക് സമീപത്ത് ഇമാമിന് വെടിയേറ്റു. മുഹമ്മദ് മസ്‌ജിദിലെ ഇമാം ഹസന്‍ ഷെരീഫാണ് കൊല്ലപ്പെട്ടത്. അക്രമി സംഘത്തെ തിരിച്ചറിയാതെ അന്വേഷണ സംഘം.

Imam Shot Dead  Imam killed In USA  ഇമാം കൊല്ലപ്പെട്ടു  യുഎസ്‌എ ഇമാം കൊലപാതകം
Imam Shot Dead In New Jersey In USA
author img

By ETV Bharat Kerala Team

Published : Jan 4, 2024, 11:43 AM IST

വാഷിങ്ടണ്‍ : ന്യൂജേഴ്‌സിയില്‍ പള്ളിക്ക് സമീപത്ത് വച്ച് ഇമാമിന് അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റു. നെവാര്‍ക്കിലെ മുഹമ്മദ് മസ്‌ജിദിലെ ഇമാം ഹസന്‍ ഷെരീഫാണ് കൊല്ലപ്പെട്ടത്. ഇന്നലെ (ജനുവരി 3) പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം.

മസ്‌ജിദിന് പുറത്ത് കാറില്‍ ഇരിക്കുമ്പോഴാണ് ഇമാം ഹസന്‍ ഷെരീഫിന് നേരെ ആക്രമണം ഉണ്ടായത്. മൂന്ന് തവണയാണ് ഇദ്ദേഹത്തിന് നേരെ അക്രമികള്‍ നിറയൊഴിച്ചതെന്ന് നെവാര്‍ക്ക് പബ്ലിക് സേഫ്‌റ്റി ഡയറക്‌ടര്‍ ഫ്രിറ്റ്‌സ് ഫ്രാഗെ പ്രസ്‌താവനയില്‍ പറഞ്ഞു (Imam Killed In New Jersey Mosque).

ആക്രമണത്തിന് പിന്നാലെ ഗുരുതര പരിക്കേറ്റ ഇമാമിനെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിച്ചു. ചികിത്സ തുടരുന്നതിനിടെ ഉച്ചയോടെ ഇമാം മരിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു (Muhammad Mosque in Newark).

അക്രമത്തെ കുറിച്ചോ അക്രമികളെ കുറിച്ചോ പൊലീസിന് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം സംഭവത്തിന് പിന്നില്‍ മുസ്‌ലിം വിരുദ്ധ സംഘടനയല്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. നിലവില്‍ പല സമുദായങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ അധികരിച്ചിരിക്കുകയാണെന്ന് അറ്റോര്‍ണി ജനറല്‍ മാറ്റ് പ്ലാറ്റ്‌കിന്‍ പറഞ്ഞു.

ആഗോള സംഭവങ്ങള്‍ അടക്കം വിലയിരുത്തിയാല്‍ പ്രതേകിച്ചും മുസ്‌ലിം സമുദായങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിരവധിയാണ്. ന്യൂജേഴ്‌സിയെ ഇപ്പോള്‍ കൊലപാതക വാര്‍ത്തകള്‍ ഏറെ ഭയപ്പെടുത്തുന്നുവെന്നും മാറ്റ് പ്ലാറ്റ്‌കിൻ പറഞ്ഞു. 2023 ഒക്‌ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍ ഹമാസ് ആക്രമണം ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ പിരിമുറുക്കത്തിന് കാരണമായിട്ടുണ്ട്.

നിരവധി ജൂത, മുസ്‌ലിം പള്ളികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. വെടിയുതിര്‍ത്തവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അജ്ഞാതമായിരിക്കെ മസ്‌ജിദുകളില്‍ ജാഗ്രത പാലിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ആവശ്യമില്ലാതെ മസ്‌ജിദിന്‍റെ കവാടങ്ങളും വാതിലുകളും തുറന്നിടരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏകദേശം 90 ലക്ഷം ജനങ്ങളാണ് ഉള്ളത്. അതില്‍ ഏകദേശം 3,20,000ത്തോളം പേര്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണെന്നും അറ്റോര്‍ണി ജനറല്‍ മാറ്റ് പ്ലാറ്റ്‌കിന്‍ കൂട്ടിച്ചേര്‍ത്തു.

ഹസന്‍ ഷെരീഫ് കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഹമ്മദ് മസ്‌ജിദിലെ ഇമാമാണ്. നെവാർക്ക് പബ്ലിക് സേഫ്റ്റി ഡയറക്‌ടര്‍ ഫ്രിറ്റ്സ് ഫ്രാഗ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്നും ഫ്രാഗ് പറഞ്ഞു (Newark Public Safety Director Fritz Frag).

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരികയാണ്. ഇക്കാര്യത്തില്‍ മുസ്‌ലിം സമുദായം ഏറെ ആശങ്കകുലരാണ്. ഈ സമയത്ത് സമാധാനം നിലനിര്‍ത്താന്‍ തങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു. ആരാധാനാലയങ്ങള്‍ക്കും അതിന് സമീപം താമസിക്കുന്നവര്‍ക്കും സുരക്ഷയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.