ETV Bharat / international

'ഇന്ത്യ അടുത്ത അയല്‍ക്കാര്‍' ; ഖേദപ്രകടനവുമായി മാലദ്വീപ് അസോസിയേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്‌ട്രി - മാലദ്വീപ് ടൂറിസം

Maldives Association of Tourism Industry: ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ മന്ത്രിമാരുടെ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മാലദ്വീപ് അസോസിയേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്‌ട്രി.

MATI  Maldives Tourism  മാലദ്വീപ് ടൂറിസം  Maldives India Row
Maldives Association of Tourism Industry
author img

By ETV Bharat Kerala Team

Published : Jan 9, 2024, 12:06 PM IST

Updated : Jan 9, 2024, 2:36 PM IST

ന്യൂഡല്‍ഹി : നയതന്ത്രബന്ധം വഷളാകുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും രാജ്യത്തിനുമെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങളെ അപലപിച്ച് മാലദ്വീപ് അസോസിയേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്‌ട്രി (Maldives Association Of Tourism Industry - MATI). നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുനയും പിന്നാലെ മന്ത്രിമാരായ മല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരും പ്രധാനമന്ത്രിക്കെതിരെയും ഇന്ത്യയ്‌ക്കെതിരെയും അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്.

വിഷയം കൈവിട്ടെന്ന് അറിഞ്ഞതോടെ മാലദ്വീപ് ഭരണകൂടം മൂന്ന് മന്ത്രിമാരെയും സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്‌തിരുന്നു. ഇപ്പോള്‍, ഇതേവിഷയത്തില്‍ ഖേദപ്രകടനവുമായി കൂടിയാണ് മാലദ്വീപ് അസോസിയേഷന്‍ ഓഫ് ടൂറിസം രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഏറ്റവും അടുത്ത അയല്‍ക്കാരില്‍ ഒരാളാണ് ഇന്ത്യ.

നിരവധിയായ പ്രതിസന്ധിഘട്ടങ്ങളില്‍ ആദ്യം സഹായം എത്തിച്ചത് ഇന്ത്യയാണ്. കൊവിഡ് കാലഘട്ടം അതിന് ഒരു ഉദാഹരണമാണ്. മാലദ്വീപുമായി അടുത്ത ബന്ധം പുലര്‍ത്തിപ്പോരുന്നതിന് ഇന്ത്യന്‍ ഭരണകൂടത്തോടും അവിടുത്തെ ജനങ്ങളോടും നന്ദി പറയുന്നു.

മാലദ്വീപ് ടൂറിസത്തിന്‍റെ കരുത്ത് തന്നെ ഇന്ത്യയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം തലമുറകളോളം നിലനില്‍ക്കണമെന്നതാണ് ആഗ്രഹം. അതുകൊണ്ട് തന്നെ നല്ല ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുന്നുവെന്നും മാലദ്വീപ് അസോസിയേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്‌ട്രി പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

Last Updated : Jan 9, 2024, 2:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.