ETV Bharat / international

കാബൂളിലെ ഗുരുദ്വാരയില്‍ ആക്രമണം: സിഖ് വിശ്വാസി ഉൾപ്പെടെ രണ്ട് മരണം, നിരവധി പേർക്ക് പരിക്ക് - കാബൂളിലെ ഭീകരാക്രമണത്തിൽ സിഖുകാരൻ ഉൾപ്പെടെ രണ്ട് മരണം

ശനിയാഴ്‌ച (18.06.22) രാവിലെ കാബൂളിലെ കാര്‍ത്തെ പര്‍വാണ്‍ ഗുരുദ്വാരയിലാണ് ഐഎസ് ഭീകരരുടെ ആക്രമണം ഉണ്ടായത്

കാബൂളിലെ സിഖ് ഗുരുദ്വാരയില്‍ ഐഎസ് ആക്രമണം  കാര്‍ത്തെ പര്‍വാണ്‍ ഗുരുദ്വാരയിൽ ഭീകരാക്രമണം  Kabul Gurdwara attack  Sikh man among two dead in Kabul Gurdwara attack  കാബൂളിലെ ഭീകരാക്രമണത്തിൽ സിഖുകാരൻ ഉൾപ്പെടെ രണ്ട് മരണം  TERRORISTS STORM GURUDWARA IN AFGHANISTAN CAPITAL KABUL
കാബൂളിലെ ഗുരുദ്വാരയില്‍ ആക്രമണം: സിഖ് വിശ്വാസി ഉൾപ്പെടെ രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
author img

By

Published : Jun 19, 2022, 9:36 AM IST

കാബൂൾ: അഫ്‌ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ സിഖ് മതവിശ്വാസിയും സൈനികനും ഉൾപ്പെടെ രണ്ട് മരണം. ശനിയാഴ്‌ച (18.06.22) രാവിലെ കാര്‍ത്തെ പര്‍വാണ്‍ ഗുരുദ്വാരയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്‌നി പ്രവിശ്യയിൽ നിന്നുള്ള സവീന്ദർ സിങാണ് (60) കൊല്ലപ്പെട്ട സിഖുകാരൻ.

കാബൂളിലെ ഗുരുദ്വാരയില്‍ ആക്രമണം: സിഖ് വിശ്വാസി ഉൾപ്പെടെ രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

ഐഎസ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പ്രാദേശിക സമയം രാവിലെ ആറരയോടെ ഭീകരർ ഗുരുദ്വാരയിലേക്ക് ഇരച്ചു കയറി വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ താലിബാൻ സേനയും ഐഎസ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിക്കാനായത്. എത്ര ഭീകരർ സംഘത്തിലുണ്ടായിരുന്നുവെന്ന് വ്യക്‌തമല്ല.

മുൻപ് താലിബാൻ ഭീകരരുടെ നിരന്തര പീഡനത്തിനിരയായിരുന്ന അഫ്‌ദാനിലെ സിഖ് വിശ്വാസികൾ ഇന്ന് ഐഎസ് ഭീകരൻമാരാലാണ് വേട്ടയാടപ്പെടുന്നത്. 1970 കളിൽ ഒരു ലക്ഷത്തിലേറെ സിഖ് മത വിശ്വാസികൾ ഉണ്ടായിരുന്ന അഫ്‌ഗാനിൽ ഇന്ന് അത് വെറും 150ൽ താഴെ മാത്രമായി ചുരുങ്ങി. 2020 മാർച്ചിലും കാബൂളിലെ സിഖ് ആരാധനാലയത്തിൽ ഐഎസ് ഭീകരർ ആക്രമണം നടത്തിയിരുന്നു. അന്ന് 25ഓളം പേർ കൊല്ലപ്പെട്ടിരുന്നു.

ഗുരുദ്വാരയിൽ നടന്ന ഭീകരാക്രമണത്തിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചിരുന്നു. കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിച്ചെന്നും അവിടുത്തെ വിശ്വാസികളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.