ETV Bharat / international

Joe Biden's Summit With Arab Leaders Called Off : ഗാസയിലെ ആശുപത്രിക്ക് നേരെ ഉണ്ടായ ബോംബാക്രമണം : ജോ ബൈഡനുമായുള്ള കൂടിക്കാഴ്‌ച റദ്ദാക്കി അറബ് നേതാക്കൾ

author img

By ETV Bharat Kerala Team

Published : Oct 18, 2023, 12:59 PM IST

Joe Biden Went To Israel : അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രയേലിലേക്ക് തിരിച്ചിട്ടുണ്ട്. ഗാസയിലെ ആശുപത്രിക്ക് നേരെ ഉണ്ടായ ബോംബാക്രമണത്തിന് പിന്നിൽ ഇസ്രയേലെന്ന് അറബ് നേതാക്കൾ

explosion at a Gaza hospital  Israel Palestine war death toll  American President Joe Biden  American President Joe Biden Summit Called Off  Joe Biden In Israel  Israel  അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ  ഗാസയിലെ ആശുപത്രിക്ക് നേരെ ഉണ്ടായ ബോംബാക്രമണം  ഗാസ  ഇസ്രയേൽ  ജോ ബൈഡനുമായുള്ള കൂടിക്കാഴ്‌ച റദ്ദാക്കി
Joe Biden's Summit With Arab Leaders Called Off

ജറുസലേം : ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്‌ച റദ്ദാക്കിയതായി അറബ് നേതാക്കൾ (Joe Biden's Summit With Arab Leaders Called Off ). പലസ്‌തീൻ പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസ്, ജോർദാൻ രാജാവ് അബ്‌ദുല്ല, ഈജിപ്‌ത് പ്രസിഡന്‍റ് അബ്‌ദെൽ ഫത്താ എൽ സിസി എന്നിവരാണ് ബൈഡനുമായുള്ള കൂടിക്കാഴ്‌ചയിൽ നിന്ന് പിൻമാറിയത്. ജോർദാൻ വിദേശകാര്യ മന്ത്രി അയ്‌മാൻ സഫാദിയാണ് കൂടിക്കാഴ്‌ച റദ്ദാക്കിയ വിവരം അറിയിച്ചത്.

പലസ്‌തീനുമായുള്ള യുദ്ധത്തിൽ സഖ്യരാജ്യമായ ഇസ്രയേലിന് പിന്തുണ അറിയിക്കാൻ ജോ ബൈഡന്‍ (American President Joe Biden) ഇന്ന് ഇസ്രയേലിലേയ്‌ക്ക് തിരിച്ചിരുന്നു. തുടർന്ന് ടെൽ അവീവിൽവച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി (Benjamin Netanyahu) കൂടിക്കാഴ്‌ച നടത്തിയ ശേഷം ജോർദാനിലെ അമ്മാനിൽ വച്ച് മറ്റ് ലോക നേതാക്കളുമായി ചർച്ച നടത്താമെന്നായിരുന്നു ധാരണ. ഇതിനിടെയാണ് ഗാസയിലെ അൽ അഹ്‌ലി അൽ അറബി ആശുപത്രിക്ക് നേരെ ഇന്നലെ (17.10.2023) അതിരൂക്ഷ വ്യോമാക്രമണം നടന്നത് (explosion at a Gaza hospital).

ഇസ്രയേൽ നടത്തിയ ആശുപത്രി അക്രമണത്തിൽ 500 ലേറെ പേർ കൊല്ലപ്പെട്ടതായാണ് ഗാസ ആരോപിക്കുന്നത്. എന്നാൽ തങ്ങൾ ആശുപത്രിക്ക് നേരെ വ്യോമാക്രമണം നടത്തിയിട്ടില്ലെന്നും ഗാസ തങ്ങൾക്ക് നേരെ അയച്ച റോക്കറ്റ് ദിശതെറ്റി തകർന്നാണ് ആശുപത്രിയിൽ അപകടം ഉണ്ടായതെന്നുമാണ് ഇസ്രയേലിന്‍റെ വിശദീകരണം.

ചോര തളം കെട്ടിയ യുദ്ധം : ഒക്‌ടോബർ ഏഴിനാണ് ഇസ്രയേലിൽ ഹമാസ് വ്യോമാക്രമണം നടത്തിയത്. പിന്നീട് ഇരു രാജ്യങ്ങളും തമ്മിൽ പരസ്‌പരം വ്യോമാക്രമണം തുടരുകയായിരുന്നു. യുദ്ധത്തിൽ ഇതുവരെ 1300 ലധികം ഇസ്രയേലികളും 3500 ലധികം പലസ്‌തീനികളും കൊല്ലപ്പെട്ടതായാണ് ഇരുരാജ്യങ്ങളും അവകാശപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. കെട്ടിടങ്ങൾ മണ്ണടിഞ്ഞു. നൂറുകണക്കിന് പേർ ഇപ്പോഴും കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. നിരവധി പേർ ഗാസയിൽ ബന്ദികളാക്കപ്പെട്ടു. മുസ്‌ലിം - ജൂത യുദ്ധത്തിൽ വിദേശികൾക്കും ജീവൻ നഷ്‌ടമായി. ഈ സാഹചര്യത്തിൽ, ഇസ്രയേലിന് പുന്തുണ നൽകുമെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു.

അതേസമയം, ആക്രമണത്തിന് പിന്നിൽ അമേരിക്ക ആണെന്ന് ഹമാസ് നേതാവ് ഇസ്‌മായിൽ ഹനിയേ ആരോപിക്കുന്നുണ്ട്. അമേരിക്ക ഇസ്രയേലിന് കൂട്ടുനിന്നതാണെന്ന് ഇസ്‌മായിൽ ഒരു ടെലിവിഷൻ അഭിമുഖത്തില്‍ പറഞ്ഞു. അതിനാൽ,പലസ്‌തീൻ ജനത അധിനിവേശത്തിനെതിരെ നിലയുറപ്പിക്കാനും എല്ലാ അറബികളും മുസ്‌ലിങ്ങളും ഇസ്രയേലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും ഹമാസ് നേതാവ് ആഹ്വാനം ചെയ്‌തു.

അപരാധി ആര് ? : സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്‌ത്, ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങളും ആശുപത്രിക്ക് നേരെ ഉണ്ടായ ബോംബാക്രമണത്തിൽ ഇസ്രയേലിന് നേരെ വിരൽ ചൂണ്ടിയിരുന്നു. എന്നാൽ, ഗാസയിലെ ക്രൂരരായ ഭീകരരാണ് ആശുപത്രി ആക്രമിച്ചതെന്നും നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തുന്നവർ അവരുടെ കുട്ടികളെയും കൊല്ലുന്നു എന്നുമായിരുന്നു നെതന്യാഹുവിന്‍റെ മറുപടി. നിരപരാധികളുടെ രക്തം മനഃപൂർവം ഒഴുക്കിയ ഗാസയിലെ നികൃഷ്‌ട തീവ്രവാദികളെ ഓർത്ത് ലജ്ജിക്കുന്നതായും ഇസ്രയേൽ പ്രസിഡന്‍റ് കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.