ETV Bharat / international

ഒരിക്കൽ കൂടി 'ബെന്നിഫർ' ഒത്തുചേരൽ; ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വീണ്ടും വിവാഹിതരായി

Jennifer Lopez Ben Affleck second marriage: കഴിഞ്ഞ ജൂലൈയിൽ വിവാഹിതരായ ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും ജോർജിയയിലെ സാവന്നയ്‌ക്ക് സമീപമുള്ള റിവർഫ്രണ്ട് എസ്റ്റേറ്റിൽ വച്ചാണ് രണ്ടാമതും വിവാഹിതരായത്.

author img

By

Published : Aug 21, 2022, 1:57 PM IST

Jennifer Lopez and Ben Affleck tied the knot for the second time  ബെന്നിഫർ  ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വീണ്ടും വിവാഹിതരായി  ജെന്നിഫർ ലോപ്പസ് ബെൻ അഫ്ലെക്ക് വിവാഹം  Jennifer Lopez Ben Affleck second marriage  പോപ് ഗായിക ജെന്നിഫർ ലോപ്പസ്  ബെന്നിഫർ രണ്ടാം വിവാഹം  ഗിഗ്ലി  Jennifer Lopez Ben Affleck married again  gigli movie  pop singer Jennifer Lopez  bataman fame Ben Affleck  Jennifer Lopez Ben Affleck latest news  ജെലോ ബെൻ അഫ്ലെക്ക് പുതിയ വാർത്ത
ഒരിക്കൽകൂടി 'ബെന്നിഫർ' ഒത്തുചേരൽ; ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വീണ്ടും വിവാഹിതരായി

ലോസ് ഏഞ്ചൽസ്: ഹോളിവുഡ് താരജോഡികളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും വീണ്ടും വിവാഹിതരായി. ശനിയാഴ്‌ച (20.08.2022) ജോർജിയയിലെ സാവന്നയ്‌ക്ക് സമീപമുള്ള റിവർഫ്രണ്ട് എസ്റ്റേറ്റിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി നടത്തിയ മൂന്ന് ദിവസത്തെ വിവാഹ ആഘോഷ ചടങ്ങിൽ പ്രമുഖ താരങ്ങളുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ഇരുവരും തമ്മിലുള്ള രണ്ടാം വിവാഹം: ഏപ്രിലിൽ വിവാഹ നിശ്ചയം പ്രഖ്യാപിച്ച പോപ് ഗായികയും ബാറ്റ്‌മാൻ ഫെയിമും ജൂലൈയിൽ വിവാഹിതരായിരുന്നു. തുടർന്ന് ലാസ് വേഗാസിലേക്ക് മാറി മൂന്ന് മാസത്തിന് ശേഷമാണ് രണ്ടാം വിവാഹം. സെലിബ്രിറ്റി ലൈഫ് കോച്ച് ജെയ് ഷെട്ടിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇറ്റലിയിൽ നിർമിച്ച റാൽഫ് ലോറൻ ഗൗണാണ് ജെലോ ധരിച്ചത്. ഹോളിവുഡ് താരം മാറ്റ് ഡേമൺ, ഭാര്യ ലൂസിയാന, സംവിധായകൻ കെവിൻ സ്‌മിത്ത്, നടൻ ജേസൺ മ്യൂസ് തുടങ്ങിയവരും ചടങ്ങിൽ പ്രധാന അതിഥികളായിരുന്നു.

വിവാഹനിശ്ചയം, പിന്നാലെ വേർപിരിയൽ: 2001ൽ 'ഗിഗ്ലി' എന്ന സിനിമയുടെ സെറ്റിൽ വച്ച് പരിചയപ്പെട്ട താരങ്ങൾ പിന്നീട് പ്രണയത്തിലാകുകയും 2002 നവംബറിൽ വിവാഹ നിശ്ചയം നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ 2004ന്‍റെ തുടക്കത്തിൽ ജെലോ വിവാഹ നിശ്ചയം വേണ്ടെന്ന് തീരുമാനിച്ചു. 'ബെന്നിഫർ' എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന താരദമ്പതികൾ 18 വർഷങ്ങൾക്ക് ശേഷം ജൂലൈയിൽ വീണ്ടും ഒന്നിക്കുകയായിരുന്നു.

ALSO READ: സോനം കപൂര്‍ അമ്മയായി, ഒപ്പം നിന്നവര്‍ക്ക് നന്ദിയറിയിച്ച് ദമ്പതികള്‍

2004ൽ ഇരുവരും വേർപിരിഞ്ഞതിന് ശേഷം ഗായകനും ഗാനരചയിതാവുമായ മാർക്ക് ആന്‍റണിയെ ജെന്നിഫർ വിവാഹം ചെയ്‌തു. 2008ഓടെ മാർക്കിൽ മാക്‌സ്, എമ്മി എന്നീ ഇരട്ടികുട്ടികൾ ജനിച്ചു. അതേസമയം 2018ൽ ജെന്നിഫർ ഗാർണറിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമുള്ള ബെന്നിന്‍റെ രണ്ടാം വിവാഹമാണിത്. ഗാർണറിൽ അദ്ദേഹത്തിന് വയലറ്റ്, സെറാഫിന,സാമുവൽ എന്നിങ്ങനെ മൂന്ന് കുട്ടികളുമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.