ETV Bharat / international

Justin Vicky | 'അതൊരു ധാരണപ്പിശകാവാം' ; 210 കിലോയുടെ ബാര്‍ബെല്‍ പതിച്ച് ജസ്റ്റിന്‍ വിക്കി മരിച്ചതില്‍ തെറാപ്പിസ്റ്റ് പറയുന്നത് - ഇന്തോനേഷ്യന്‍ ഫിറ്റ്‌നസ് ഇന്‍ഫ്ലുവന്‍സര്‍

ജസ്റ്റിന്‍ വിക്കി എന്ന ഇന്തോനേഷ്യന്‍ ഫിറ്റ്‌നസ് ഇന്‍ഫ്ലുവന്‍സര്‍ ബാര്‍ബെല്‍ വീണ് മരിക്കുന്നതിന്‍റെ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

Justin Vicky  Justin Vicky Death  Jeff Cavaliere  Indonesia Fitness Influencer  Indonesia Fitness Influencer death  Fitness Influencer Justin Vicky Death  ജസ്റ്റിന്‍ വിക്കി  ജസ്റ്റിന്‍ വിക്കി മരണം  ഇന്തോനേഷ്യന്‍ ഫിറ്റ്‌നസ് ഇന്‍ഫ്ലുവന്‍സര്‍  ജെഫ് കാവലിയർ
Justin Vicky
author img

By

Published : Jul 23, 2023, 11:34 AM IST

ബാലി : ജിമ്മിലെ പരിശീലനത്തിനിടെ 210 കിലോയുള്ള ബാര്‍ബെല്‍ പതിച്ച് ഇന്തോനേഷ്യന്‍ ഫിറ്റ്‌നസ് ഇന്‍ഫ്ലുവന്‍സര്‍ (Indonesia Fitness Influencer) ജസ്റ്റിന്‍ വിക്കി (Justin Vicky) (33) മരണത്തിന് കീഴടങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ജൂലൈ 15ന് ബാലിയിലെ സനൂറിലുള്ള പാരഡൈസ് ജിമ്മില്‍ വച്ചായിരുന്നു ദാരുണമായ സംഭവം. ബാര്‍ബെല്‍ ഉയര്‍ത്തി സ്‌ക്വാട്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ കഴുത്ത് ഒടിഞ്ഞതിനെ തുടര്‍ന്നായിരുന്നു ജസ്റ്റിന്‍റെ മരണം.

വ്യായാമം അല്ലെങ്കില്‍ വെയ്റ്റ്‌ ലിഫ്‌റ്റ് ചെയ്യുന്ന സമയത്ത് ശരീരത്തിന് താങ്ങാന്‍ സാധിക്കുന്ന ഭാരം എത്രയാണ് എന്നതില്‍ ഒരു ധാരണ ഉണ്ടായിരിക്കണം. അതില്ലാത്തപക്ഷം ഇത്തരത്തിലുള്ള പരിശീലനങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുന്നവയാണെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ തനിക്ക് ഉയര്‍ത്താന്‍ കഴിയുന്ന ഭാരത്തെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടാകാം ജസ്റ്റിന്‍ വിക്കിക്ക് ഇങ്ങനെയൊരു അപകടം ഉണ്ടായതെന്ന് പ്രമുഖ ഫിസിയോ തെറാപ്പിസ്റ്റ് ജെഫ് കാവലിയർ (Jeff Cavaliere) പറഞ്ഞു.

  • 📌 Vücut geliştirmeci Justin Vicky, ağırlık kaldırırken halterin altında kalarak hayatını kaybetti. pic.twitter.com/62oR5flZs5

    — 23 DERECE (@yirmiucderece) July 21, 2023 " class="align-text-top noRightClick twitterSection" data=" ">

'ദൃഢതയാണ് ശാരീരിക ബലത്തിന്‍റെ യഥാര്‍ഥ അടിത്തറ. അതുകൊണ്ട് തന്നെ ദൃഢതയില്ലാത്ത ശരീരത്തിനാണ് നിങ്ങള്‍ ശക്തിപകരാന്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് ഭാവിയില്‍ വലിയ വിലയാണ് നല്‍കേണ്ടി വരിക. ഓരോ വ്യായാമത്തിലും നിയന്ത്രിക്കാനാകുന്ന ഭാരത്തിന്‍റെ ഉയർന്ന പരിധി വിലയിരുത്തണം.വളരെ ഭാരമുള്ളവയല്ല മറിച്ച്, ആവശ്യത്തിന് ഭാരമുള്ളവയാണ് നിങ്ങള്‍ ഉയർത്താന്‍ ശ്രമിക്കേണ്ടത്' - ജെഫ് കാവലിയർ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ ജസ്റ്റിന്‍ വിക്കി ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നത് കാണാന്‍ കഴിയും. 210 കിലോ ഭാരം ഉയര്‍ത്താനായിരുന്നു ഫിറ്റ്‌നസ് ഇന്‍ഫ്ലുവന്‍സറുടെ ശ്രമം. ഈ സമയം, ഇയാള്‍ക്ക് സഹായിയായി ഒപ്പം ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ബാര്‍ബെല്‍ സ്ക്വാട്ട് ചെയ്യുന്നതിനിടെ ഭാരം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ ജസ്റ്റിന്‍ പിന്നിലേക്ക് വീഴുകയും ഷോള്‍ഡറില്‍ ഉണ്ടായിരുന്ന ബാര്‍ബെല്‍ മുന്നിലേക്ക് പോവുകയുമായിരുന്നു. അപകടം നടക്കുന്ന സമയം വിക്കിക്കൊപ്പം ഉണ്ടായിരുന്ന സഹായിക്കും ബാര്‍ബെല്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അപകടത്തിന് പിന്നാലെ തന്നെ ജസ്റ്റിന്‍ വിക്കിയെ ജിം അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ശസ്‌ത്രക്രിയയ്ക്ക്‌ ഉള്‍പ്പടെ വിധേയനാക്കിയെങ്കിലും അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കഴുത്തൊടിയുകയും ഹൃദയത്തേയും ശ്വാസകോശത്തേയും ബന്ധിപ്പിക്കുന്ന സുപ്രധാന ഞരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്‌തതാണ് വിക്കിയുടെ മരണത്തിന് കാരണമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്തോനേഷ്യന്‍ ബോഡി ബില്‍ഡിങ് കമ്മ്യൂണിറ്റിയിലെ പ്രമുഖനാണ് ജസ്റ്റിന്‍ വിക്കി. ജിം ട്രെയിനര്‍ കൂടിയായ അദ്ദേഹം പോഷകാഹാര ഉപദേഷ്‌ടാവ് കൂടിയായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പടെ നിരവധി ആരാധകരാണ് ജസ്റ്റിന്‍ വിക്കിക്കുള്ളത്.

Also Read : വര്‍ക്ക്‌ ഔട്ടിനിടെ കുഴഞ്ഞ് വീണ് യുവതി മരിച്ചു; സിസിടിവി ദ്യശ്യം

തന്‍റെ പരിശീലനത്തിന്‍റ ദൃശ്യങ്ങള്‍ പതിവായി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുന്നയാളുമാണ് ജസ്റ്റിന്‍. അപകടം നടക്കുന്നതിന് രണ്ടാഴ്‌ച മുന്‍പ് 200 കിലോയുടെ ബാര്‍ബെല്‍ ഉപയോഗിച്ച് സ്‌ക്വാട്ട് ചെയ്യുന്നതിന്‍റെ ദൃശ്യം വിക്കി ആരാധകര്‍ക്കായി പങ്കിട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.