ETV Bharat / international

ഗാസ മുനമ്പിലെ അഭയാർഥി ക്യാമ്പുകളിൽ വീണ്ടും ഇസ്രയേൽ ആക്രമണം; പലസ്‌തീനികളുടെ മരണസംഖ്യ 9,700 കടന്നു

Israel-Hamas war: ഹ്രസ്വകാലത്തേക്കെങ്കിലും യുദ്ധം നിർത്താൻ യുഎസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് അഭയാർഥി ക്യാമ്പുകളിൽ വീണ്ടും ഇസ്രയേലിന്‍റെ ആക്രമണമുണ്ടായത്

Israeli warplanes hit refugee camps in Gaza Strip  Israeli warplanes  Israeli warplanes in Gaza  Israel Hamas war  US keeps urging Israel  ഗാസ മുനമ്പിലെ 2 അഭയാർത്ഥി ക്യാമ്പുകളിൽ ആക്രമണം  ഇസ്രായേൽ ആക്രമണം  പലസ്‌തീനികളുടെ മരണസംഖ്യ  ഗാസ മുനമ്പിലെ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം  ഹ്രസ്വകാലത്തേക്കെങ്കിലും യുദ്ധം നിർത്താൻ യുഎസ്  ഇസ്രായേൽ നടത്തിയ വ്യോമാക്രമണം
Israeli warplanes hit refugee camps
author img

By ETV Bharat Kerala Team

Published : Nov 6, 2023, 8:46 AM IST

ജെറുസലേം : സെൻട്രൽ ഗാസ മുനമ്പിലെ രണ്ട് അഭയാർഥി ക്യാമ്പുകളിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഞായറാഴ്‌ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു (Israeli Warplanes Hit Refugee Camps In Gaza Strip, Killing Scores).

ഗാസയ്‌ക്കെതിരായ നിരന്തരമായ ബോംബാക്രമണത്തിൽ നിന്നും വർധിച്ചുവരുന്ന സിവിലിയൻ മരണങ്ങളിൽ നിന്നും ശമനം ലഭിക്കുന്നതിനായി താത്‌കാലികമായി യുദ്ധം നിർത്തിവക്കാൻ അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്. അതേസമയം പലസ്‌തീൻ പ്രസിഡന്‍റ്‌ മഹമൂദ് അബ്ബാസുമായി നേരത്തെ പ്രഖ്യാപിക്കാത്ത കൂടിക്കാഴ്‌ചയ്ക്കായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വെസ്‌റ്റ്‌ ബാങ്കിലെ റാമല്ലയിലേക്ക് പോയിരുന്നു.

ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുന്നതുവരെ താത്‌കാലിക വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ശഠിക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇസ്രയേലിൽ ചർച്ച നടത്തിയതിന് ശേഷം ശനിയാഴ്‌ച ജോർദാനിൽ അറബ് വിദേശകാര്യ മന്ത്രിമാരുമായി ബ്ലിങ്കൻ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. അതേസമയം ഗാസയിലെ ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ പലസ്‌തീനികളുടെ മരണസംഖ്യ 9,700 ആയിട്ടുണ്ട്. അധിനിവേശ വെസ്‌റ്റ്‌ ബാങ്കിൽ 140-ലധികം പലസ്‌തീനികൾ അക്രമത്തിലും ഇസ്രയേൽ റെയ്‌ഡുകളിലും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇവരിൽ മിക്കവരും മരണപ്പെട്ടത് ഒക്‌ടോബർ 7-ന് ഹമാസ് ആക്രമണം നടത്തിയപ്പോയാണ്. നിലവിൽ ഇസ്രയേലിൽ 1,400-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 242 ബന്ദികളെ ഇസ്രയേലിൽ നിന്ന് തീവ്രവാദി സംഘം ഗാസയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

ഹമാസുമായി മധ്യസ്ഥത വഹിക്കുന്ന അമേരിക്ക, ഈജിപ്‌ത്‌, ഇസ്രയേൽ, ഖത്തർ എന്നീ രാജ്യങ്ങൾ തമ്മിലുള്ള വ്യക്തമായ കരാർ പ്രകാരം ബുധനാഴ്‌ച മുതൽ ഏകദേശം 1,100 പേർ റഫ ക്രോസിങ് വഴി ഗാസ മുനമ്പ് വിട്ടിരുന്നു.

ALSO READ:കരയുദ്ധം ശക്തമാക്കി ഇസ്രയേൽ, സമാധാനം പുനഃസ്ഥാപിക്കാൻ സമ്മർദവുമായി യുഎസ്, ഗാസയിൽ മരണം 9000 കടന്നു

അതേസമയം പതിനായിരക്കണക്കിന് പോരാളികളും റോക്കറ്റുകളും മറ്റ് ആയുധങ്ങളും 310 മൈൽ (500 കിലോമീറ്റർ) ഭൂഗർഭ തുരങ്കങ്ങളും ഉള്ള ലോകത്തിലെ ഏറ്റവും വലിയ ഭീകര സമുച്ചയമാണ് ഗാസ. ഇതിനെയാണ് ഞങ്ങൾ എതിർക്കുന്നത്. ഞങ്ങൾ അതിനെ വേരോടെ പിഴുതെറിയണം, കാരണം ഞങ്ങൾ ഇല്ലെങ്കിൽ അവർ വീണ്ടും വീണ്ടും സമരം ചെയ്യുമെന്ന് യുഎസിലെ ഇസ്രായേൽ അംബാസഡർ മൈക്കൽ ഹെർട്‌സോഗ് ഞായറാഴ്‌ച സംപ്രേക്ഷണം ചെയ്‌ത ഒരു സിബിഎസിന്‍റെ ഫേസ് ദി നേഷന്‍റെ അഭിമുഖത്തിൽ പറഞ്ഞു.

ഗാസ ഭരിക്കുന്ന ഹമാസ് തീവ്രവാദി ഗ്രൂപ്പുമായുള്ള യുദ്ധത്തിൽ തീവ്രവാദികളേയും സാധാരണ ജനങ്ങളേയും വേർതിരിച്ചറിയാൻ ഇസ്രായേൽ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനസാന്ദ്രതയുള്ള പ്രദേശത്ത് ഇത് വളരെ സങ്കീർണ്ണമായ സൈനിക നടപടിയാണെന്നും ആ യുദ്ധ മേഖലയിൽ നിന്ന് ജനങ്ങളെ മാറ്റാൻ ഞങ്ങൾ ശ്രമിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇസ്രായേൽ-പലസ്‌തീൻ പ്രശ്‌നം പരിഹരിക്കണമെന്നുണ്ടെങ്കിൽ മുഴുവൻ സത്യവും ഉൾക്കൊള്ളണമെന്നും ആരുടെയും കൈകൾ ശുദ്ധമല്ലെന്നും നമ്മളെല്ലാം ഒരു പരിധിവരെ പങ്കാളികളാണെന്ന് സമ്മതിക്കണമെന്നും ഒബാമ കഴിഞ്ഞ ദിവസം അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.