ഗാസ: താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്‍റെ ഏഴാം ദിവസവും കൂടുതല്‍ തടവുകാരെ വിട്ടയച്ച് ഹമാസ്. എട്ട് ഇസ്രയേല്‍ തടവുകാരെയാണ് ഹമാസ് വിട്ടയച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മുപ്പത് പലസ്തീന്‍ തടവുകാരെ വിട്ടയച്ചെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
താത്ക്കാലിക വെടിനിര്‍ത്തല്‍ നീട്ടണമെന്ന ആവശ്യം രാജ്യാന്തര സമൂഹത്തില്‍ ശക്തമായി ഉയര്‍ന്നിട്ടുണ്ട്. (Pressure mounted internationally for extending truce) ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം ആയിരക്കണക്കിന് പലസ്തീനികളാണ് ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത്. 23 ലക്ഷം വരുന്ന പലസ്തീന്‍ ജനതയില്‍ മുക്കാല്‍പങ്കും പിറന്ന നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തു. ഇത് കടുത്ത മനുഷ്യാവകാശ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം വെടിനിര്‍ത്തല്‍ അവസാനിച്ചാലുടന്‍ ഹമാസിനെതിരെയുള്ള പോരാട്ടം തുടരുമെന്നാണ് ഇസ്രയേലിന്‍റെ നിലപാട്. ഹമാസിന്‍റെ വേരറുക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും ഇവര്‍ വ്യക്തമാക്കുന്നു. തടവുകാരെ റെഡ് ക്രോസിന് കൈമാറുന്നതിന്‍റെ ദൃശ്യങ്ങള്‍ ഹമാസ് പുറത്ത് വിട്ടിട്ടുണ്ട്. മുഖം മറച്ച ഹമാസ് പ്രവര്‍ത്തകര്‍ തടവുകാരുമായി വാഹനത്തിന് അരികിലേക്ക് എത്തുന്നതും തടവുകാരെ കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ കൂടി നില്‍ക്കുന്ന ജനങ്ങള്‍ ഇവര്‍ക്കെതിരെ ബഹളമുണ്ടാക്കുന്നതും കാണാം.
ഇസ്രയേല്‍ മോചിപ്പിച്ച പലസ്തീനികള്‍ വെസ്റ്റ്ബാങ്കിലെ വീടുകളില്‍ തിരിച്ചെത്തി. ഹമാസ് എട്ടുപേരെ വിട്ടയച്ചതിന് പിന്നാലെയാണ് ഇസ്രയേലും തടവുകാരെ വിട്ടയച്ചത്. എട്ടാഴ്ചത്തെ തടവിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ ഹരിത പതാക വീശിയാണ് ഇവരെ സ്വീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇരുഭാഗത്ത് നിന്നും തടവുകാരെ വിട്ടയക്കാന്‍ തുടങ്ങിയിരുന്നു. അതേസമയം താത്ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അല്‍പ്പസമയത്തിനകം അവസാനിക്കും. കരാറിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തറിന്‍റെ നേതൃത്വത്തില്‍ തുടരുകയാണ്. എന്നാല്‍ കരാര്‍ അവസാനിച്ചാലുടന്‍ ആക്രമണം പുനരാഭംഭിക്കുമെന്ന നിലപാടിലാണ് ഇസ്രയേല്‍.
Read more; സന്ധി ചേര്‍ന്നിട്ട് ആറ് നാള്‍, ഇസ്രയേലികള്‍ ഉള്‍പ്പെടെയുള്ള ബന്ദികളെ മോചിപ്പിച്ച് ഹമാസ്