ടെൽ അവീവ് (ഇസ്രയേൽ) : അയൽരാജ്യമായ സിറിയ നടത്തിയ ആറ് റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രയേലിന്‍റെ പ്രത്യാക്രമണം. തിരിച്ചടിച്ചതായി ഇസ്രയേൽ പ്രതിരോധ സേനയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) നൽകിയിട്ടില്ല.
തെക്കൻ സിറിയയിൽ നിന്ന് ഇസ്രയേലിലെ ഗോലാൻ കുന്നുകളിലെ പട്ടണങ്ങള്‍ ലക്ഷ്യമാക്കി മൂന്ന് റോക്കറ്റുകൾ കൂടി വിക്ഷേപിച്ചതായി ഇസ്രയേൽ പ്രതിരോധ സേന നേരത്തെ അറിയിച്ചിരുന്നു. സിറിയയിൽ നിന്ന് ഗോലാനിലേക്ക് മൂന്ന് റോക്കറ്റുകൾ വിക്ഷേപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് തൊട്ടടുത്ത ആക്രമണം നടത്തിയത്. ഈസ്റ്ററിനോടനുബന്ധിച്ച് പൗരോഹിത്യ ആശിർവാദങ്ങൾക്കായി യഹൂദ വിശ്വാസികൾ ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന വെസ്റ്റേൺ വാൾ പട്ടണത്തിൽ ഞായറാഴ്‌ച കൂടുതൽ ആക്രമണ സാധ്യതകൾ ഉണ്ടാകുമെന്ന് കണ്ട് ഇസ്രയേൽ സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നഗരത്തിലുടനീളം 2,300 പൊലീസ് സേനയെ അധികമായി വിന്യസിച്ചിട്ടുണ്ട്. മുസ്ലിങ്ങൾക്കും ജൂതർക്കും ക്രിസ്ത്യാനികൾക്കും റമദാൻ, പെസഹ, ഈസ്റ്റർ എന്നിവ സമാധാനപരമായി ആഘോഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഇസ്രയേൽ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം സംയമനത്തിനായുള്ള അഭ്യർഥനകൾ സർക്കാർ നടത്തിയെങ്കിലും പലസ്‌തീനികളുമായുള്ള ഇസ്രയേൽ പോര് വീണ്ടും മുറുകുകയാണ് എന്നാണ് ഔദ്യോഗിക വിശദീകരണം.
-
In response to the rockets fired from Syria at Israel earlier today, IDF Artillery is currently striking in Syrian territory.
— Israel Defense Forces (@IDF) April 9, 2023 " class="align-text-top noRightClick twitterSection" data="
">In response to the rockets fired from Syria at Israel earlier today, IDF Artillery is currently striking in Syrian territory.
— Israel Defense Forces (@IDF) April 9, 2023In response to the rockets fired from Syria at Israel earlier today, IDF Artillery is currently striking in Syrian territory.
— Israel Defense Forces (@IDF) April 9, 2023
പലസ്‌തീൻ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ ഗാസയിലും ലെബനനിലും ബോംബ് ആക്രമണം നടത്തിയിരുന്നു. ജൂത, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളുടെ വിശുദ്ധ നോമ്പ് മാസങ്ങളിൽ ആക്രമണ-പ്രത്യാക്രമണങ്ങൾ മുന്‍പും ഉണ്ടായിട്ടുണ്ട്.
ശനിയാഴ്‌ച രാത്രിയോടെ സ്ഥലത്തെ ക്രമസമാധാനം പുനസ്ഥാപിച്ചതായി സുരക്ഷാസേന പറഞ്ഞു. പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് ശനിയാഴ്‌ച രാത്രി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ ബന്ധപ്പെട്ട് രാജ്യ സുരക്ഷാസാഹചര്യത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഭീകരവാദത്തെ പരാജയപ്പെടുത്താനും ഇസ്രയേൽ പൗരന്മാർക്കും സൈനികർക്കും എതിരായ ഏത് ഭീഷണിക്ക് നേരെയും ഫലപ്രദമായി പ്രതികരിക്കാനുമുള്ള ശ്രമങ്ങൾ വിശദീകരിക്കുകയും ചെയ്‌തു. തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ വിശുദ്ധ സ്ഥലങ്ങളിലും പ്രത്യേകിച്ച് ടെമ്പിൾ മൗണ്ടിലും സ്ഥിതിഗതികളും സംയമനവും നിലനിർത്താൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്‍റ് ഐസക് ഹെർസോഗ് പറഞ്ഞിരുന്നു.
ഇസ്രയേലിന് അമേരിക്കയുടെ പൂർണ പിന്തുണ : ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ പിന്തുണച്ച് യു എസ് രംഗത്ത്. പലസ്‌തീനിലെ ഗാസയിലും ലബനനിലും ഇസ്രയേൽ നടത്തുന്ന പ്രത്യാക്രമണങ്ങൾ പ്രതിരോധത്തിന്‍റെ ഭാഗമാണെന്നാണ് യുഎസ് വിദേശകാര്യ വക്താവ് വേദാന്ത് പട്ടേൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇരുരാജ്യങ്ങളിൽനിന്നുമുള്ള റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലിന് നേരെ നടക്കുന്ന റോക്കറ്റ് ആക്രമണങ്ങളെ ഞങ്ങൾ അപലപിക്കുന്നു. അവരുടെ സുരക്ഷിതത്വത്തിന്‍റെ കാര്യത്തിൽ അമേരിക്കയ്‌ക്ക് പ്രതിബദ്ധതയുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വീണ്ടും ആക്രമണ പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങളില്‍ അരക്ഷിതബോധം സൃഷ്ടിച്ചിട്ടുണ്ട്.