ETV Bharat / international

Israel Preparing For Ground Invasion : കര മാര്‍ഗമുള്ള ആക്രമണത്തിനൊരുങ്ങി ഇസ്രയേല്‍, ദുരിതം തളംകെട്ടി ഗാസ ; അശാന്തി തുടരുന്നു - ഇസ്രയേല്‍ ഹമാസ് യുദ്ധം പുതിയ വാര്‍ത്തകള്‍

Israel Army Preparing For Ground Invasion In Palestine : ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയിലെ മോര്‍ച്ചറി വ്യാഴാഴ്‌ച തന്നെ മൃതദേഹങ്ങളാല്‍ നിറഞ്ഞിരുന്നു

Israel Preparing For Ground Invasion  Israel Army Preparing For Invasion In Palestine  Israel Palestine Conflict History  Palestine Latest News  Israel Latest News Update  കര മാര്‍ഗമുള്ള ആക്രമണത്തിനൊരുങ്ങി ഇസ്രയേല്‍  ദുരിതം കളംകെട്ടി ഗാസ  ഇസ്രയേല്‍ പലസ്‌തീന്‍ സംഘര്‍ഷത്തിന്‍റെ ചരിത്രം  ഇസ്രയേല്‍ ഹമാസ് യുദ്ധം പുതിയ വാര്‍ത്തകള്‍  എന്താണ് ഗാസയില്‍ സംഭവിക്കുന്നത്
Israel Preparing For Ground Invasion
author img

By ETV Bharat Kerala Team

Published : Oct 13, 2023, 11:05 PM IST

ജെറുസലേം : ഗാസയില്‍ കര മാര്‍ഗമുള്ള ആക്രമണത്തിനൊരുങ്ങി ഇസ്രയേല്‍ സൈന്യം (Israel Army Preparing For Ground Invasion In Gaza). ഹമാസ് കഴിഞ്ഞയാഴ്‌ച ഇസ്രയേലിന് നേരെ നടത്തിയ വ്യോമാക്രമണത്തിന്‍റെ പ്രതികാര നടപടിയായാണ് ഇസ്രയേല്‍ കര മാര്‍ഗമുള്ള ആക്രമണത്തിനൊരുങ്ങുന്നത്.

ഇതിനിടെ യുഎസ്‌ സ്‌റ്റേറ്റ് സെക്രട്ടറി (US State Secretary) ആന്‍റണി ബ്ലിങ്കന്‍ (Antony Blinken) ഇസ്രയേലിലെത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി (Benjamin Netanyahu) കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ യുഎസ്‌ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിനും വെള്ളിയാഴ്‌ച ഇസ്രയേലിലേക്ക് പറക്കാനിരിക്കുകയാണ്. യുദ്ധത്തില്‍ ഇസ്രയേലിന് മുമ്പേ തന്നെ സൈനിക സഹായം ഉറപ്പുനല്‍കിയതിന് പിന്നാലെ, പ്രതിരോധ സെക്രട്ടറി നേരിട്ടെത്തുന്നതും വലിയ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കി കഴിഞ്ഞു.

ഗാസ കേഴുന്നു : എന്നാല്‍ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ സാമഗ്രികളെല്ലാം തീര്‍ന്നതോടെ ഗാസയില്‍ എങ്ങും ദുരിതം മാത്രം തളംകെട്ടി കിടക്കുകയാണ്. മാത്രമല്ല ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയിലെ മോര്‍ച്ചറി വ്യാഴാഴ്‌ച തന്നെ മൃതദേഹങ്ങളാല്‍ നിറഞ്ഞിരുന്നു. അതേസമയം ഹമാസ് പോരാളികള്‍ ബന്ദിയാക്കിയ 150 പേരെ മോചിപ്പിക്കുന്നത് വരെ പലസ്‌തീന് മേല്‍ സമ്പൂര്‍ണ ഉപരോധം നിലനില്‍ക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിനിടെ ഗാസയിലേക്ക് മരുന്നുകളും ഇന്ധനവും ഉള്‍പ്പടെ സഹായമെത്തിക്കുന്നത് സംബന്ധിച്ച് ഈജിപ്‌ത് ഇസ്രയേലുമായും അമേരിക്കയുമായും തീവ്ര ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇരുവശത്തും അടച്ചിട്ടിരിക്കുന്ന റഫ ക്രോസിങ് പോയിന്‍റിലൂടെ സഹായമെത്തിക്കാമെന്നാണ് ഈജിപ്‌ത് മുന്നോട്ടുവച്ചിട്ടുള്ളത്. അതേസമയം ഇസ്രയേല്‍-ഹമാസ് യുദ്ധം ഏഴ് ദിവസം പിന്നിടുമ്പോള്‍ ഇരുവശത്തുമായി കുറഞ്ഞത് 2,800 പേർ കൊല്ലപ്പെടുകയും 4,23,000 പേരെ ഗാസയിൽ നിന്ന് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Also Read: First Group Of Malayalees From Israel Reached Kochi : ഓപ്പറേഷന്‍ അജയ് : ഒടുവില്‍ ആശ്വാസതീരത്ത് ; ഇസ്രയേലില്‍ നിന്നുള്ള ആദ്യ മലയാളിസംഘമെത്തി

ഗാസ ഒഴിപ്പിക്കണമെന്ന് ഇസ്രയേല്‍ : ഇതിനിടെ ഗാസ നഗരത്തില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന്‍റെ നിര്‍ദേശം എത്തിയിരുന്നു. ഗാസയുടെ വടക്കുഭാഗത്തായി താമസിക്കുന്ന 1.1 ദശലക്ഷം സാധാരണക്കാരെ 24 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കാന്‍ ഇസ്രയേലില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി ഐക്യരാഷ്‌ട്ര സഭയാണ് അറിയിച്ചത്. അതേസമയം ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും മിസൈല്‍ ആക്രമണം നടത്തുകയും ചെയ്‌ത ഹമാസ് നടപടിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിന്‍റെ ഏഴാം ദിനമാണ് ഇസ്രയേലിന്‍റെ സൈനിക മുന്നറിയിപ്പെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ഗാസയുടെ വടക്കുഭാഗത്തുള്ള ജനങ്ങളോട്, തെക്കേ അറ്റമായ ഗാസ മുനമ്പിലേക്ക് നീങ്ങാനാണ് ഇസ്രയേല്‍ മുന്നറിയിപ്പുള്ളത്. ഹമാസ് ഭീകരര്‍ നഗരത്തിനകത്തെ തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ ഈ കടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മാത്രമല്ല മറ്റൊരു മുന്നറിയിപ്പെത്തുമ്പോള്‍ നിങ്ങള്‍ക്ക് ഗാസ നഗരത്തിലേക്ക് മടങ്ങാമെന്നുമാണ് ഇസ്രയേലിന്‍റെ വിശദീകരണം. അതേസമയം ഗാസ നഗരത്തില്‍ താമസിക്കുന്നവര്‍ തെക്ക് ഭാഗത്തേക്ക് നീങ്ങണമെന്ന ഇസ്രയേല്‍ സൈനിക മുന്നറിയിപ്പിനെ ഹമാസ് എതിര്‍ത്തിട്ടുണ്ട്. ആരും തന്നെ വീടുവിട്ടുപോകരുതെന്നും നിർദേശം അവഗണിക്കണമെന്നും ഹമാസ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.