ETV Bharat / international

ഇറാനിൽ 'കരൂൺ' ആണവനിലയത്തിന്‍റെ നിർമാണം ആരംഭിച്ചു - ഹിജാബ് പ്രതിഷേധം ഇറാൻ

കരൂൺ എന്നറിയപ്പെടുന്ന പുതിയ 300 മെഗാവാട്ട് പ്ലാന്‍റ് നിർമിക്കാൻ എട്ട് വർഷമെടുക്കുമെന്ന് റിപ്പോർട്ട്.

iranian nuclear plant construction begins  iranian nuclear plant  nuclear plant karoon  karoon  Nuclear plant  iran  iran hijab controversy  hijab controversy  ഇറാനിയൻ സ്റ്റേറ്റ് ടിവി  കരൂൺ  കരൂൺ ആണവനിലയം  ആണവനിലയത്തിന്‍റെ നിർമ്മാണം ആരംഭിച്ച് ഇറാൻ  ഇറാൻ ആണവനിലയം  ഇറാൻ  ഹിജാബ് പ്രതിഷേധം ഇറാൻ  മതകാര്യ പൊലീസിനെ പിരിച്ചുവിട്ട് ഇറാൻ
കരൂൺ
author img

By

Published : Dec 5, 2022, 11:48 AM IST

കെയ്‌റോ: രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് പുതിയ ആണവനിലയത്തിന്‍റെ നിർമാണം ആരംഭിച്ച് ഇറാൻ. ആണവനിലയ നിർമാണം സംബന്ധിച്ച വാർത്തകൾ ഇറാനിയൻ സ്റ്റേറ്റ് ടിവി പ്രഖ്യാപിച്ചു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുക്കപ്പെട്ട കുർദ് യുവതി മഹ്‌സ അമിനി (22) മർദനമേറ്റ് മരിച്ചതിനെ തുടർന്ന് രാജ്യവ്യാപകമായി ഹിജാബ് വിരുദ്ധ സമരം ശക്തമായ സാഹചര്യത്തിലാണ് പ്രഖ്യാപനം.

'കരൂൺ' എന്ന ആണവനിലയം: കരൂൺ എന്നറിയപ്പെടുന്ന പുതിയ 300 മെഗാവാട്ട് പ്ലാന്‍റ് നിർമിക്കാൻ എട്ട് വർഷമെടുക്കുമെന്നും ഏകദേശം രണ്ട് ബില്യൺ യുഎസ് ഡോളർ ചെലവ് വരുമെന്നുമാണ് റിപ്പോർട്ട്. ഇറാന്‍റെ എണ്ണ സമ്പന്നമായ ഖുസെസ്ഥാൻ പ്രവിശ്യയിലാണ് പ്ലാന്‍റ് സ്ഥാപിക്കുക. ഇറാഖുമായുള്ള പടിഞ്ഞാറൻ അതിർത്തിയോട് ചേർന്നാണ് ആണവനിലയം നിർമിക്കുന്നത്.

നിർമാണത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഇറാനിലെ സിവിലിയൻ ആറ്റോമിക് എനർജി ഓർഗനൈസേഷന്‍റെ തലവൻ മുഹമ്മദ് ഇസ്‌ലാമി പങ്കെടുത്തു. അദ്ദേഹമാണ് ഏപ്രിലിൽ കരൂണിന്‍റെ നിർമാണ പദ്ധതികൾ ആദ്യമായി അനാച്ഛാദനം ചെയ്‌തത്. രാജ്യത്തെ ഭൂഗർഭ ഫോർഡോ ആണവ കേന്ദ്രത്തിൽ 60 ശതമാനം ശുദ്ധവും സമ്പുഷ്‌ടവുമായ യുറേനിയം ഉത്പാദിപ്പിക്കാൻ തുടങ്ങിയെന്ന് ഇറാൻ പറഞ്ഞതിന് രണ്ടാഴ്‌ചയ്ക്കുള്ളിൽ കരൂണിന്‍റെ നിർമാണ പ്രഖ്യാപനം നടന്നിരുന്നു.

ഇറാനിലെ ആണവ പദ്ധതിയിൽ കാര്യമായ കൂട്ടിച്ചേർക്കലുകളിൽ ഒന്നാണ് കരൂൺ. ഒരു ആണവബോംബിന് ഇന്ധനത്തിന് ആവശ്യമായ 60 ശതമാനം യുറേനിയം ഇറാന്‍റെ പക്കലുണ്ടെന്ന് അടുത്ത മാസങ്ങളിൽ നോൺ-പ്രോലിഫെറേഷൻ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ ആണവ കരാറിൽ തുടരുന്ന മൂന്ന് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളായ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവ ഈ നീക്കത്തെ അപലപിച്ചു.

മുട്ടുമടക്കി ഭരണകൂടം, മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു: കസ്റ്റഡിയിലെടുത്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 16നാണ് മഹ്‌സ അമിനി (22) മരിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടിരുന്നു. രണ്ട് മാസത്തിലേറെയായി നടക്കുന്ന നീണ്ട സമരങ്ങൾക്കൊടുവിലാണ് സുപ്രധാന തീരുമാനം. അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരിയെ ഉദ്ധരിച്ച് ഇറാൻ വാർത്ത ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

അറസ്റ്റ് ചെയ്‌ത് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു മഹ്‌സയുടെ മരണം. എന്നാൽ, മഹ്‌സയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് ഇറാൻ സർക്കാരിന്‍റെ വാദം. മഹ്‌സയുടെ ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകളുണ്ടെന്ന് കുടുംബം ആരോപിച്ചു.

പ്രക്ഷോഭകർക്കെതിരായി ഭരണകൂടം കൈക്കൊണ്ട അടിച്ചമർത്തൽ നടപടികളിൽ നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. പ്രതിഷേധത്തിലും തുടർന്നുണ്ടായ അക്രമാസക്തമായ സുരക്ഷ സേനയുടെ അടിച്ചമർത്തലിലും 469ഓളം പേർ കൊല്ലപ്പെടുകയും 18,210 പേർ തടവിലാവുകയും ചെയ്‌തുവെന്നാണ് യുഎസ് ആസ്ഥാനമായുള്ള ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകർ റിപ്പോർട്ട് ചെയ്‌ത കണക്ക്.

സെപ്റ്റംബർ മുതൽ, ഇറാനിയൻ നഗരങ്ങളിലുടനീളം മതകാര്യ പൊലീസ് ഓഫിസർമാരുടെ എണ്ണത്തിൽ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഇസ്‌ലാമിക വസ്ത്രധാരണ രീതികൾ ലംഘിക്കുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് 2005ൽ മതകാര്യ പൊലീസിനെ രൂപീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.