ETV Bharat / international

Indian Origin Sentence For Jail in Singapore:'അതൊരു തമാശ', സഹപ്രവർത്തകരുടെ മുന്നില്‍ ചുമച്ച കൊവിഡ് ബാധിതന് തടവ് - സിംഗപ്പൂര്‍ കൊവിഡ് പെരുമാറ്റച്ചട്ടം

Covid 19 Regulation Breaching Punishment in Singapore: സിംഗപ്പൂരില്‍ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ച 64കാന് തടവുശിക്ഷ. തമിഴ്‌സെല്‍വം രാമയ്യ എന്നയാള്‍ക്കെതിരെയാണ് നടപടി.

Indian Origin Sentence For Jail in Singapore  Covid 19 Regulation Breaching Punishment Singapore  Breaching Covid 19 Regulation In Singapore  India Origin Sentenced To Jail In Singapore  Covid Regulation Breached Indian Origin  കൊവിഡ് പെരുമാറ്റച്ചട്ടം  സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന് തടവുശിക്ഷ  കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ച് ഇന്ത്യന്‍ വംശജന്‍  സിംഗപ്പൂര്‍ കൊവിഡ് പെരുമാറ്റച്ചട്ടം  സിംഗപ്പൂര്‍ കൊവിഡ് പെരുമാറ്റച്ചട്ട ലംഘംനം
Indian Origin Sentence For Jail in Singapore
author img

By ETV Bharat Kerala Team

Published : Sep 19, 2023, 11:21 AM IST

സിംഗപ്പൂര്‍: കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് (Breaching Covid 19 Regulation In Singapore) സിംഗപ്പൂരില്‍ 64 കാരനായ ഇന്ത്യന്‍ വംശജന് തടവുശിക്ഷ (India Origin Sentenced To Jail In Singapore). തമിഴ്‌സെല്‍വം രാമയ്യ എന്നയാള്‍ക്കെതിരെയാണ് നടപടി. കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷവും ഇയാള്‍ മാസ്‌ക് കൃത്യമായി ഉപയോഗിക്കാതെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിന്നും ചുമയ്‌ക്കുകയും രോഗവ്യാപനമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു.

2021ലാണ് കേസിനാസ്‌പദമായ സംഭവം. ലിയോങ് ഹപ്പ് സിംഗപ്പൂരിൽ ക്ലീനറായി ജോലി ചെയ്‌തിരുന്നയാളാണ് തമിഴ്‌സെല്‍വം രാമയ്യ. 2021 ഒക്‌ടോബര്‍ 18ന് പുലര്‍ച്ചെ ജോലി സ്ഥലത്ത് എത്തിയ ഇയാള്‍ തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് അസിസ്റ്റന്‍ഡ് മാനജരോട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ, അസിസ്റ്റന്‍ഡ് മാനേജര്‍ തമിഴ്‌സെല്‍വത്തോട് ആന്‍റിജന്‍ പരിശോധനയ്‌ക്ക് വിധേയനാകാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകനാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ തമിഴ്‌സെല്‍വത്തിന് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.

പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ തമിഴ്‌സെല്‍വത്തോട് നാട്ടിലേക്ക് മടങ്ങാനുള്ള നിര്‍ദേശമായിരുന്നു അസിസ്റ്റന്‍ഡ് മാനേജര്‍ നല്‍കിയത്. എന്നാല്‍, ഇത് അവഗണിച്ച തമിഴ്‌സെല്‍വന്‍ കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ പരിശോധനാഫലം അറിയിക്കാന്‍ താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നേരിട്ട് എത്തി. കൊവിഡ് പോസിറ്റീവായ വിവരം അറിയിക്കാതെ സ്ഥാപനത്തിലെ ഡ്രൈവറെയും കൂട്ടിയാണ് തമിഴ്‌സെല്‍വല്‍ കമ്പനിയിലേക്ക് എത്തിയത്.

എന്നാല്‍, സ്ഥാപനത്തിലെ അസിസ്റ്റന്‍ഡ് മാനേജര്‍ തമിഴ്‌സെല്‍വത്തിന് കൊവിഡ് പോസിറ്റീവായ വിവരം അറിയുകയും മറ്റ് ജീവനക്കാരോട് ഇക്കാര്യം പറയുകയും ചെയ്‌തിരുന്നു. ഇക്കാര്യം അറിഞ്ഞ സ്ഥാപനത്തിലെ ലോജിസ്റ്റിക് സൂപ്പര്‍വൈസറായ നാല്‍പ്പതുകാരന്‍ സ്ഥാപനത്തിലേക്ക് തമിഴ്‌സെല്‍വന്‍ എത്തിയതിന് പിന്നാലെ തന്നെ ഇയാളോട് തിരികെ മടങ്ങാന്‍ ആവശ്യപ്പെട്ടു.

ഓഫീസ് മുറിയില്‍ നിന്നും പുറത്തുപോയ തമിഴ്‌സെല്‍വന്‍ തിരികെ അവിടേക്കെത്തിയാണ് മാസ്‌ക് മാറ്റിയ ശേഷം ചുമച്ചത്. തുടര്‍ന്ന്, മേഖലയിലെയൊരു ജനറല്‍ ആശുപത്രിയില്‍ എത്തിയ തമിഴ്‌സെല്‍വന്‍ അവിടെയാണ് ചികിത്സ തേടിയത്. സ്വാബ് പരിശോധനയ്‌ക്ക് ശേഷം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വാങ്ങിയ തമിഴ്‌സെല്‍വന്‍ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷമായിരുന്നു തിരികെ ജോലിയില്‍ പ്രവേശിച്ചത്.

അതേസമയം, തമിഴ്‌സെല്‍വം ജോലി ചെയ്‌തിരുന്ന സ്ഥാപനത്തില്‍ മറ്റാര്‍ക്കും പിന്നീട് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍, കൊവിഡ് പോസിറ്റീവായതിന് പിന്നാലെ ജോലിസ്ഥലത്തേക്ക് എത്തിയ തമിഴ്‌സെല്‍വനെതിരെ സ്ഥാപനത്തിലെ അസിസ്റ്റന്‍ഡ് ലോജിസ്റ്റിക് മാനേജര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ തമാശയ്‌ക്കായിട്ടാണ് അക്കാര്യം ചെയ്‌തതെന്ന് തമിഴ്‌സെല്‍വന്‍ പറയുകയായിരുന്നു.

Also Read : കൊവിഡ് 19 ചട്ടലംഘനം; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ശിവകുമാറിനുമെതിരെയുള്ള കേസുകൾ പിൻവലിക്കാൻ തീരുമാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.