ETV Bharat / international

അറബിക്കടലില്‍ ഹൈജാക്ക് ശ്രമം, മാള്‍ട്ട ചരക്ക് കപ്പലിന് രക്ഷകരായി ഇന്ത്യന്‍ നാവിക സേന - അറബിക്കടല്‍ മാള്‍ട്ട കപ്പല്‍ ഹൈജാക്ക്

Indian Navy Rescued Malta Cargo Ship In Arabian Sea: അറബിക്കടലില്‍ സൊമാലിയന്‍ തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന മാള്‍ട്ട കപ്പല്‍ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം തടഞ്ഞ് ഇന്ത്യന്‍ നാവികസേന.

Indian Navy counters hijacking incident in Arabian Sea  MV Ruen Hijack  Malta Cargo Ship MV Ruen Hijack Attempt  Indian Navy MV Ruen Rescue  Malta Cargo Ship Indian Navy  Cargo Ship Hijack Attempt in Arabian Sea  മാള്‍ട്ട ചരക്ക് കപ്പല്‍ ഹൈജാക്ക് ശ്രമം  ഇന്ത്യന്‍ നാവികസേന കപ്പല്‍ രക്ഷാപ്രവര്‍ത്തനം  അറബിക്കടല്‍ മാള്‍ട്ട കപ്പല്‍ ഹൈജാക്ക്  എംവി റൂയന്‍ ഹൈജാക്ക് ശ്രമം
Indian Navy Rescued Malta Cargo Ship In Arabian Sea
author img

By ETV Bharat Kerala Team

Published : Dec 16, 2023, 2:38 PM IST

ന്യൂഡല്‍ഹി: മാള്‍ട്ടയില്‍ നിന്നുള്ള ചരക്ക് കപ്പല്‍ അറബിക്കടലില്‍ നിന്നും ഹൈജാക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ നാവികസേന (Indian Navy Warship And Aircraft Rescued Hijacked Vessel MV Ruen). കപ്പലില്‍ നിന്നുള്ള അപായ സൂചന ലഭിച്ചതിന് പിന്നാലെ നടത്തിയ ഇടപെടലിലൂടെയാണ് തട്ടിക്കൊണ്ട് പോകല്‍ ശ്രമത്തെ അവസരോചിതമായി ചെറുക്കാന്‍ ഇന്ത്യന്‍ നാവിക സേനയ്‌ക്ക് സാധിച്ചത്. മാള്‍ട്ടയില്‍ നിന്നും സൊമാലിയയിലേക്ക് 18 പേരുമായി സഞ്ചരിച്ചുകൊണ്ടിരുന്ന എംവി റൂയന്‍ (MV Ruen) എന്ന ചരക്ക് കപ്പലിന് നേരെ ആയിരുന്നു ഹൈജാക്ക് ശ്രമം ഉണ്ടായത് (Malta Cargo Ship MV Ruen Hijack Attempt).

ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് (ഡിസംബര്‍ 14) ഹൈജാക്ക് ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാള്‍ട്ടയില്‍ നിന്നും സൊമാലിയന്‍ തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലില്‍ ആറ് അജ്ഞാതര്‍ കടന്നുകയറിയെന്നും കപ്പലിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നുമുള്ള അപായ സന്ദേശമായിരുന്നു (MayDay Message) ഇന്ത്യന്‍ നാവിക സേനയ്‌ക്ക് ലഭിച്ചത്. ചരക്ക് കപ്പലില്‍ നിന്നുള്ള അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ പട്രോളിങ്ങിനുണ്ടായിരുന്ന മാരിടൈം പട്രോളിങ് എയർക്രാഫ്റ്റും (Naval Maritime Patrol Aircraft) യുദ്ധക്കപ്പലും നാവികസേന എംവി റൂയന് അരികിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു.

ഡിസംബര്‍ 15ന് പുലര്‍ച്ചയോടെയാണ് നാവിക സേനയുടെ എയര്‍ക്രാഫ്റ്റ് മാള്‍ട്ട കപ്പലിനെ മറികടന്നത്. ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഇന്ന് രാവിലെയോടെയാണ് എംവി റൂയന്‍ ചരക്ക് കപ്പലിന് സമീപം എത്തിയത്. നിലവില്‍ മാള്‍ട്ടയുടെ ചരക്ക് കപ്പല്‍ നിയന്ത്രണ വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൊമാലിയന്‍ തീരത്തേക്ക് നീങ്ങുന്ന ചരക്ക് കപ്പലിനെ ഇന്ത്യന്‍ നാവിക സേന സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ മറ്റ് ഏജന്‍സികളെയും ഏകോപിപ്പിച്ച് കൊണ്ടാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.

Also Read : 'പാക് ഭീകരര്‍ റാഞ്ചിയ ഇന്ത്യന്‍ വിമാനം ലാഹോറില്‍ ഇടിച്ചിറക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചു'; വെളിപ്പെടുത്തലുമായി പൈലറ്റ് ദേവി ശരണ്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.