ETV Bharat / international

തീവ്രവാദ സംഘടനകളെ തടയാൻ ഇന്ത്യ കാര്യമായി ശ്രമിച്ചു: യു എസ് റിപ്പോർട്ട് - ഇന്ത്യ

യുഎസ് ബ്യൂറോ ഓഫ് കൗണ്ടർ ടെററിസം റിപ്പോർട്ടിൽ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾ തടയാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് വ്യക്തമാക്കി.

Indian govt  Indian govt disrupt operations of terrorist  terrorism  terrorist organisations  US report about india govt  Country Reports on Terrorism 2021  Country Reports on Terrorism 2021 india  തീവ്രവാദ സംഘടനകൾ ഇന്ത്യ  ഇന്ത്യ തീവ്രവാദം തടയൽ യു എസ് റിപ്പോർട്ട്  തീവ്രവാദം തടയൽ  യു എസ് ബ്യൂറോ ഓഫ് കൗണ്ടർ ടെററിസം  തീവ്രവാദ പ്രവർത്തനങ്ങളിൽ യുഎസ് റിപ്പോർട്ട്  യു എസ്  ഇന്ത്യ  യു എസ് ഇന്ത്യ ബന്ധം
യു എസ് റിപ്പോർട്ട്
author img

By

Published : Feb 28, 2023, 9:54 AM IST

വാഷിങ്ടൺ: ഭീകര സംഘടനകളുടെ പ്രവർത്തനം കണ്ടെത്തുന്നതിനും തടസപ്പെടുത്തുന്നതിനും ഇന്ത്യ കാര്യമായി ശ്രമിച്ചതായി യു എസ് ബ്യൂറോ ഓഫ് കൗണ്ടർ ടെററിസത്തിന്‍റെ 'കൺട്രി റിപ്പോർട്ട്സ് ഓൺ ടെററിസം 2021: ഇന്ത്യ'. റിപ്പോർട്ട് അനുസരിച്ച്, 2021-ൽ ജമ്മു കശ്‌മീർ (ജെ&കെ), വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളെ തീവ്രവാദം ബാധിച്ചു. ലഷ്‌കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, ഐഎസ്ഐഎസ്, അൽ ഖ്വയ്ദ, ജമാ അത്തുൽ മുജാഹിദ്ദീൻ, ജമാ അത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് തുടങ്ങിയ ഭീകര സംഘടനകളാണ് ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്നത്.

കൺട്രി റിപ്പോർട്ടുകൾ ഓൺ ടെററിസം 2021: ഇന്ത്യ’ റിപ്പോർട്ട് പ്രകാരം ഇന്ത്യ യു എസ് തീവ്രവാദ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായുള്ള അഭ്യർഥനകളും യു എസിനുള്ള പ്രതികരണമായി ഭീഷണികൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. ഭീകരരുടെ യാത്ര തടസപ്പെടുത്താനുള്ള കൂട്ടായ ശ്രമങ്ങൾ തുടരുകയും യു എസിന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. റിപ്പോർട്ട് അനുസരിച്ച് 2021ൽ ജമ്മു കശ്‌മീർ (ജെ&കെ) വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ തീവ്രവാദം ബാധിച്ചിരുന്നു.

ലഷ്‌കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, ഐഎസ്ഐഎസ്, അൽ ഖ്വയ്‌ദ, ജമാത്തുൽ മുജാഹിദീൻ, ജമാ അത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് തുടങ്ങിയ ഭീകര സംഘടനകളാണ് ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്നത്. 2021ൽ ഭീകരരുടെ തന്ത്രങ്ങളിൽ ഒരു മാറ്റം കണ്ടു. അവർ സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തിലേക്കും ഐഇഡികളെ കൂടുതൽ ആശ്രയിക്കുന്നതിലേക്കും മാറി. വ്യോമസേന താവളത്തിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള സ്ഫോടനാത്മക ആക്രമണം ഉൾപ്പെടെ നടത്തി.

2021 ഒക്‌ടോബറിൽ യു എസും ഇന്ത്യയും തീവ്രവാദ വിരുദ്ധ സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്‍റെ 18-ാമത് മീറ്റിംഗ് നടത്തി. 2021 നവംബറിൽ, ഓസ്‌ട്രേലിയയും ജപ്പാനും ചേർന്ന് ഇന്ത്യ രണ്ടാം ക്വാഡ് ഭീകരവിരുദ്ധ ടേബ്‌ടോപ്പ് എക്‌സർസൈസിന് ആതിഥേയത്വം വഹിച്ചു. ഭീകരത അവസാനിപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങൾ ഇന്ത്യ തുടർന്നു.

2021ൽ ജമ്മു കശ്‌മീരിൽ 153 ഭീകരാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ആക്രമണത്തിൽ 45 സുരക്ഷ ഉദ്യോഗസ്ഥരും 36 സാധാരണക്കാരും 193 ഭീകരരും ഉൾപ്പെടെ 274 പേർ കൊല്ലപ്പെട്ടു. നവംബർ 1ന് മണിപ്പൂരിലെ പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും നാഗാ പീപ്പിൾസ് ഫ്രണ്ടും ചേർന്ന് ഒരു ഇന്ത്യൻ ആർമി ഓഫിസറെയും ഭാര്യയെയും മകനെയും ഉൾപ്പെടെ 7 പേരെ കൊലപ്പെടുത്തിയിരുന്നു.

എന്നിരുന്നാലും, 2021-ൽ ഇന്ത്യയുടെ ഭീകരതയുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിൽ മാറ്റങ്ങളൊന്നും ഉണ്ടായില്ല. സംസ്ഥാന-ഫെഡറൽ ഏജൻസികൾക്കിടയിൽ ഇന്‍റലിജൻസ് പങ്കിടൽ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനതല മൾട്ടി-ഏജൻസി സെന്‍ററുകളുടെ എണ്ണം ഇന്ത്യ വിപുലീകരിച്ചു. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, വാച്ച് ലിസ്റ്റുകൾ ഉപയോഗിച്ചും, പ്രവേശന തുറമുഖങ്ങളിൽ ബയോഗ്രഫിക്, ബയോമെട്രിക് സ്‌ക്രീനിംഗ് നടപ്പിലാക്കിയും, വിവരങ്ങൾ പങ്കിടുന്നതിന് മുൻഗണന നൽകിക്കൊണ്ടും ഇന്ത്യ UNSCR 2396 നടപ്പിലാക്കി.

കൂടാതെ, അതിർത്തി സുരക്ഷയും വിവരങ്ങൾ പങ്കുവക്കാനുള്ള കഴിവും മെച്ചപ്പെടുത്തുന്നതിൽ സഹകരിക്കാൻ ഇന്ത്യൻ സർക്കാരുകൾ പ്രതിജ്ഞാബദ്ധമാണ്. വാച്ച്‌ലിസ്റ്റിങ് സഹായവുമായി സഹകരിക്കാനുള്ള ഓഫറിൽ ഇന്ത്യ ഗവൺമെന്‍റിന്‍റെ തീരുമാനത്തിനായി യു എസ് സർക്കാർ ഇപ്പോഴും കാത്തിരിക്കുകയാണ്. എയർപോർട്ട് ലൊക്കേഷനുകളിൽ കാർഗോ സ്‌ക്രീനിങ്ങിനായി ഇന്ത്യ ഡ്യുവൽ സ്‌ക്രീൻ എക്‌സ്-റേ നടപ്പിലാക്കുന്നു.

ദേശീയ രഹസ്യാന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി മൂന്ന് ലഷ്‌കർ-ഇ-തയ്യിബ/ഹർകത്ത്-ഉൽ-ജിഹാദ്-ഇ-ഇസ്‌ലാമി ഭീകരർക്ക് ആയുധക്കടത്ത്, എട്ട് ജമാഅത്ത്-ഉൽ-മുജാഹിദ്ദീൻ എന്നിവരെ പത്ത് വർഷം തടവിന് ശിക്ഷിച്ചതും ഇന്ത്യയുടെ സുപ്രധാന നിയമപാലന നടപടികളിൽ ഉൾപ്പെടുന്നു. 2012ൽ ബോധഗയയിൽ സ്‌ഫോടകവസ്‌തുക്കൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് ബംഗ്ലാദേശ് ഭീകരർ ശിക്ഷിക്കപ്പെട്ടിരുന്നു.

എൻഐഎ 2021 സെപ്‌റ്റംബർ വരെ ഐഎസുമായി ബന്ധപ്പെട്ട 37 കേസുകൾ അന്വേഷിക്കുകയും 168 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇന്ത്യ FATF, കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച ഏഷ്യ/പസഫിക് ഗ്രൂപ്പ്, യുറേഷ്യൻ ഗ്രൂപ്പ് എന്നിവയിൽ അംഗമാണ്. ഇന്ത്യയുടെ ഫിനാൻഷ്യൽ ഇന്‍റലിജൻസ് യൂണിറ്റ്-ഇന്ത്യ എഗ്‌മോണ്ട് ഗ്രൂപ്പിന്‍റെ ഭാഗമാണ്. യു എസ് റിപ്പോർട്ട് അനുസരിച്ച്, തീവ്രവാദ ഫണ്ടിംഗ് സാധ്യമായ ഒമ്പത് കേസുകൾ എൻഐഎ അന്വേഷിച്ചു.

തീവ്രവൽക്കരണം തടയുന്നതിനായി ഇന്ത്യൻ സൈന്യം ജമ്മു കശ്‌മീരിൽ സ്‌കൂളുകൾ, പരിശീല കോഴ്‌സുകൾ, റിക്രൂട്ട്മെന്‍റ് ഡ്രൈവുകൾ, മെഡിക്കൽ ക്യാമ്പുകൾ, എമർജൻസി സർവീസുകൾ എന്നിവ നടത്തുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.